Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം നേതാക്കളുടെ ജോലിത്തട്ടിപ്പ് സോളാറിനേക്കാൾ വലിയ അഴിമതി; ഇതു വരെ വെളിച്ചത്തു വന്നത് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള കഥകൾ; നാട്ടിലെ ജോലി തട്ടിപ്പിനൊപ്പം വിസ തട്ടിപ്പിന്റെ വിവരവും പുറത്ത്; പത്തനംതിട്ടയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ നെട്ടോട്ടമോടുന്നു; പങ്ക് വെളിച്ചത്താകുമെന്ന ഭീതിയിൽ മറ്റു നേതാക്കളും; ജയസൂര്യ തുടങ്ങിയ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രത്തെ തേടി പൊലീസ്

സിപിഎം നേതാക്കളുടെ ജോലിത്തട്ടിപ്പ് സോളാറിനേക്കാൾ വലിയ അഴിമതി; ഇതു വരെ വെളിച്ചത്തു വന്നത് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള കഥകൾ; നാട്ടിലെ ജോലി തട്ടിപ്പിനൊപ്പം വിസ തട്ടിപ്പിന്റെ വിവരവും പുറത്ത്; പത്തനംതിട്ടയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ നെട്ടോട്ടമോടുന്നു; പങ്ക് വെളിച്ചത്താകുമെന്ന ഭീതിയിൽ മറ്റു നേതാക്കളും; ജയസൂര്യ തുടങ്ങിയ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രത്തെ തേടി പൊലീസ്

ആർ കനകൻ

കൊല്ലം: സിപിഎം നേതാക്കളായ ജയസൂര്യ, പ്രശാന്ത് പ്ലാന്തോട്ടം എന്നിവർ നടത്തിയ ജോലി തട്ടിപ്പ് നിസാരമല്ലെന്ന് പൊലീസ്. സോളാറിനേക്കാൾ വലിയ അഴിമതിയാണിതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടിൽ വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് പുറമേ, വിസാ തട്ടിപ്പും നേതാക്കൾ നടത്തിയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. തട്ടിപ്പിന്റെ വ്യാപ്തി മൂന്നു കോടി കവിയുമെന്നും പറയുന്നു. അതിനിടെ തട്ടിപ്പിൽ തങ്ങളുടെ പേര് പുറത്തു വരുമോ എന്ന് ഭയന്ന് പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം നെട്ടോട്ടം തുടങ്ങി. വാർത്ത നൽകുന്ന മാധ്യമങ്ങളെ സ്വാധീനിക്കാൻ ഇവർ ഇടനിലക്കാരെ നിയോഗിച്ചിരിക്കുകയാണ്. മറുനാടനാണ് ഈ വിഷയം ആദ്യം മുതൽ കൈകാര്യം ചെയ്തു വരുന്നത്. തട്ടിപ്പിന് പിന്നിൽ ഒരു ബുദ്ധികേന്ദ്രം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ കോടതിയിൽ നിന്ന് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വെള്ളിയാഴ്ച വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇന്നലെ മലയിൻകീഴിൽ ജയസൂര്യ പുതുതായി നിർമ്മിച്ച ഒരു കോടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്താൻ കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കസ്റ്റഡിയിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് ചെയ്തത്. ജോലി തട്ടിപ്പിനൊപ്പം വിസ വാഗ്ദാനം ചെയ്തും ഇവർ പണം വാങ്ങിയിട്ടുള്ളതായിട്ടാണ് വിവരം. ഇതിനിടെ ജയസൂര്യ തട്ടിപ്പു കേസിൽ അകത്തായി ഇത്രയും ദിവസം കഴിഞ്ഞിട്ടും അവരുടെ വീട് സീൽ ചെയ്യുകയോ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യാത്ത പൊലീസ് നടപടി സംശയത്തിന് ഇട നൽകിയിട്ടുണ്ട്.

സാമ്പത്തിക കുറ്റവാളികൾ പിടിയിലായാൽ ആദ്യം ചെയ്യുന്നത് അവരുടെ അക്കൗണ്ട് മരവിപ്പിക്കുക എന്നുള്ളതാണ്. പ്രശാന്ത് പ്ലാന്തോട്ടം അറസ്റ്റിലായ വിവരം അറിഞ്ഞ് നിർണായക രേഖകൾ ജയസൂര്യ മാറ്റിയെന്നാണ് വിവരം. അതിൽ കുറേ രേഖകളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും പിടിച്ചെടുത്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റുള്ള രേഖകൾ മാറ്റുന്നതിനുള്ള സൗകര്യം പൊലീസ് ഒരുക്കി കൊടുത്തു. സിപിഎമ്മിന്റെ ഒരു നേതാവിന്റെ നേതൃത്വത്തിലാണ് ഇത് മാറ്റിയതെന്ന് അറിയുന്നു.

പത്തനംതിട്ടയിലെ സിപിഎമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, അടൂർ ഏരിയ സെക്രട്ടറി എന്നിവരാണിപ്പോൾ വാലിന് തീ പിടിച്ച് ഓടി നടക്കുന്നത്. ഇവർക്ക് തട്ടിപ്പുകാരുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പൊലിസിന് വിവരം കിട്ടിയിട്ടുണ്ട്. അതേസമയം, ജയസൂര്യയുമായി അടുത്ത ബന്ധമുള്ള യൂത്ത്കോൺഗ്രസ് നേതാവ് മുങ്ങി. ഇയാൾ യൂത്ത് കോൺഗ്രസിന്റെ എല്ലാ ഗ്രൂപ്പുകളിലും സജീവമായിരുന്നു. ഈ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾ അതാത് സമയം സിപിഎം നേതാക്കൾക്ക് ചോർന്നു കിട്ടിയിരുന്നതും ഇയാൾ മുഖേനെ ആയിരുന്നു.

ജയസൂര്യയെ നാളെ അടൂരിൽ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് അറിയുന്നത്. ഇത് ഒഴിവാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തീവ്രശ്രമം നടക്കുന്നുണ്ട്. അടൂരിൽ തട്ടിപ്പിന് ഇരയായവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. സിപിഎം നേതാക്കളുടെ സമ്മർദത്തെ തുടർന്നാണിത്. തുടർന്ന് പരാതിക്കാർ കൊല്ലം ഈസ്റ്റ് പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയിരിക്കുകയാണ്. സോളാറിനെ വെല്ലുന്ന തട്ടിപ്പായിട്ടു കൂടി മാധ്യമങ്ങൾ ഇതിന് വേണ്ട ശ്രദ്ധ കൊടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP