Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനോരമയിലെ ജേണലിസം വിദ്യാർത്ഥിനി രേവതി കൃഷ്ണ സ്‌കോഡ കാർ മോഷ്ടിച്ച് മുങ്ങിയത് ബോയ്ഫ്രണ്ടുമൊത്ത് അടിച്ചുപൊളിക്കാനും മയക്കുമരുന്നിന് പണമുണ്ടാക്കാനും; ഒരു മാസത്തെ ചെലവിന് പെൺകുട്ടി വീട്ടുകാരിൽ നിന്നും വാങ്ങിയത് അരലക്ഷത്തോളം രൂപ; ലഹരി മാഫിയ റാക്കറ്റിന്റെ ഭാഗമെന്ന സംശയത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കും

മനോരമയിലെ ജേണലിസം വിദ്യാർത്ഥിനി രേവതി കൃഷ്ണ സ്‌കോഡ കാർ മോഷ്ടിച്ച് മുങ്ങിയത് ബോയ്ഫ്രണ്ടുമൊത്ത് അടിച്ചുപൊളിക്കാനും മയക്കുമരുന്നിന് പണമുണ്ടാക്കാനും;  ഒരു മാസത്തെ ചെലവിന് പെൺകുട്ടി വീട്ടുകാരിൽ നിന്നും വാങ്ങിയത് അരലക്ഷത്തോളം രൂപ; ലഹരി മാഫിയ റാക്കറ്റിന്റെ ഭാഗമെന്ന സംശയത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഹോം സ്റ്റേയിൽ നിന്നും ആഡംബരകാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പെൺകുട്ടി അടങ്ങുന്ന പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ തലത്തിലേയ്ക്ക് വ്യാപിക്കുന്നു. പ്രതികൾ നയിച്ചിരുന്നത് അടിച്ചുപൊളി ജീവിതമാണെന്നും അരലക്ഷം രൂപയിലധികമാണ് ഒരു മാസത്തെ ചെലവിനായി പെൺകുട്ടി വീട്ടുകാരിൽ നിന്നും ഫീസ് കൂടാതെ വാങ്ങിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഘം വൻ ലഹരി മാഫിയായിലെ കണ്ണികളാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.

കോട്ടയം നഗരത്തിൽ മലയാള മനോരമ നടത്തിയിരുന്ന ജേണലിസം സ്‌കൂളിലെ (മാസ്‌കോം)വിദ്യാർത്ഥിനിയായിരുന്ന ആലുവ തോട്ടുമുഖം അരുന്തയിൽ രേവതി കൃഷ്ണ (21) ഇവരുടെ സംഘാംഗങ്ങളും സഹോദരങ്ങളുമായ ചെങ്ങന്നൂർ കല്ലിശേരി പാറയിൽ ജൂബൽ വർഗീസ് (26), ജെത്രോ വർഗീസ് (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ധാരാവിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. കളക്ടറേറ്റിനു സമീപമുള്ള ഡോക്ടർ ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോം സ്റ്റേയിൽ നിന്നാണ് കാറും ലാപ്‌ടോപ്പും മോഷ്ടിച്ചെടുത്തത്. സംഭവത്തിനു ശേഷം കോട്ടയത്തു നിന്നു രക്ഷപെട്ട പ്രതികളെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രേവതി മാസ്‌കോമിലെ പ്രിന്റ് ജേർണലിസം കോഴ്സാണ് പഠിച്ചിരുന്നത്. സംഭവത്തിന് ഏതാനും ദിവസം മുൻപാണ് കോഴ്സ് അവസാനിച്ചത്.പ്രതിമാസം 49,500 രൂപ വീതമുള്ള മൂന്ന് മാസത്തെ ഫീസ് രേവതി ഇനിയും മാസ്‌കോമിന് നൽകാനുണ്ട്. ഇതു വീട്ടിൽ നിന്നും വാങ്ങി തന്റെ സംഘാംഗവും കാമുകനുമായ ജുബലിന് നൽകിയിരുന്നു. ഇത് നൽകുന്നതിനാണ് കാറും ലാപ്പ്ടോപ്പും മോഷ്ടിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. സ്‌കോഡാ കാർ വെറും അരലക്ഷം രൂപക്കാണ് വിറ്റതെന്ന് കണ്ടെത്തിയതോടെയാണ് മറ്റ് തലങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

അമിതമായ മയക്കുമരുന്നു ലഹരിയിലാണ് മോഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രേവതി ക്യത്യമായി ക്ളാസിൽ എത്താറില്ലായിരുന്നുവെന്നും ലഹരിക്ക് അടിമയാണെന്ന് തോന്നുന്ന വിധമായിരുന്നു പ്രവർത്തനമെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം, താമസിച്ചിരുന്ന ഹോം സ്റ്റേയിലും കുത്തഴിഞ്ഞ ജീവിതമായിരുന്നുവെന്നും ജുബൽ ഇവിടത്തെ നിത്യസന്ദർശകനായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. രേവതിയുടെ പ്രവർത്തനത്തിൽ പന്തികേട് തോന്നി മാസ്‌കോമിൽ നിന്ന് പുറത്താക്കുന്നതിന് മാസങ്ങൾക്ക് മുൻപ് നീക്കം നടത്തിയെങ്കിലും സ്ഥാപനത്തിന്റെ പേര് നഷ്ടപ്പെടുമെന്ന ഭയത്താൽ നിലനിർത്തുകയായിരുന്നു. അത് ഇപ്പോൾ കൂടുതൽ പുലിവാലായി.

ആർഭാട ജീവിതം നയിച്ചിരുന്ന പ്രതികൾ എല്ലാ ആഴ്ചയിലും ബാംഗ്ലൂരിലും ഗോവയിലും ആഡംബര യാത്രകളും നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസ്‌കോമിൽ ഫീസ് ഇനത്തിൽ നൽകിയിരുന്ന 49,000 രൂപ കൂടാതെ പെൺകുട്ടിക്ക് എല്ലാ മാസവും വീട്ടിൽ നിന്നും 45000 മുതൽ 60,000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ വീട്ടുകാർ അയച്ചു നൽകിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിയും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരും, കോട്ടയം ജില്ലയിലെ ലഹരിമരുന്നിന്റെ വിതരണക്കാരുമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഹരിമരുന്നുകൾ വാങ്ങുന്നതിനും, ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജേണലിസം സ്‌കൂളിന്റെ ഹോസ്റ്റലും ഇവർ ലഹരി വിൽപനയ്ക്കുപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുൻപ് മറ്റൊരു മോഷണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ജേണലിസം സ്‌കൂളിന്റെ ഹോസ്റ്റലിൽ പരിശോധന നടത്തിയപ്പോൾ നിരവധി ഗർഭനിരോധന ഉറകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർന്നതിനെ തുടർന്നു ഹോസ്റ്റൽ രണ്ടു തവണ മാറ്റുകയും ചെയ്തിരുന്നു. മാസ്‌കോം ഈരയിൽകടവ് ഭാഗത്ത് രണ്ട് സ്വകാര്യവ്യക്തികളുടെ ഹോസ്റ്റലുകളാണ് വാടകയ്ക്ക് എടുത്ത് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഇവിടെ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലെന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളടകം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP