Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലപ്പെടും മുമ്പ് ജിഷ സ്വയമോ ബലം പ്രയോഗിച്ചോ മദ്യം കഴിച്ചോ? രക്തത്തിൽ ഈതെയിൽ ആൽക്കഹോളിന്റെ അളവ് കൂടുതലെന്ന് രാസപരിശോധനാ ഫലം; അന്വേഷണം സംഘം മാറിയിട്ടും പൊലീസ് കഥകൾക്ക് കുറവില്ല

കൊല്ലപ്പെടും മുമ്പ് ജിഷ സ്വയമോ ബലം പ്രയോഗിച്ചോ മദ്യം കഴിച്ചോ? രക്തത്തിൽ ഈതെയിൽ ആൽക്കഹോളിന്റെ അളവ് കൂടുതലെന്ന് രാസപരിശോധനാ ഫലം; അന്വേഷണം സംഘം മാറിയിട്ടും പൊലീസ് കഥകൾക്ക് കുറവില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കേസിൽ ഇതുവരെ യാതൊരു തുമ്പും കിട്ടാത്ത പൊലീസ് ഓരോ ദിവസവും ഓരോ നിഗമനങ്ങളും കഥകളുമാണ് പുറത്തുവിടുന്നത്. പുതിയ അന്വേഷണം സംഘം വന്നിട്ടും പൊലീസ് കഥകളിൽ മാറ്റം വരുത്തിയിട്ടില്ല. കൊല്ലപ്പെടും മുമ്പു ജിഷ മദ്യം കഴിച്ചിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്. കാക്കനാട് രാസപരിശോധനാ ലബോട്ടറിയിൽ നിന്നു ലഭിച്ച, കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവ പരിശോധനയിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്. രക്തപരിശോധനയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച വിവരം പുറത്തുവന്നിട്ടുള്ളത്.

നൂറു മില്ലി ലിറ്റർ രക്തത്തിൽ 93 മില്ലി ലിറ്റർ ഈതെയിൽ ആൽക്കഹോൾ അടങ്ങിയിരുന്നെന്ന് രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മൂന്നു പെഗ് മദ്യമെങ്കിലും അകത്തുചെന്നാൽ മാത്രമേ ഇത്രയയധികം ഈതെയിൽ ആൽക്കഹോൾ രക്തത്തിൽ കലരാൻ സാദ്ധ്യതയുള്ളുവെന്നാണ് രാസപരിശോധന റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധസംഘത്തിന്റെ നിഗമനം. കൂടാതെ ജിഷയുടെ വയറ്റിൽ ദഹിച്ചു തുടങ്ങിയ ചക്ക വറുത്തതും കണ്ടെത്തിയിരുന്നു. ഇത് വീട്ടിലുണ്ടാക്കിയതായിരുന്നില്ല. ജിഷയ്ക്കു നന്നായി പരിചയമുള്ള ആരോ പുറത്തുനിന്നു മദ്യവും ഭക്ഷണവും കൊണ്ടുവന്നിരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.

മരണത്തിന് ഒരു മണിക്കൂർ മുമ്പാണ് ചക്കവറുത്തത് ഉള്ളിൽ ചെന്നിട്ടുള്ളതെന്നും അതിനാലാണ് ഇത് പാതി ദഹിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോൾ പരിചയമുള്ള ആൾക്കൊപ്പം മരണത്തിന് ഒരു മണിക്കൂർ മുമ്പ് ജിഷ മദ്യപിച്ചിരിക്കാനാണ് സാദ്ധ്യതയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മദ്യം ബലം പ്രയോഗിച്ചു കൊടുത്തതല്ലെന്നാണു പൊലീസ് നിഗമനം. അങ്ങനെയാണെങ്കിൽ മദ്യം കൊടുത്ത ഉടനേ കൊലപ്പെടുത്താം, അങ്ങനെ വരുമ്പോൾ ഭക്ഷണപദാർത്ഥങ്ങൾ ഇങ്ങനെ ദഹിക്കില്ലായിരുന്നു. മൂന്നരയ്ക്കും നാലിനുമിടയിലാവണം കൊലപാതകം.

ഈ സമയം വീടിനുള്ളിൽനിന്ന്, 'എന്റടുത്ത് ഇപ്പണി കാണിക്കല്ലേ..' എന്ന രീതിയിൽ ആരോടൊ ഉച്ചത്തിൽ സംസാരിച്ചതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് ഫോണിൽ ആരോടെങ്കിലും പറഞ്ഞതാണോയെന്നറിയാൻ പൊലീസ് ജിഷയുടെ ഫോൺ കോൾ ലിസ്റ്റ് പൂർണ്ണമായി പരിശോധിച്ചെങ്കിലും ഈ സമത്ത് ഒരു കോളും വരികയോ അങ്ങോട്ടുവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ മുറിക്കകത്തുണ്ടായിരുന്ന ആളോടാണ് ജിഷ സംസാരിച്ചതെന്ന് ഉറപ്പായി. മദ്യപാനത്തിനിടയിൽ കൂടെയുണ്ടായിരുന്നയാൾ വഴിവിട്ട നീക്കത്തിന് തുനിഞ്ഞപ്പോൾ ജിഷ അയാളോട് ദേഷ്യപ്പെട്ടതാവാം ഇതെന്നാണ് അന്വേഷക സംഘത്തിന്റെ നിഗമനം.

സംഭവസ്ഥലത്തുണ്ടായിരുന്ന എന്തെങ്കിലും ആയുധം കൊണ്ടാണ് ജിഷയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കരുതുന്നില്ല. പുറത്തു നിന്നു കൊണ്ടുവന്ന ആയുധമാണ് ഇതിനുപയോഗിച്ചത്. ജിഷയെ കൊല്ലാൻ ലക്ഷ്യമിട്ടു തന്നെയാണ് ഇയാൾ ഇവിടെയെത്തിയതെന്നും കൊല നടത്തിയത് പുറമേ നിന്നുകൊണ്ടുവന്ന ആയുധം കൊണ്ടാണെന്നുമാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമായിട്ടുള്ളത്. പുരുഷാവശിഷ്ടങ്ങൾ ജിഷയുടെ രഹസ്യഭാഗങ്ങളിൽനിന്നു കിട്ടിയിട്ടില്ല.തന്റെ ഇംഗിതത്തിന് ജിഷ വഴങ്ങാത്തതിൽ കലിപ്പു കൊണ്ടായിരിക്കാം അക്രമി കൊല നടത്തിയ ശേഷം ജനനേന്ദ്രിയത്തിൽ മുറിവുകൾ സൃഷ്ടിക്കുകയും വികൃതമാക്കുകയും ചെയ്തതെന്നാണ് അന്വേഷകസംഘത്തിലെ ഒരു വിഭാഗത്തിന്റെ അനുമാനം.

ചുരിദാറിന്റെ ടോപ്പ് മാറിടത്തിന് തൊട്ടുതാഴെ വരെ ഉയർത്തിയും പാന്റും അടിവസ്ത്രവും മുട്ടുവരെ താഴ്‌ത്തിയ നിലയിലുമായിരുന്നു. ജഡത്തിന്റെ മുഖവും അക്രമി വികൃതമാക്കിയിരുന്നു.ജിഷയോട് കടുത്ത ശത്രുതയുള്ള ആളാണ് കൊലപാതകിയെന്ന് ഇതിനകം തന്നെ അന്വേഷകസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട് എന്നാൽ ഇയാളെ കണ്ടെത്തുന്നതിന് പൊലീസിന് മുന്നിൽ ഇപ്പോൾ യാതൊരുവഴികളും തെളിഞ്ഞിട്ടില്ലെന്നുള്ളതാണ് നിലവിലെ സ്ഥിതി. ഇവിടെ നിന്നു മുന്നോട്ടുകൊണ്ടുപോകാൻ പൊലീസിനു കഴിയുന്നില്ല. ഒപ്പമിരുന്നു മദ്യപിക്കാൻ മാത്രം ജിഷയുമായി അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന സംശയമാണ് പൊലീസിനുള്ളത്. ജിഷയ്ക്ക് നന്നായി പരിചയമുള്ളയാളെ അമ്മയ്ക്കും സഹോദരിക്കും അറിയാമായിരിക്കണം, എന്നാൽ അവർ രണ്ടുപേരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.

ഇന്നലെ ചുമതലയേറ്റ ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിലാണ് ജിഷക്ക് നീതി ലഭിക്കണമെന്ന് താൽപ്പര്യപ്പെടുന്ന ലക്ഷക്കണക്കിന് വരുന്നവരുടെ പ്രതീക്ഷ. സന്ധ്യയുടെ ഇടപെടലിലൂടെ ജിഷയുടെ മാതാവ് രാജേശ്വരിയിൽനിന്നും സഹോദരി ദീപയിൽ നിന്നും അന്വേഷണത്തിന് സഹായകരമാവുന്ന വിലപ്പെട്ട വിവരങ്ങൾ ലഭിക്കാനിടയുണ്ടെന്നും ഇതുവഴി ഈ അരുംകൊല നടത്തിയ നരാധമനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നുമാണ് കണക്കുകൂട്ടൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP