Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

30 വർഷം മുമ്പ് രാജേശ്വരിയുടെ അമ്മ തങ്കച്ചന്റെ വീട്ടിൽ വേലയ്ക്കു നിന്നിരുന്നെന്നു സ്ഥിരീകരിച്ചു നാട്ടുകാർ; ജിഷയുടെ പിതാവിന്റെ പേരിൽ ആദ്യം പരാതി നൽകിയത് ഇംഗ്ലീഷിൽ; ജിഷയുടെ സഹോദരിയുടെ അപേക്ഷകൾ എല്ലാം പല കൈപ്പടയിൽ; ഈ സഹായമൊക്കെ ഒരുക്കുന്ന അജ്ഞാതനെ കണ്ടെത്തിയാൽ എളുപ്പമായെന്നു കരുതി പൊലീസും

30 വർഷം മുമ്പ് രാജേശ്വരിയുടെ അമ്മ തങ്കച്ചന്റെ വീട്ടിൽ വേലയ്ക്കു നിന്നിരുന്നെന്നു സ്ഥിരീകരിച്ചു നാട്ടുകാർ; ജിഷയുടെ പിതാവിന്റെ പേരിൽ ആദ്യം പരാതി നൽകിയത് ഇംഗ്ലീഷിൽ; ജിഷയുടെ സഹോദരിയുടെ അപേക്ഷകൾ എല്ലാം പല കൈപ്പടയിൽ; ഈ സഹായമൊക്കെ ഒരുക്കുന്ന അജ്ഞാതനെ കണ്ടെത്തിയാൽ എളുപ്പമായെന്നു കരുതി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷ വധക്കേസ് അന്വേഷിക്കാൻ ആരംഭിച്ച പുതിയ സംഘത്തിന് ഇതുവരെ നടന്ന കാര്യങ്ങളുടെ കിടപ്പ് പരിശോധിച്ചപ്പോഴേ ദുരൂഹതകൾ വ്യക്തമായതായി സൂചന. ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പിതാവിനും ഒക്കെ വേണ്ടി പരാതികൾ എഴുതിയും മറ്റും സഹായിക്കുന്ന അജ്ഞാതനെ കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകണമെന്നാണ് അന്വേഷണന സംഘം പറയുന്നത്. ജിഷയുടെ സഹായിയുടെ പരാതികൾ പല കൈപ്പടയിൽ ആയതും അക്ഷരാഭ്യാസമില്ലാത്ത പിതാവിന്റെ പേരിൽ ഇംഗ്ലീഷിൽ പരാതി നൽകിയതും ഒക്കെയാണ് ഈ അജ്ഞാതനെ കണ്ടെത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്.

അതേ സമയം ജിഷയുമായോ മാതാവ് രാജേശ്വരിയുമായോ യാതൊരു പരിചയും ഇല്ല എന്ന യുഡിഎഫ് കൺവീനർ പിപി തങ്കച്ചന്റെ വാദം ശരിയല്ലെന്ന സൂചനകളും പുറത്ത് വന്നു. 30 വർഷം മുമ്പു രാജേശ്വരിയുടെ മാതാവ് പ്രഭാവതി തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നുവെന്ന വാർത്തകളാണു പുറത്തു വരുന്നത്. ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ജിഷയുടെ ബന്ധുക്കൾ നടത്തിയത്. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണു രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ പ്രതികരണം വന്നത്.

ഇതിനിടെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബുവിന്റെ പേരിലും പരാതി നൽകിയത്. ഈ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആശുപത്രിയിൽ കിടക്കുന്ന ബാബുവിന്റേതെന്ന പേരിൽ ഇംഗ്ലീഷിലാണു പരാതി തയ്യാറാക്കിയിരിക്കുന്നത്. ഈ പരാതി ഐ.ജി മഹിപാൽ യാദവിനാണു ലഭിച്ചത്. സംശയം തോന്നിയ ഐ.ജി. ബാബുവിന്റെ കൈപ്പടയിൽ പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതേതുടർന്ന് പരാതി വീണ്ടും നൽകി. എന്നാൽ കോൺഗ്രസ് വാർഡ് മെമ്പറും പൊലീസുകാരനും പണം നൽകി വെള്ളപേപ്പറിൽ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ ബാബു വെളിപ്പെടുത്തിയത്. മെമ്പർ സുനിലും കുറുപ്പംപടി സ്‌റ്റേഷനിലെ പൊലീസുകാരൻ വിനോദും ഒരുമിച്ചാണ് തന്നെ കണ്ടതെന്നും ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ പരാതി നൽകിയത് തന്റെ അറിവോടെയല്ലെന്നും ബാബു പറഞ്ഞു. പരാതിയെത്തുടർന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ പൊലീസ് കേസെടുത്തിരുന്നു.
'നിങ്ങൾ എസ്.സി/എസ്.ടി വിഭാഗമല്ലേ. സർക്കാരിൽനിന്നു ഭാര്യയ്ക്ക് വൻതുക ലഭിക്കും. തനിക്കും പണം കിട്ടണ്ടെ. പേപ്പറിൽ ഒപ്പിട്ടാൽ അതിന് വഴിയൊരുക്കാം' ഇങ്ങനെയാണു വാർഡ് മെമ്പർ സുനിൽ പറഞ്ഞതെന്ന് ജിഷയുടെ പിതാവ് പറയുന്നു. വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങി 1000 രൂപയും നൽകിയെന്ന് ബാബു വ്യക്തമാക്കി.

ജിഷയുടെ സഹോദരി ദീപയെ കേസന്വേഷിക്കുന്ന പുതിയ സംഘം ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ഒരു മണിക്കൂർ ഇവരിൽനിന്നു വിവരശേഖരണം നടത്തി. ഇന്നും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് പൊലീസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനുമായി സഹോദരി ദീപ സമർപ്പിച്ച അപേക്ഷകളിലും രണ്ടുവിധത്തിലാണ് കൈപ്പടയുള്ളത്. ഇക്കാര്യത്തിലും അന്വേഷണ സംഘം പരിശോധന നടത്തും.

പിതാവ് ബാബു സമീപത്തുതന്നെ താമസിക്കുന്ന വിവരം അറിയാമായിരുന്നിട്ടും സഹോദരി ദീപയെക്കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അപേക്ഷയിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നു. ദഹിപ്പിക്കുന്നതിനുള്ള സമയം വൈകിട്ട് അഞ്ചുമണി എന്നാണ് ദീപ ശ്മശാനത്തിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ രാത്രി എട്ടിനാണ് മൃതദേഹം ദഹിപ്പിച്ചത്. മതാചാരപ്രകാരം ജിഷയുടെ മൃതദേഹത്തിൽ കർമം ചെയ്യാനുള്ള അവസരംപോലും നിഷേധിച്ച് വളരെവേഗം ദഹിപ്പിച്ചതും ഏറെ ചർച്ചയായിരുന്നു.

കൃത്യം നടന്ന ദിവസം വൈകിട്ട് അഞ്ചു മുതലുള്ള കാര്യങ്ങൾ ജിഷയുടെ മാതാവ് പറയുന്നത് അവ്യക്തമായാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പുതിയ കേസ് അന്വേഷിക്കുന്ന രീതിയിൽ എല്ലാ മൊഴികളും തെളിവുകളും ആദ്യം മുതൽ ശേഖരിക്കാനാണ് എ.ഡി.ജി.പി: ബി. സന്ധ്യ മേൽനോട്ടം വഹിക്കുന്ന സംഘത്തിന്റെ തീരുമാനം. എന്തായാലും അജ്ഞാതന്റെ കാര്യത്തിൽ വിവരം ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP