Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെത്രാൻ അയച്ചിരുന്ന അശ്ലീല സന്ദേശങ്ങൾ എല്ലാം കന്യാസ്ത്രീ സേവ് ചെയ്ത് സൂക്ഷിച്ചത് മെത്രാനെതിരെ തെളിവായി മാറും; മദർ സുപ്പീരിയർ സ്ഥാനത്ത് നിന്നും നീക്കിയതിന് വ്യാജ പരാതി നൽകിയ കന്യാസ്ത്രീയോട് എന്തിന് ആശ്ലീലം പറയാൻ പോയതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കത്തോലിക്കാ മെത്രാൻ; ചരിത്രത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന മെത്രാനാകാനുള്ള വിധി ഫ്രാങ്കോ മുളയ്ക്കലിനെ കാത്തിരിക്കുന്നോ?

മെത്രാൻ അയച്ചിരുന്ന അശ്ലീല സന്ദേശങ്ങൾ എല്ലാം കന്യാസ്ത്രീ സേവ് ചെയ്ത് സൂക്ഷിച്ചത് മെത്രാനെതിരെ തെളിവായി മാറും; മദർ സുപ്പീരിയർ സ്ഥാനത്ത് നിന്നും നീക്കിയതിന് വ്യാജ പരാതി നൽകിയ കന്യാസ്ത്രീയോട് എന്തിന് ആശ്ലീലം പറയാൻ പോയതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കത്തോലിക്കാ മെത്രാൻ; ചരിത്രത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന മെത്രാനാകാനുള്ള വിധി ഫ്രാങ്കോ മുളയ്ക്കലിനെ കാത്തിരിക്കുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

കുറവിലങ്ങാട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്‌തേയ്ക്കും. അതിശക്തമായ തെളിവുകൾ കന്യാസ്ത്രീയുടെ കൈയിലുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ അനുരഞ്ജനം തുടരുകയാണ്. കേസിൽ കന്യാസ്ത്രീയുടെ മൊബൈൽഫോൺ നിർണയക തെളിവായേക്കും. ബിഷപ്പ് സ്ഥിരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ ഫോണിൽ സംഭാഷണം റിക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ബിഷപ്പിന് നിഷേധിക്കാനാവില്ല. അങ്ങനെ കേരള ചരിത്രത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന മെത്രാനായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാറുമെന്നാണ് വിലയിരുത്തൽ

അശ്‌ളീലച്ചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും ചില സന്ദേശങ്ങളും മൊബൈൽ ഫോണിലേക്ക് അയച്ചിരുന്നതായി പറയുന്നു. ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ഇതിൽ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മൊബൈൽ ഫോൺ ഇപ്പോൾ കന്യാസ്ത്രീയുടെ കുടുംബവീട്ടിലുണ്ടെന്നാണ് സൂചന. ഫോൺ പൊലീസിന് കൈമാറണമെന്ന് കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കന്യാസ്ത്രീ ഉപയോഗിക്കുന്നത് മറ്റൊരു മൊബൈൽഫോണാണ്. കോടതിയിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നാണ് പൊലീസ് നിലപാട്. കോടതിയിൽ മൊഴിനൽകുന്നതോടൊപ്പം മൊബൈൽഫോൺ ഉൾപ്പെടെയുള്ള തെളിവുകളും നൽകിയേക്കും. മഠത്തിൽ പ്രാഥമിക അന്വേഷണം നടന്നു. ഇനി ആവശ്യമെങ്കിൽ മാത്രമേ ഇവിടെ പരിശോധന നടത്തൂ.

ജലന്ധറിൽപ്പോയി ബിഷപ്പിനെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന മുറയ്ക്ക് നടപ്പാക്കും. വിഷയത്തിൽ കന്യാസ്ത്രീയുടെ ബന്ധുക്കളുടെയും മഠത്തിന് സമീപത്തുള്ളവരുടെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു. മദർ സുപ്പീരിയർ സ്ഥാനത്ത് നിന്നും നീക്കിയതിന് വ്യാജ പരാതി നൽകിയ കന്യാസ്ത്രീയാണ് ആരോപണത്തിന് പിന്നിലെന്നാണ് ബിഷപ് പറയുന്നത്. അത്തരത്തിലൊരു കന്യാസ്ത്രീയോട് എന്തിന് അശ്ലീലം പറഞ്ഞുവെന്ന ചോദ്യത്തിന് ബിഷപ്പിന് മറുപടിയല്ല. പരാതി യഥാ ഫോറങ്ങളിൽ താൻ നൽകിയിരുന്നുവെന്ന കന്യാസ്ത്രീയുടെ വാദവും ശരിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കേസിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകൾ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മഠത്തിലെ 20-ാം നമ്പർ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കുമോ എന്നാണ് ഫോറൻസിക് സംഘം പരിശോധിക്കുന്നത്. എന്നാൽ അതിനുള്ള സാധ്യത കുറവാണ്. ഏറെ കാലം മുമ്പാണ് ഇവിടെ പീഡനം നടന്നത്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് ശാസ്ത്രീയ തെളിവ് കിട്ടാനുള്ള സാധ്യത വിരളമാണ്. ജലന്ധർ രൂപതയുടെ കീഴിൽ വരുന്ന കന്യാസ്ത്രീ മഠമാണ് കുറവിലങ്ങാട്ടേത്. ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കന്യാസ്ത്രീയുടെ പരാതി.

ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ കന്യാസ്ത്രീയിൽ നിന്നും രഹസ്യമോഴി രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിൽ നിന്ന് തനിക്ക് ഏൽക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളാണെന്ന് കന്യാസ്ത്രീ മൊഴിയിൽ പറയുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഉടൻ ജലന്ധറിലേക്ക് പോകും. ലൈംഗിക ദുരുപയോഗത്തിനു പുറമേ ഫോൺ രതിക്കും വിധേയാകേണ്ടി വന്നെന്നും ഈ കാലത്ത് മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും കന്യാസ്ത്രി പറയുന്നു. 2014 മെയ്‌ അഞ്ചിന് തൃശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയ്ക്ക്, കേരളത്തിൽ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാൽ, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തിൽ സന്ദർശനാനുമതി മാത്രമാണുള്ളത്. താമസിക്കാൻ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.ശല്യം കൂടിയപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണിൽ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടർന്നാൽ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നു.

2014 മെയ്‌ അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയ്ക്ക്, കേരളത്തിൽ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാൽ, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തിൽ സന്ദർശനാനുമതി മാത്രമാണുള്ളത്. താമസിക്കാൻ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.

ഫോണിൽ അശ്ലീലം പറയുന്നത് തുടർന്നപ്പോൾ, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയിൽ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിൽക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ താൻ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്. തുടർന്ന്, ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകി. ഇത് മേയിൽ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ്‌പി.ക്ക് പരാതി നൽകിയത്.

ഇവരെക്കൂടാതെ കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. പീഡനത്തെക്കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. ഒമ്പത് കന്യാസ്ത്രീമാരാണ് മഠത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP