1 usd = 68.49 inr 1 gbp = 90.60 inr 1 eur = 80.05 inr 1 aed = 18.65 inr 1 sar = 18.27 inr 1 kwd = 226.33 inr

Jul / 2018
16
Monday

മെത്രാന്റെ അറസ്റ്റ് ഒഴിവാക്കാൻ ജലന്ധറിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന പഞ്ചാബ് പൊലീസിന്റെ റിപ്പോർട്ടുമായി സൂത്രധാരന്മാർ രംഗത്ത്; ജലന്ധറിൽ നിന്നെത്തിയ വൈദിക സംഘം നൽകിയ പരാതി തിരസ്‌ക്കരിച്ചെങ്കിലും അറസ്റ്റിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ പൊലീസിന് മടി; തെളിവുകൾ എല്ലാം ലഭിച്ചിട്ടും വെറും മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് ചെയ്യാവുന്ന പ്രതിയെ തൊടാൻ പൊലീസ് മടിക്കുന്നത് എന്തേ?

July 13, 2018 | 07:48 AM IST | Permalinkമെത്രാന്റെ അറസ്റ്റ് ഒഴിവാക്കാൻ ജലന്ധറിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന പഞ്ചാബ് പൊലീസിന്റെ റിപ്പോർട്ടുമായി സൂത്രധാരന്മാർ രംഗത്ത്; ജലന്ധറിൽ നിന്നെത്തിയ വൈദിക സംഘം നൽകിയ പരാതി തിരസ്‌ക്കരിച്ചെങ്കിലും അറസ്റ്റിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ പൊലീസിന് മടി; തെളിവുകൾ എല്ലാം ലഭിച്ചിട്ടും വെറും മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് ചെയ്യാവുന്ന പ്രതിയെ തൊടാൻ പൊലീസ് മടിക്കുന്നത് എന്തേ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ ചെയ്ത തെറ്റുകളോട് നമ്മുടെ പൊലീസും ഭരണ സംവിധാനങ്ങളും എങ്ങനെ പെരുമാറുന്നു എന്നതിന്റെ തെളിവുകളാണ് ജലന്ധർ ബിഷപ്പിന്റെ പേരിലുള്ള ലൈഗിക ആരോപണം കേസിൽ ഉണ്ടായിരിക്കുന്നത്. കൃത്യമായ തെളിവുകളും മറ്റു കാര്യങ്ങളും ഉണ്ടായിട്ടും കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചെറുവിരൽ അനക്കാൻ പൊലീസ് തയ്യാറാകുന്നില്ല. മെത്രാനെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ് പൊലീസും ആരായുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ പരിയാരം, പാണപ്പുഴ കോൺവന്റുകളിലും അന്വേഷണ സംഘം എത്തിയിരുന്നു. ബിഷപ്പ് ഇവിടങ്ങളിൽ വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ള മിഷനറീസ് ഓഫ് ജീസസിന്റെ ഇരു കോൺവന്റുകളിലെയും സന്ദർശക രജിസ്റ്റർ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിലെ പരിയാരം സെന്റ് ക്ലാരാസ് മിഷൻ ഹോമിലും മാതമംഗലം പാണപ്പുഴ പറവൂർ മരിയാസദൻ മഠത്തിലുമാണ് പൊലീസ് അന്വേഷണം നടത്തിയത്. സന്ദർശക രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയിട്ടില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. നാലു വട്ടം കോൺവന്റിൽ സന്ദർശനം നടത്തിയ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ രാത്രിയിൽ അവിടെ തങ്ങിയില്ലെന്ന് അന്തേവാസികൾ മൊഴി നൽകി. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലാണ് പരിയാരത്ത് എത്തിയത്.

അതേസമയം തെളിവുകൾ പൂർണമായി ശേഖരിച്ച ശേഷം ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം. ബിഷപ് രാജ്യം വിടാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതിനാൽ വ്യോമയാന മന്ത്രാലയത്തിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജലന്തറിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത്തരം റിപ്പോർട്ട് തയ്യാറാക്കുന്നത് പൊലീസിനെ സമ്മർദ്ദത്തിലാക്കി അറസ്റ്റ് ഒഴിവാക്കാനാണെന്നും വിലയിരുത്തലുകളുണ്ട്.

അതിനിടെ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധി, ജലന്തർ രൂപത പബ്ലിക് റിലേഷൻസ് ഓഫിസർ ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കണ്ടു. പരാതി നൽകാൻ ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ താനല്ലെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നും ബെഹ്‌റ മറുപടി നൽകി. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സേവനം അനുഷ്ഠിച്ച മറ്റു കന്യാസ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇവരിൽ 18 പേർ കോൺവന്റ് വിട്ടുപോയവരാണ്. ബിഷപ്പിന്റെയും മറ്റുള്ളവരുടെയും മൊബൈൽ ഫോൺ രേഖകൾ പൊലീസ് സൈബർ സെല്ലിൽ കൊടുത്തിട്ടുണ്ട്. ഒരു വർഷത്തെ സംഭാഷണ രേഖകൾ മാത്രമേ സൈബർ സെല്ലിൽ നിന്നു ലഭിക്കുകയുള്ളൂ.

അതേസമയം ഇന്നലെ മാധ്യമങ്ങളെ കണ്ട ബിഷപ്പ് ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. ഈ ആത്മവിശ്വാസത്തിന് പിന്നിൽ കേസൊതുക്കിയതാണെന്നാണ് വിലയിരുത്തൽ. ജലന്ധർ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത് ലത്തീക്കാൻ കത്തോലിക്കാ സമുദായത്തിന് മുഴുവൻ നാണക്കേടാകുമെന്ന് ഭയന്നാണ് പൊലീസും കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാത്തത്. ഇന്ത്യൻ സഭയ്ക്ക് തീരാ കളങ്കമുണ്ടാക്കാൻ പോന്ന ഈ സംഭവം ഒതുക്കി തീർക്കാൻ വലിയ ഇടപെടലുകളാണ് നടക്കുന്നത്. വിഷയത്തിൽ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വയ്ക്കുന്നത് മലങ്കര സഭയാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് ചർച്ചകൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുമായി ബിഷപ്പ് ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് കത്തോലിക്കാ സഭയിലെ ഉന്നതർ പങ്കുവയ്ക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസത്തോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ജലന്ധർ ബിഷപ്പിനെതിരെ 18 കന്യാസ്ത്രീകളാണ് പരാതിയുമായി തിരുവസ്ത്രം ഊരിയത്. ഇതിനൊപ്പമാണ് ഇപ്പോൾ കന്യാസ്ത്രീ ആരോപണങ്ങളുമായി രംഗത്തുള്ളത്. പീഡന ആരോപണം ഉന്നയിക്കുന്ന ഈ കന്യാസ്ത്രീയ്ക്കൊപ്പം 9 കന്യാസ്ത്രീകളും നിലയുറപ്പിച്ചിട്ടുണ്ട്. തിരുവസ്ത്രം ഊരിയ 18 പേരിൽ 12 പേർ വിവാഹിതരല്ല. ഇവരാണ് ബിഷപ്പിനെതിരെ അതിശക്തമായി രംഗത്തുള്ളത്. ഈ 12 പേരേയും അനുനയത്തിലൂടെ സഭയുമായി അടുപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം കുറവിലങ്ങാട്ടെ കന്യാസ്ത്രീയും ഒപ്പമുള്ളവരും എത്തിയാൽ ബിഷപ്പിന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകും. ഇത് മനസ്സിൽ കണ്ടാണ് മലങ്കര രൂപതയുടെ ഇടപെടൽ. ചർച്ചകൾക്കായി ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് കോട്ടയത്ത് എത്തികഴിഞ്ഞു. കങ്ങഴയിലെ ബന്ധുവീട്ടിലാണ് ബിഷപ്പുള്ളത്. പരാതി ഉന്നയിച്ച കന്യാസ്ത്രീകളുമായി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.

തിരുവസ്ത്രം ഊരിയ 12 കന്യാസ്ത്രീകളേയും ഇപ്പോൾ ജലന്ധർ ബിഷപ്പിനെതിരെ നിലപാട് എടുത്ത 9 കന്യാസ്ത്രീകളേയും മലങ്കര സഭയുടെ ഭാഗമാക്കാനാണ് നീക്കം. 21 പേരേയും കന്യാസ്ത്രീകളായി ഗുർഗാവ് രൂപത ഏറ്റെടുക്കാൻ തയ്യാറാകുന്ന തരത്തിലാണ് ഒത്തുതീർപ്പ് ഫോർമുല. ഇതിന് പകരം വിവാദങ്ങളിൽ നിന്ന് പിന്നോട്ട് പോവുക. ബിഷപ്പിനെതിരെ കോടതിയിൽ മൊഴി കൊടുത്തതു കൊണ്ട് പൊലീസ് അന്വേഷണം തുടരും. എന്നാൽ ഈ കേസ് കോടതിയിൽ എത്തുമ്പോൾ ബിഷപ്പിന് അനുകൂലമായി നിലപാട് എടുക്കുക. ഇത്തരമൊരു ഒത്തുതീർപ്പിന് വഴങ്ങിയാൽ ബിഷപ്പിനെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കില്ല. പകരം പീഡനത്തിന് പ്രത്യക്ഷ തെളിവില്ലെന്നും മൊഴി മാത്രമേ ഉള്ളൂവെന്നും പൊലീസ് കോടതിയെ അറിയിക്കും. പരാതിയിൽ കന്യാസ്ത്രീകൾ ഉറച്ചു നിന്നാൽ ഇത്തരം നീക്കങ്ങൾക്ക് പൊലീസിന് കഴിയാതെ വരും. പകരം ജാമ്യമില്ലാ കേസ് ആയതിനാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടിയും വരും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലങ്കര സഭയുടെ ഇടപെടൽ.

കത്തോലിക്കാ സഭയ്ക്ക് മൂന്ന് കർദിനാൾമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ രണ്ട് പേർ കേരളത്തിലും. പീഡനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയുടെ അധ്യക്ഷനും കർദിനാളുമായ മാർ ആലഞ്ചേരിയുടെ പേര് പല ഘട്ടത്തിലും വലിച്ചിഴയ്ക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടലിന് സീറോ മലബാർ സഭ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ലത്തീൻ രൂപത പുതിയ നീക്കം നടത്തിയത്. മലങ്കര സഭയെ കൂട്ടുപിടിച്ചായിരുന്നു ഇത്. കർദിനാൾ കൂടിയായ ബസേലിയേസ് ക്ലീമീസും പ്രശ്ന പരിഹാരത്തിന് അനുകൂലമായ നിലപാട് എടുത്തു. കത്തോലിക്കാ സഭ കൂട്ടായ്മയുടെ നേതൃത്വവും ക്ലീമീസിനാണ്. എങ്ങനേയും പീഡന ആരോപണത്തിൽ നിന്ന് ബിഷപ്പിനെ രക്ഷിക്കാനുള്ള ഒത്തുതീർപ്പിനുള്ള വഴികളും തേടി. ഇതിനൊടുവിലാണ് ബിഷപ്പിനെതിരെ ആരോപണമുന്നയിച്ച ലത്തീൻ സഭയിലെ കന്യാസ്ത്രീകളെ ഏറ്റെടുക്കാൻ മലങ്കര സഭയ്ക്കുള്ള ധാരണയായത്. ഡൽഹിയിലെ ഗുർഗാവിലുള്ള ബിഷപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇനി ഇതും നാക്കുപിഴയെന്ന് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ തടിതപ്പുമോ? ഇടയ്ക്കിടെ ജാതി അധിക്ഷേപം നടത്തി പുലിവാലു പിടിച്ച പി സി ജോർജിന് ശ്രീനാരായണീയരെ തൊട്ടപ്പോൾ കിട്ടുന്നത് എട്ടിന്റെ പണി; ഈഴവർ ചെറ്റയെങ്കിൽ പിസി ജോർജ് പരമചെറ്റയെന്ന് ഈരാറ്റുപേട്ടയിൽ എംഎൽഎയുടെ വീട്ടിന് മുന്നിലെത്തി മുദ്രാവാക്യം വിളി; മേലിൽ ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്നും മുന്നറിയിപ്പ്; എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകം
ജെസ്‌നയുടെ തിരോധാനത്തിൽ പൊലീസിന് നിർണ്ണായക വിവരം കിട്ടിയെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നത് മുണ്ടക്കയത്തെ ആറംഗ സംഘത്തെ കേന്ദ്രീകരിച്ച്; കാണാതായതിന് തൊട്ടടുത്ത ദിവസം ആറ് പേരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത് പരിശോധിക്കുന്നു; മസ്‌കറ്റിൽ കണ്ടെന്ന വാദം തൽക്കാലം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും തീരുമാനം
കേരളാ പൊലീസിന് യൂണിഫോം സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ എ സി പിയുടെ അഴിഞ്ഞാട്ടം; ഭാര്യയുടെ പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കം പ്രകോപനമായി; ജീവനക്കാരനെയും ഉടമയേയും അസഭ്യം വിളിച്ച് അഴിഞ്ഞാടിയപ്പോൾ മൂക്കത്ത് വിരൽ വച്ച് ജനം; തിരുവനന്തപുരം സൗത്ത് ട്രാഫിക് അസി.കമ്മീഷണർ സുൾഫിക്കറിന്റെയും ഭാര്യയുടെയും അഴിഞ്ഞാട്ട ദൃശ്യങ്ങൾ മറുനാടൻ മലയാളി പുറത്ത് വിടുന്നു
ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിയുടെ മകൻ നിർമ്മിച്ച സിനിമ; പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസിയുടെ സംഗീതം; എല്ലാവരും ഒത്തുപിടിച്ച് പ്രാർത്ഥിച്ച് ഈ സിനിമ വിജയിപ്പിക്കണേ..! വിശ്വാസികളും പാസ്റ്റേഴ്‌സും കഴിവതും തീയറ്ററിൽ പോയി സിനിമ കാണണം: നീരാളി വിജയിപ്പിക്കാൻ പെന്തക്കോസ്ത് വിശ്വാസികൾ
കേരളത്തിൽ മോഹൻലാൽ വഴി മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയാകുമോ? 2019ലെ ലോക്‌സഭ തിരഞ്ഞടുപ്പിൽ താര സമ്പന്നമായി സ്ഥാനാർത്ഥിപട്ടിക ഒരുക്കാൻ ബിജെപി; ബോളീവുഡ് താരങ്ങളും കായികതാരങ്ങളും പത്മ പുരസ്‌കാര ജേതാക്കളും പട്ടികയിൽ ഇടംപിടിക്കും; പഞ്ചാബിൽ അക്ഷയ് കുമാറും പരിഗണനയിൽ; കേരളത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അമിത് ഷാ നേരിട്ട്; ജനപ്രിയരല്ലാത്ത നേതാക്കൾ പടിക്ക് പുറത്ത്
റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്
എസ്എഫ്‌ഐക്കാർ ചുവരെഴുത്ത് മായ്ച്ചാൽ വീണ്ടും എഴുതാൻ ഉറപ്പിച്ചാണ് കാമ്പസിൽ എത്തിയത്; അടിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു; അതുപ്രകാരം കാമ്പസ് ഫ്രണ്ടുകാർ മഹാരാജാസിൽ എത്തിയത് വേണ്ടിവന്നാൽ കൊല്ലാൻ ഉറപ്പിച്ചു കഠാരയും കൈയിലേന്തി; പൊലീസ് പിടിയിലായ കൊലയാളി ആദിലിന്റെ മൊഴിയിൽ തെളിയുന്നത് അഭിമന്യു വധത്തിലെ ക്രിമിനൽ ഗൂഢാലോചന: കാമ്പസുകളെ കൊലക്കളമാക്കാൻ മതശക്തികൾ കോപ്പുകൂട്ടിയെന്നും
മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി
ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്; പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ; 98ൽ കപ്പുയർത്തിയ നായകനായ ദെഷംഷ്സ് തന്ത്രങ്ങൾ മെനഞ്ഞും കപ്പ് വീണ്ടെടുത്തു; 1958ന് ശേഷം ആറ് ഗോളുകൾ പിറന്ന ലോകകപ്പ് ഫൈനൽ: റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോഴുള്ള വിശേഷങ്ങൾ ഇങ്ങനെ
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
ഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
നികേഷേ... ഞാൻ ജോലി ചെയ്തതിന്റെ കാശെവിടെ...; ഗതികേടുകാർക്ക് താങ്കൾ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും; എന്നാൽ എന്റെ അനുഭവത്തിൽ താനൊരു ഫിനാൻഷ്യൽ ഫ്രാഡാണ്; ഫോൺ പോലും എടുക്കാൻ ധൈര്യമില്ലാത്ത താൻ എന്തിനാടോ ആണായി ജീവിക്കുന്നത്; റിപ്പോർട്ടർ ചാനലിലെ അവതാരകൻ ഹാരിക്ക് നികേഷ് കുമാറിനോട് ചോദിക്കാനുള്ളത്; എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാറും പടിയിറങ്ങിയതോടെ ചാനൽ വമ്പൻ പ്രതിസന്ധിയിലേക്ക്
പിണറായിയുടെ അമേരിക്കൻ സന്ദർശനം വിവാദമായത് നിപ്പ പ്രതിരോധത്തിന്റെ പേരിൽ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നൽകിയ മെമന്റോ പുരസ്‌കാരമാക്കി മാറ്റിയപ്പോൾ വിടാതെ വിമർശിച്ച് സോഷ്യൽ മീഡിയ; പൃഥ്വിരാജിന്റെ അമ്മാവന്റെ ക്ഷണം സ്വീകരിച്ച് പാന്റും കോട്ടുമിട്ട് അമേരിക്കയിൽ ചെന്ന പിണറായി പുലിവാല് പിടിച്ചത് ഇങ്ങനെ
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ
അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ