Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോസ്റ്റ്മോർട്ടം നടത്തിയവർക്കും പൊലീസിനുമുണ്ടായ ഗുരുതരമായ വീഴ്ചയിൽ തങ്ങളെ ബലിയാടാക്കരുത്; കൊലക്കുറ്റം ചുമത്തിയാൽ മാത്രം തെളിവ് ശേഖരണത്തിന് മൃതദേഹം പുറത്തെടുക്കാം; ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പറയാനുള്ളത്

പോസ്റ്റ്മോർട്ടം നടത്തിയവർക്കും പൊലീസിനുമുണ്ടായ ഗുരുതരമായ വീഴ്ചയിൽ തങ്ങളെ ബലിയാടാക്കരുത്; കൊലക്കുറ്റം ചുമത്തിയാൽ മാത്രം തെളിവ് ശേഖരണത്തിന് മൃതദേഹം പുറത്തെടുക്കാം; ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പറയാനുള്ളത്

നാദാപുരം: പാമ്പാടി കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും സംശങ്ങൾ ഏറെയാണ്. മൃതദേഹത്തിൽ കണ്ട പാടുകളൊന്നും പോസ്റ്റ് മോർട്ടം റി്‌പ്പോർട്ടിൽ ഇല്ല. എഫ് ഐ ആറിലും ഈ സൂചനകളൊന്നും രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തിൽ വീണ്ടും പോസ്റ്റമോർട്ടം എന്ന നിലപാടികലേക്ക് പൊലീസ് എത്തുകയാണ്. എന്നാൽ ജിഷ്ണുവിന്റെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ. ഇത്തരമൊരു സാഹചര്യത്തിൽ തെളിവ് ശേഖരിക്കുന്നതിനുവേണ്ടി പ്രയാസം സഹിച്ചുകൊണ്ട് വീണ്ടും പോസ്റ്റ്മോർട്ടത്തിന് തയ്യാറാണെന്നും ബന്ധുക്കൾ പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തെത്തുടർന്നുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പുലർത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയവർക്കും പൊലീസിനുമുണ്ടായ ഗുരുതരമായവീഴ്ചയിൽ തങ്ങളെ ബലിയാടാക്കരുത്. വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത് ഏറെ ദുഃഖകരമാണ്. എന്നാൽ, അതിന് എതിരല്ല. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിലെ ദുരൂഹത അകറ്റുന്നതിനാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽനിന്നു 78 കിലോമീറ്റർ അകലെയുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹവുമായി ബന്ധുക്കൾ പോയത്. എന്നിട്ടും ഫലം കണ്ടില്ല.

ജിഷ്ണുവിന്റെ കണ്ണിനും മൂക്കിനുമിടയിലുള്ള മുറിവുകൾ റിപ്പോർട്ടിൽ പരിഗണിക്കാതെ പോയത് ഏറെ വിവാദമായി. കൈയിലേയും കാലിലേയും പേശികളിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. കാലിന്റെ അടിവശത്ത് ക്ഷതവുമേറ്റിരുന്നു. ഇതെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവഗണിച്ചു. എന്നാൽ പൊലീസിന്റെ മൃതദേഹ പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉടനെ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയാൽ തെളിവുകൾ നശിച്ചിട്ടുണ്ടാകില്ലെന്നാണ് വിദഗ്ധ അഭിപ്രായം. മൂക്കിലെ മുറിവും രക്തം ഉണങ്ങിയതിന്റെ പാടുകളും മരണശേഷമുണ്ടായതാണെന്ന പോസ്റ്റ്മോർട്ടം നടത്തിയ വ്യക്തിയുടെ വിശദീകരണം ദുരൂഹത വർധിപ്പിക്കുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ഈ സാഹചര്യത്തിൽ തെളിവ് ശേഖരിക്കാൻ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പൊലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകൾ ആരംഭിച്ചതായും സൂചനയുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രേരണക്കുറ്റമോ മാനസിക പീഡനമോ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ പരിധിയിൽ കേസ് വരുമോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മ നൽകിയ പരാതി ഗൗരവത്തോടെ കണ്ടാണ് അന്വേഷണം നടക്കുന്നത്.

അസ്വാഭാവിക മരണം എന്ന നിലയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. എന്തുകൊണ്ട് എഫ് ഐ ആറിൽ മുറിവുകൾ രേഖപ്പെടുത്തിയില്ലെന്നത് അന്വേഷണ സംഘത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ജിഷ്ണുവിന്റേത് വെറുമൊരു ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം നടന്നതിന് തെളിവാണിതെന്ന വിലയിരുത്തലും സജീവമാണ്. അതിനിടെ പി.ജി.വിദ്യാർത്ഥി പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജിഷ്ണുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം നടത്തിയതിലെ പിഴവ് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് വീട് സന്ദർശിച്ച കെപിസിസി.പ്രസിഡന്റ് വി എം.സുധീരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP