Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയുടെ കൊലപാതകി എന്നു സംശയിക്കുന്നയാൾ കണ്ണൂരിൽ പിടിയിൽ; ജിഷയുടെ അയൽവാസിയായ ഇയാൾ അന്വേഷണം തുടങ്ങിയപ്പോൾ നാട്ടിൽ നിന്നു മാറിനിന്നുവെന്നു പൊലീസ്; പ്രതിയെ ഉടൻ പെരുമ്പാവൂരിൽ എത്തിക്കും; സ്വമേധയാ കേസെടുത്തു ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജിഷയുടെ കൊലപാതകി എന്നു സംശയിക്കുന്നയാൾ കണ്ണൂരിൽ പിടിയിൽ; ജിഷയുടെ അയൽവാസിയായ ഇയാൾ അന്വേഷണം തുടങ്ങിയപ്പോൾ നാട്ടിൽ നിന്നു മാറിനിന്നുവെന്നു പൊലീസ്; പ്രതിയെ ഉടൻ പെരുമ്പാവൂരിൽ എത്തിക്കും; സ്വമേധയാ കേസെടുത്തു ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പെരുമ്പാവൂർ: ക്രൂരപീഡനത്തിനിടയിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാൾ പിടിയിലായി. കണ്ണൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഉടൻ പെരുമ്പാവൂരിലെത്തിക്കുമെന്നാണു സൂചന.

ജിഷയുടെ മരണത്തിൽ അന്വേഷണം ഉണ്ടായപ്പോൾ ഇപ്പോൾ പിടിയിലായ അയൽവാസി നാട്ടിൽ നിന്നും മാറിനിന്നിരുന്നു. ഇതാണ് അന്വേഷണ സംഘത്തിനെ സംശയത്തിലാക്കിയതെന്നാണ് വിവരം. കൂടാതെ അയൽവാസിയായ യുവതി നൽകിയ മൊഴിയും നിർണ്ണായകമായി.

പിടിയിലായ അയൽവാസിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ സംഭവം നടക്കുന്ന സമയം പ്രദേശത്തെ ടവറിനു കീഴിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയതിനു പിന്നാലെയാണു ഇയാൾ പിടിയിലായിരിക്കുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകിട്ടിയതായി നേരത്തെ എ.ഡി.ജി.പി. പത്മകുമാർ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ഒരാൾക്ക് മാത്രമാണ് പങ്കെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിലുണ്ട്. പെൺകുട്ടിയെ നൃത്തം പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും പെൺകുട്ടി നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ളതുമെന്നാണ് സൂചന.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മരിച്ച ജിഷയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ക്രൂരപീഡനത്തിനിരയായി നിയമവിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ രണ്ടിടത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തടഞ്ഞിരുന്നു. കേസ് ഉടൻ തെളിയിക്കാൻ കഴിയുമെന്നാണു പൊലീസ് സൂചിപ്പിക്കുന്നത്. കൊലപാതകത്തിന് ശേഷമാണ് പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP