Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റി പരിശോധന; ജെസ്‌നയെ കണ്ടു എന്നാരോപിക്കപ്പെടുന്ന മുണ്ടക്കയത്തും പരിസരത്തുമായുള്ള ആറു യുവാക്കളുടെ ദുരൂഹമായ നീക്കങ്ങളെ കുറിച്ചും അന്വേഷണം; ജെസ്‌ന തിരോധാനത്തിൽ പൊലീസ് ഒടുവിൽ കൃത്യമായ നിഗമനങ്ങളിലേക്കെത്തുന്നതായി റിപ്പോർട്ട്

വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റി പരിശോധന; ജെസ്‌നയെ കണ്ടു എന്നാരോപിക്കപ്പെടുന്ന മുണ്ടക്കയത്തും പരിസരത്തുമായുള്ള ആറു യുവാക്കളുടെ ദുരൂഹമായ നീക്കങ്ങളെ കുറിച്ചും അന്വേഷണം; ജെസ്‌ന തിരോധാനത്തിൽ പൊലീസ് ഒടുവിൽ കൃത്യമായ നിഗമനങ്ങളിലേക്കെത്തുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഒടുവിൽ ശരിയായ ദിശയിലേക്ക്. ഇടുക്കിയിൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. അന്വേഷണം പൂർത്തിയാകാതെ ഈ വിവരങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിടൂ. ഇടുക്കി വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനിടെയാണ് ആറു യുവാക്കളിലേക്ക് അന്വേഷണം നീളുന്നതും.

ജസ്നയുടെ ഫോൺകോളുകളിൽ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മിൽ നടത്തിയ ഫോൺസംഭാഷണങ്ങളാണ് സംശയങ്ങൾക്ക് ആധാരം. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കൾ. ഇവരിൽ ചിലർക്ക് പ്രമുഖ രാഷ്ട്രീയപാർട്ടിയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്‌പിയുമായ ആർ.ചന്ദ്രശേഖരപിള്ള പറഞ്ഞു. കാണാതാവുന്നതിന് തലേദിവസം ജസ്ന ആൺസുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തിൽ പലരും ജസ്നയ്ക്ക് താക്കീത് നല്കിയിരുന്നു. അതുകൊണ്ടു തന്നെ ജസ്നയുടെ ഫോണിൽ നിന്ന് ആൺസുഹൃത്തിന് പോയ കോളുകളെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

കാണാതായ ദിവസം രാവിലെ ആൺസുഹൃത്ത് ജെസ്നയെ അങ്ങോട്ട് വിളിച്ചതായാണ് സൈബർ സെല്ലിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചത്. ഇതേതുടർന്ന് പൊലീസ് സംഘം ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ്. അതേസമയം ജെസ്ന ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയെന്ന വാർത്തയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എത്തിയത് ജെസ്നയല്ലെന്ന് സ്ഥിരീകരിച്ചു. ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തിൽ ആഭ്യന്തര സർവീസ് വിഭാഗത്തിലെത്തിയ അനേവഷണസംഘം ജൂൺ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളിലും നടത്തിയ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐ ദിനേശ് പറഞ്ഞു. ബെംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജെസ്നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂൺ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ചത്.

കഴിഞ്ഞ മാസം ജൂൺ അഞ്ചിന് ജെസ്നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടി ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചാരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ ബെംഗളുരുവിലെത്തിയത്. കഴിഞ്ഞ മാർച്ച് ഇരുപത്തിരണ്ടിനാണ് ജെസ്നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതായത്. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്‌ന തന്നെയാണെന്നു പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വിദഗ്ധരുടെ മേൽനോട്ടത്തിൽ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയിൽ കണ്ടത് ജെസ്‌നയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളിൽ ചിലരും അദ്ധ്യാപകരും ദൃശ്യങ്ങൾ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാൽ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.

ആറുമിനിറ്റിനു ശേഷം ആൺ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞദിവസം എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം പത്തനംതിട്ടയിൽ യോഗം ചേർന്നിരുന്നു. ഇതിലും ദൃശ്യങ്ങളിലുള്ളതു ജസ്‌നയാണെന്നാണു വിലയിരുത്തലാണ് ഉയർന്നത്. ഇതിനിടെയാണ് വെള്ളത്തൂവലിലെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP