Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിക്കുമെന്ന സന്ദേശം മുമ്പും ജെസ്‌ന അയച്ചിട്ടുണ്ട്; അവളുടെ ആൺ സുഹൃത്തിനെ സംശയമില്ലാതില്ല; അയാൾ പീഡിപ്പിക്കപ്പെടരുതെന്ന് സഹോദരൻ ജെയ്‌സ് ജോൺ; ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈൽ സന്ദേശമയച്ചതും ഇയാൾക്ക്: 'അയാം ഗോയിങ് ടു ഡൈ' എന്ന സന്ദേശമയച്ച ജെസ്‌നക്ക് എന്തുസംഭവിച്ചെന്ന് എത്തും പിടിയുമില്ലാതെ അന്വേഷണം സംഘം

മരിക്കുമെന്ന സന്ദേശം മുമ്പും ജെസ്‌ന അയച്ചിട്ടുണ്ട്; അവളുടെ ആൺ സുഹൃത്തിനെ സംശയമില്ലാതില്ല; അയാൾ പീഡിപ്പിക്കപ്പെടരുതെന്ന് സഹോദരൻ ജെയ്‌സ് ജോൺ; ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈൽ സന്ദേശമയച്ചതും ഇയാൾക്ക്: 'അയാം ഗോയിങ് ടു ഡൈ' എന്ന സന്ദേശമയച്ച ജെസ്‌നക്ക് എന്തുസംഭവിച്ചെന്ന് എത്തും പിടിയുമില്ലാതെ അന്വേഷണം സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം എങ്ങനെ മുന്നോട്ടു നീങ്ങുമെന്ന് വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്ന കാര്യത്തിൽ പോലും യാതൊരു വ്യക്തതയും കൈവന്നിട്ടില്ല. ഇതിനിടെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായത് ജെസ്‌നക്ക് ഒരു ആൺസുഹൃത്ത് ഉണ്ടെന്നു മാത്രമാണ്. ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയെന്നുമാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

കാണാതാകുന്നതിന് മുമ്പ് മരിക്കുമെന്ന സന്ദേശം ജെസ്‌ന അയച്ചിരുന്നുവെന്ന കാര്യം സഹോദരൻ ജെയ്‌സ് ജോണും വ്യക്തമാക്കി. മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയിലാണ് ജെയ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാനം കൂട്ടുകാരന് അയച്ച സന്ദേശവും ഇതാണ്. ഈ വിവരങ്ങൾ പൊലീസിന് നേരത്തെ കൈമാറിയിരുന്നുവെന്നും ജെയ്‌സ് ജോൺ പറഞ്ഞു. ജെസ്‌നയുടെ കൂട്ടുകാരനായ യുവാവിനെ സംശയമില്ലാതില്ല. എന്നാൽ കുറ്റപ്പെടുത്താൻ തെളിവില്ല. ഇതിന്റെ പേരിൽ അയാൾ പീഡിപ്പിക്കപ്പെടരുതെന്നും ജെയ്‌സ് ജോൺ വ്യക്തമാക്കി.

അതേസമയം കേസ് അന്വേഷണം ജസ്‌നയുടെ ആൺ സുഹൃത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. ജസ്‌ന അവസാനം സന്ദേശമയച്ചത് ഈ ആൺസുഹൃത്തിനാണെന്ന് സ്ഥരീകരിച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങലും പുറത്തുവിട്ടു. പൊലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. ജസ്‌നയും യുവാവു തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഒരുവർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത്് വിളിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു. ഈ സുഹൃത്ത് ചോദ്യം ചെയ്യലിനോട് വേണ്ടവിധത്തിൽ സഹകരിക്കാത്തതാണ് അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്ന സൂചയാണ് പൊലീസ് നൽകുന്നത്. കേസുമായി ബന്ധപ്പെട്ട ഒരു സാധ്യതയു തള്ളിക്കളയുന്നില്ലെന്ന് പത്തനംതട്ട എസ്‌പിയും വ്യക്തമാക്കി. ഏറെയും വിവരങ്ങൾ ലഭിച്ചത് പൊലീസ് വച്ച വിവരശേഖരണപെട്ടികളിൽ നിന്നാണ്. പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്‌ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് വഴിത്തിരിവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

അതിനിടെ ജെസ്‌നയുടെ വീട്ടിൽനിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്‌പി ടി. നാരായണൻ പറഞ്ഞു. സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്. ജെസ്‌നയുടെ വീടിനു സമീപമാണ് ആൺസുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. 'അയാം ഗോയിങ് ടു ഡൈ' എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആൺസുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്.

എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്‌പി പറഞ്ഞു. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു. അതിനിടെ ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവർ പങ്കെടുത്തു.

വെച്ചൂച്ചിറ കൊല്ലമുളയിലെ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാകുന്നു. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ഇന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി നിയമസഭാ കവാടത്തിലേക്ക് ജെസ്‌നയുടെ ബന്ധുക്കളെ അടക്കം പങ്കെടുപ്പിച്ച് മാർച്ച് നടത്തിയയതോടെ ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ് റാന്നി എംഎൽഎ രാജു ഏബ്രഹാം, ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും കൂട്ടി ഇന്നലെ ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകി.

ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ഇതോടെ ജെസ്‌നയുടെ ബന്ധുക്കൾ യുഡിഎഫിന്റെയും ആക്ഷൻ കൗൺസിലുകാർ എൽഡിഎഫിന്റെയും ചേരികളിൽ ചെന്ന് എത്തിയിരിക്കുകയാണ്. ജെസ്‌നയെ കാണാതായി 92 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഊർജിതമാകാത്തതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കൾ കോൺഗ്രസുകാരുടെ സമരത്തിൽ പങ്കെടുത്തത്. തുടക്കം മുതൽ ഇക്കാര്യത്തിൽ സമരവുമായി മുന്നോട്ട് വന്നത് കോൺഗ്രസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP