Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ കൊല്ലാൻ ജയമോളെ സഹായിച്ചത് ട്യൂട്ടോറിയൽ അദ്ധ്യാപകനോ?കസ്റ്റഡിയിൽ എടുത്ത ജിജി മോന ചോദ്യം ചെയ്ത് വിട്ടയച്ച് അന്വേഷണ സംഘം; സംശയ നിഴലിലുള്ളത് ജിത്തുവിന്റെ 'സാർ' തന്നെ; കുണ്ടറയിലെ കൊലയിൽ അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യം ഏറെ; അടുപ്പക്കാരനെ വീണ്ടും കസ്റ്റഡിയിൽ എടുക്കും

മകനെ കൊല്ലാൻ ജയമോളെ സഹായിച്ചത് ട്യൂട്ടോറിയൽ അദ്ധ്യാപകനോ?കസ്റ്റഡിയിൽ എടുത്ത ജിജി മോന ചോദ്യം ചെയ്ത് വിട്ടയച്ച് അന്വേഷണ സംഘം; സംശയ നിഴലിലുള്ളത് ജിത്തുവിന്റെ 'സാർ' തന്നെ; കുണ്ടറയിലെ കൊലയിൽ അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യം ഏറെ; അടുപ്പക്കാരനെ വീണ്ടും കസ്റ്റഡിയിൽ എടുക്കും

ആർ പീയൂഷ്

കുണ്ടറ: കൊല്ലം മുഖത്തലയിൽ 14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനെ. കുരീപ്പള്ളിയിലെ തക്ഷശിലാ ടൂഷൻ സെന്ററിലെ അദ്ധ്യാപകനായ ജിജി മോനാണ് സംശയ നിഴലിലുള്ളത്. മൂന്നുദിവസം മുമ്പ് കാണാതായ കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി.ജോണിന്റെ മകൻ ജിത്തു ജോബി (14)ന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ ജയമോളെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജിജിമോനേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജിത്തു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ വൈകിട്ട് നാലുമണിയോടുകൂടി കണ്ടെത്തിയത്. താനാണ് മകനെ കൊന്നതെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്. അമ്മ ജയമോളുമായി അടുപ്പമുള്ള വ്യക്തിയാണ് ജിജി മോൻ. കുട്ടിയെ കാണാതായതു മുതൽ വീട്ടിൽ സജീവമായി ജിജി ഉണ്ടായിരുന്നു. ഇതാണ് സംശയത്തിന് കാരണം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാൽ അമ്മയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെ ജിജിമോനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. ജയമോളുടെ മൊഴി പൊലീസ് വിശകലനം ചെയ്യുന്നുണ്ട്.

മകനെ പെട്ടെന്നുള്ള പ്രകോപനത്തിൽ അമ്മ കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അതിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ പുറത്തു നിന്നൊരാളുടെ സഹായം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകനെ കസ്റ്റഡിയിൽ എടുത്തത്. ജിജി മോൻ, ജിത്തുവിനേയും പഠിപ്പിച്ചിരുന്നുവെന്നാണ് സൂചന. വീട്ടുവഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായാണ് വിവരം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളിൽനിന്ന് കൊലപാതക സൂചന കിട്ടിയത്. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവർ കുറ്റസമ്മതം നടത്തി.

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്നാണ് പരാതി നൽകുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയിൽ വാങ്ങാൻ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പത്രങ്ങളിൽ പരസ്യവും നൽകിയിരുന്നു. മകൻ കാണാതായെന്ന കഥ പ്രചരിപ്പിച്ചത് ജയമോളായിരുന്നു. ഇത് ജിജി മോനും ചർച്ചയാക്കി. മൃതദേഹം കണ്ടെടുക്കില്ലെന്നും മകൻ കാണാതായി എന്ന് സമൂഹം വിശ്വസിക്കുമെന്നുമായിരുന്നു ജയമോളുടെ പ്രതീക്ഷ. പക്ഷേ കൈയിലെ പൊള്ളൽ കാര്യങ്ങൾ മാറ്റി മറിച്ചു. അങ്ങനെയാണ് സത്യം പുറംലോകത്ത് എത്തിയത്. സംശയം തോന്നിയ സാഹചര്യത്തിലാണ് ട്യൂഷൻ ടീച്ചറെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ തെളിവൊന്നും ഇയാൾക്കെതിരെ പൊലീസിന് കിട്ടിയിട്ടില്ല.

കൊല നടത്തിയ വീട്ടിലാണ്. എന്നാൽ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് വളരെ ദൂരെയും. മതിലുകൾ പോലും താണ്ടിയാണ് മൃതദേഹം കത്തിച്ചത്. അതുകൊണ്ട് തന്നെ താൻ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ട്യൂഷൻ ടീച്ചറും സംശയ നിഴലിലാണ്. യുവാവിനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ ജിജിയെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായകമായ വിവരമൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ജയമോളുമായി ഏറെക്കാലത്തെ പരിചയമുണ്ട്. ഈ പരിചയം ഏത് തലത്തിലാണെന്ന് കണ്ടെത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

കുണ്ടറഎം.ജി.ഡി ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ജിത്തു. മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കാലുകൾക്കും വെട്ടേറ്റിരുന്നെങ്കിലും അറ്റ് മാറിയിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേർന്ന പറമ്പിൽ ഇട്ട് കത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്‌കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP