Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലക്കേസിൽ അകത്തു കിടന്ന പച്ചക്കറി വിൽപ്പനക്കാരൻ ജിമ്മി എത്തിയത് ദിലീപിന് ആത്മവിശ്വാസം നൽകാൻ; ഒത്താശ ചെയ്ത ജയിൽ സൂപ്രണ്ട് കുടുങ്ങും; ചിട്ടിക്കമ്പനിക്കാരന്റെ സന്ദർശനം ഗൗരവത്തോടെ കണ്ട് പൊലീസ്; അനുജനും ചേട്ടനും തമ്മിലെ രഹസ്യ സംഭാഷണവും വിവാദത്തിൽ; ആലുവാ ജയിലിലെ ഓരോ നീക്കവും കർശന നിരീക്ഷണത്തിൽ

കൊലക്കേസിൽ അകത്തു കിടന്ന പച്ചക്കറി വിൽപ്പനക്കാരൻ ജിമ്മി എത്തിയത് ദിലീപിന് ആത്മവിശ്വാസം നൽകാൻ; ഒത്താശ ചെയ്ത ജയിൽ സൂപ്രണ്ട് കുടുങ്ങും; ചിട്ടിക്കമ്പനിക്കാരന്റെ സന്ദർശനം ഗൗരവത്തോടെ കണ്ട് പൊലീസ്; അനുജനും ചേട്ടനും തമ്മിലെ രഹസ്യ സംഭാഷണവും വിവാദത്തിൽ; ആലുവാ ജയിലിലെ ഓരോ നീക്കവും കർശന നിരീക്ഷണത്തിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ആലുവക്കാരൻ ജിമ്മി സന്ദർശിച്ചത് വിവാദത്തിൽ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തി താരത്തെ സന്ദർശിച്ചത് ജയിൽ ചട്ടങ്ങൾ മറികടന്നെന്ന് റിപ്പോർട്ട്. ചിട്ടിക്കമ്പനിയുടെ ഉടമയായ ഇയാൾ നടന് സൗകര്യം ഒരുക്കുന്നതിന് ജയിൽ അധികൃതരെ സ്വാധീനിക്കാൻ എത്തിയതാണെന്ന തരത്തിലാണ് ആരോപണം.

ഞായറാഴ്ച െവെകിട്ടായിരുന്നു ദിലീപിന്റെ സുഹൃത്ത് കൂടിയായ ജിമ്മിയുടെ ജയിൽ സന്ദർശനം. ആലുവയിലെ പച്ചക്കറി കച്ചവടക്കാരനാണ് ജിമ്മി. ആലുവയിലെ പഴയ തറവാട്ടുകാർ. ഗുണ്ടകുളുമായി കുടിപകയ്ക്കിടിയിലായിരുന്നു ജിമ്മിയുടെ കൊലപാതകം. ഗുണ്ടയെ കുത്തി മലർത്തുകയായിരുന്നു. ദിലീപിന്റെ പഴയ കാല സുഹൃത്താണ് ജിമ്മി. കുടുംബക്കാരെ മാത്രമേ ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ അനുമതി നൽകാവൂവെന്നായിരുന്നു പൊലീസ് നൽകിയ നിർദ്ദേശം. ഇതിന് വിരുദ്ധമാണ് പച്ചക്കറി കച്ചവടക്കാരൻ ജിമ്മി ദിലീപിനെ കാണാനെത്തിയത്. ജയിലിൽ കിടന്ന് പരിചയമുള്ള ജിമ്മിയുടെ സന്ദർശനം ദിലീപിന് ആത്മവിശ്വാസം നൽകാനായിരുന്നുവെന്നാണ് സൂചന. ചിട്ടിക്കമ്പിനിയും ഇയാൾക്കുണ്ടെന്നാണ് സൂചന.

എന്നാൽ ജയിൽനിയമം മറികടന്ന് സൂപ്രണ്ടിന്റെ ഒത്താശയോടെ ആയിരുന്നെന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടനെ കാണാൻ അടുത്ത ബന്ധുക്കളെ മാത്രമേ അനുവദിക്കാവൂയെന്ന് അന്വേഷണസംഘം ജയിൽ അധികൃതർക്കു നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണു കുറ്റവാളിക്ക് അനുമതി നൽകിയത്. ഇതിന് പുറമേ സന്ദർശനം അനുവദിക്കാത്ത ഞായറാഴ്ച ഇയാൾക്ക് അനുമതി കിട്ടിയതും വിവാദത്തിന് പുതിയ മാനം നൽകുന്നു. അടുത്ത സുഹൃത്തായ ഇയാൾ തന്നെ കാണാനാണു ജയിലിൽ വന്നതെന്നാണു ജയിൽ സൂപ്രണ്ട് ബാബുരാജ് പറയുന്നത്. എന്നാൽ ജയിലിൽ ആരെങ്കിലും സന്ദർശിച്ചാൽ സന്ദർശക രജിസ്റ്ററിൽ എഴുതണമെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല.

പുറത്തു നിന്നുള്ള ഒരാൾ സബ് ജയിലിൽ പ്രവേശിച്ച് സൂപ്രണ്ടിനെയോ ജീവനക്കാരെയോ പ്രതികളെയോ കാണാൻ മുൻകൂട്ടി അപേക്ഷ നൽകി സന്ദർശക രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്തണമെന്നാണു നിയമവും പാലിച്ചിട്ടില്ല. അതേസമയം നടന് വേണ്ടിയാണ് ഇയാൾ ജയിലിൽ വന്നതെന്നും ജയിലധികൃതരെ സ്വാധീനിക്കുക ആയിരുന്നു സന്ദർശന ലക്ഷ്യമെന്നും പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ദിലീപിനെ ജയിലിൽ കാണാനെത്തിയ സഹോദരൻ അനൂപുമായി രഹസ്യ സംഭാഷണം നടത്താനും താരത്തെ അനുവദിച്ചിരുന്നു.

സന്ദർശകരുമായി തടവുകാർ രഹസ്യ സംഭാഷണം നടത്താൻ പാടില്ലെന്ന ജയിലിൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ എസ്‌പി: എ.വി. ജോർജ് പറഞ്ഞു. ജയിലിലെ സിസി.ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്ന് എസ്‌പി. പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP