Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മാവന്റെ മകളുടെ പേരിൽ മൊബൈൽ നമ്പർ എടുത്തു; ഗൾഫിലെ യുവാവിനെ പഞ്ചാരയടിച്ചത് കസിന്റെ പേരു പറഞ്ഞ്; പിറന്നാൾ സമ്മാനവുമായെത്തിയ 'ഭാവി വരന്റെ' അച്ഛനേയും അമ്മയേയും കണ്ട് ഞെട്ടിയത് വനിതാ ഡോക്ടറും; വാട്സ് ആപ്പ് കാളിലെ അന്വേഷണം എത്തിയത് ബന്ധുവീട്ടിലും; ബന്ധുവിനോടുള്ള പക ജിഷ്ന വീട്ടിയത് ഇങ്ങനെ

അമ്മാവന്റെ മകളുടെ പേരിൽ മൊബൈൽ നമ്പർ എടുത്തു; ഗൾഫിലെ യുവാവിനെ പഞ്ചാരയടിച്ചത് കസിന്റെ പേരു പറഞ്ഞ്; പിറന്നാൾ സമ്മാനവുമായെത്തിയ 'ഭാവി വരന്റെ' അച്ഛനേയും അമ്മയേയും കണ്ട് ഞെട്ടിയത് വനിതാ ഡോക്ടറും; വാട്സ് ആപ്പ് കാളിലെ അന്വേഷണം എത്തിയത് ബന്ധുവീട്ടിലും; ബന്ധുവിനോടുള്ള പക ജിഷ്ന വീട്ടിയത് ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: അമ്മാവന്റെ മകളുടെ വഞ്ചനയിൽ ഒരു സർക്കാർ വനിതാ ഡോക്ടർ കുടുങ്ങിയത് ഇങ്ങനെ. അണിയറയിൽ ഇരുന്ന് യുവതിയായ ഡോക്ടർക്ക് ഇല്ലാത്ത കാമുകനെ സൃഷ്ടിക്കുകയും ഒടുവിൽ അയാൾ കൊടുത്തയച്ചുവെന്ന് പറഞ്ഞ് പാരിതോഷികങ്ങൾ അജ്ഞാതരെകൊണ്ട് നൽകുകയും ചെയ്തതോടെയാണ് പ്രതികാരത്തിന്റെ കഥ പുറത്ത് വന്നത്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടുണ്ടായ വിരോധം ഇത്രയും വലിയ പ്രതികാരമായി വളരുമോ എന്നതിന്റെ ഉദാഹരണം കൂടിയാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. കണ്ണൂരിലെ സർക്കാർ ആശുപത്രിയിൽ മാന്യമായി ജോലി നോക്കുന്ന യുവതിയായ ഡോക്ടർക്കാണ് ഇത്തരമാരു ദുരനുഭവമുണ്ടായത്.

ഒരു നാൾ ഡോക്ടറെ കാണാൻ അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു സംഘമെത്തി. ഡോക്ടറുടെ പിറന്നാൾ ദിനത്തിലായിരുന്നു അത്. അവർ പിറന്നാൾ സമ്മാനമെന്ന പേരിൽ ഒരു പൊതിയും നൽകി. മനസ്സില്ലാ മനസ്സോടെ സമ്മാനം സ്വീകരിച്ച ഡോക്ടർ നിങ്ങളെ മനസ്സിലായില്ലെന്ന് നേരിട്ട് പറയുകയും ചെയ്തു. ഗൾഫിലുള്ള മകൻ പറഞ്ഞിട്ടാണ് ഇത് നൽകുന്നതെന്നും നിങ്ങൾ തമ്മിൽ വിവാഹിതരാവുകയല്ലേയെന്നും പറഞ്ഞപ്പോഴാണ് ഡോക്ടർക്ക് കെണി മനസ്സിലായത്. മകന്റെ പ്രണയിനിയല്ലേ എന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് അങ്ങിനെ ഒരു പ്രണയമില്ലെന്നും നിങ്ങൾ പറയുന്ന ആളെ പരിചയമില്ലെന്നും പറഞ്ഞ് ഡോക്ടർ സമ്മാനം തിരിച്ച് നൽകി. തന്നെ അപമാനിക്കാൻ ആരോ ഒപ്പിച്ച പണിയാണെന്ന് മനസ്സിലാക്കിയ ഡോക്ടർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഡി.വൈ. എസ്‌പി. പി.പി. സദാന്ദൻ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ മകനുമായി വാട്സാപ്പ് വഴി ഡോക്ടർ ചാറ്റ് ചെയ്യാറുണ്ടെന്നും ഫോൺ വിളി ഉണ്ടാവാറുണ്ടെന്നുമാണ് അവരുടെ മൊഴി. ചാറ്റിങ്ങിന്റെ സ്‌ക്രീൻ ഷോട്ടും പൊലീസിന് നൽകി. പരിശോധനയിൽ ചാറ്റിങ്ങിന് ഉപയോഗിച്ച സിം കാർഡ് വനിതാ ഡോക്ടറുടെ പേരിലാണെന്ന് തിരിച്ചറിഞ്ഞു. ഈ കാർഡുപയോഗിച്ച് ഗൾഫിലെ കാമുകനെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും വ്യക്തമായി. പരാതിക്കാരിയായ ഡോക്ടറെ പൊലീസ് ഇക്കാര്യം അറിയിച്ചു. എന്നാൽ ഡോക്ടർ അതെല്ലാം നിഷേധിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൈബർ സെൽ മുഖേനെ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ടവർ ലൊക്കേഷൻ എടക്കാടാണെന്ന് കണ്ടെത്തി. ഫോണിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ എല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടു.

ഒടുവിൽ ഫോൺ വിളിയുടെ ശബ്ദം ശേഖരിച്ചപ്പോൾ ഡോക്ടറുടെ ശബ്ദത്തോട് യാതൊരു സാമ്യവുമില്ലായിരുന്നു. അതോടെ പൊലീസിന് സംശയം ബലപ്പെട്ടു. ഉപയോഗിച്ച ശബ്ദത്തിന്റെ ഉടമയെത്തേടിയായിരുന്നു പിന്നീടുള്ള അന്വേഷണം. ഫോൺ വിളിയുടെ സ്ഥലം കണ്ടെത്തി. ഉപയോഗിച്ച വനിതയെ കയ്യോടെ പിടികൂടി. അപ്പോഴാണ് കാര്യമറിയുന്നത് പ്രതി ഡോക്ടറുടെ അമ്മവന്റെ മകൾ ജഷീന തന്നെ. അവർ ഡോക്ടറുടെ പേര് ഉപയോഗിച്ച് ഗൾഫുകാരനെ ചാറ്റ് ചെയ്താണ് പരാക്രമം. ഡോക്ടറുടെ പേരിൽ സിം കാർഡെടുത്ത് ഏറെ നാളായി വഞ്ചന തുടരുകയായിരുന്നു. ഇവർ തമ്മിലുള്ള വിരോധം മൂത്താണ് ഇങ്ങിനെ ഒരു ചതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവം തിരിച്ചറിഞ്ഞതോടെ കേസ് വേണ്ടെന്ന് ഡോക്ടർ പൊലീസിൽ അപേക്ഷിച്ചു. എന്നാൽ കേസെടുക്കാതെ വിട്ടശേഷം മാവിലായിയിലെ ജഷീനയുടെ സഹോദരൻ ഡോക്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തലും അപമാനിക്കലും തുടർന്നു. അതോടെ പ്രശ്നം വീണ്ടും പൊന്തി വന്നു. ഡോക്ടർ പരാതിയുമായി വീണ്ടും പൊലീസിലെത്തി. ഇപ്പോൾ ജഷീനയുടെ പേരിൽ പൊലീസ് കേസെടുത്തിരിക്കയാണ്. ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലെത്തിരിക്കയാണ് കാര്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP