Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം വ്യക്തി നിയമം സ്ത്രീകൾക്ക് എതിരെന്ന് പറഞ്ഞത് കെമാൽപാഷയെ ശത്രുവാക്കി; പ്രണയത്തിന്റെ പേരിലെ നിർബന്ധിത മതംമാറ്റങ്ങൾ ലൗജിഹാദ് എന്നുപറഞ്ഞ കെ ടി ശങ്കരനേയും ഹിറ്റ് ലിസ്റ്റിലെത്തിച്ചു: കെ സുരേന്ദ്രനും എസ് പി ഉണ്ണിരാജയ്ക്കുമൊപ്പം ഐസിസ് ലക്ഷ്യമിട്ടത് ഹൈക്കോടതി ജഡ്ജിമാരെ

മുസ്ലിം വ്യക്തി നിയമം സ്ത്രീകൾക്ക് എതിരെന്ന് പറഞ്ഞത് കെമാൽപാഷയെ ശത്രുവാക്കി; പ്രണയത്തിന്റെ പേരിലെ നിർബന്ധിത മതംമാറ്റങ്ങൾ ലൗജിഹാദ് എന്നുപറഞ്ഞ കെ ടി ശങ്കരനേയും ഹിറ്റ് ലിസ്റ്റിലെത്തിച്ചു: കെ സുരേന്ദ്രനും എസ് പി ഉണ്ണിരാജയ്ക്കുമൊപ്പം ഐസിസ് ലക്ഷ്യമിട്ടത് ഹൈക്കോടതി ജഡ്ജിമാരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐസിസിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാൽപാഷയും ജസ്റ്റീസ് കെടി ശങ്കരനും. മുസ്ലിം വ്യക്തി നിയമത്തെ വിമർശിച്ചതാണ് കെമാൽപാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദിൽ മുസ്ലിം മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ജസ്റ്റീസ് കെ ടി ശങ്കരന്റെ വാക്കുകളായിരുന്നു. ഇതും കെമാൽപാഷയേയും ശങ്കരനേയും വകരുത്താൻ തന്ത്രങ്ങൾ തയ്യാറാക്കുന്നതിലേക്ക് ഐസിസിന്റെ കേരളത്തിലെ പ്രധാനികളെ ചിന്തിപ്പിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രനും എറണാകുളം റൂറൽ എസ്‌പി ഉണ്ണിരാജയ്ക്കുമൊപ്പാണ് കെമാൽപാഷയേയും ജസ്റ്റീസ് ശങ്കരനേയും വകവരുത്താൻ കനകമലയിലെ യോഗത്തിനെത്തിയവർ ആസൂത്രണം നടത്തിയത്. ഈ നാലു പേർക്കും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ജസ്റ്റി്‌സ് ബി കെമാൽപാഷ നടത്തിയ മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച പരാമർശം ഏറെ ചർച്ചയായിരുന്നു. മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളുടെ നേർക്ക് കടുത്ത വിവേചനമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിനിയമത്തിൽ കൂടുതൽ പരിഗണന കിട്ടുന്നത് പുരുഷന്മാർക്കാണെന്നും ഇങ്ങനെയുള്ള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണെന്നും ആഞ്ഞടിച്ചു. ഖുർആനിൽ പറയുന്ന അവകാശങ്ങൾ പോലും സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞിരുന്നു. പുരുഷന്മാർക്ക് ഒരേ സമയം നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാല് ഭർത്താക്കന്മാരായിക്കൂടെ എന്ന് ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു. വിവാഹം കഴിച്ചെത്തുന്ന വീടിനുമേൽ പെൺകുട്ടിക്കുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർവചനമില്ലാതെ ഗാർഹിക പീഡന നിരോധ നിയമത്തിന് പൂർണമായ ഫലപ്രാപ്തിയുണ്ടാകില്ല. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷ നേടണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രണയത്തിന്റെ പേരിൽ നിർബന്ധിത മതംമാറ്റങ്ങൾ നടക്കുന്നതായും ഇത് തടയാൻ നിയമനിർമ്മാണം ആലോചിക്കണമെന്നും 2009 ഡിസംബറിൽ കേരള ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരൻ വ്യക്തമാക്കിയിരുന്നു. ചില സംഘടനകളുടെ സഹായത്തോടെ ആസൂത്രിതമായി ഒരു പ്രത്യേക മതത്തിലേക്ക് പ്രണയത്തിലൂടെയുള്ള മതംമാറ്റം നടക്കുന്നു. നാല് വർഷത്തിനിടെ നാലായിരത്തോളം പ്രണയ മതംമാറ്റങ്ങൾ നടന്നു. 1996 മുതൽ ചില മുസ്ലിം സംഘടനകൾ ഇത്തരത്തിലുള്ള പ്രവർത്തനം തുടങ്ങിയതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജൻസികൾ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ശങ്കരൻ നടത്തിയ പരാമർശം പ്രണയ ഭീകരതയുടെ ആഴം അനാവൃതമാക്കിയെന്ന് ഹിന്ദു സംഘടനകൾ ഉയർത്തിക്കാട്ടിയിരുന്നു.

ഇതിനൊപ്പമാണ് കോഫെപോസ കേസിൽ കരുതൽ തടവുകാരായ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. ശങ്കരൻ അടുത്തിടെ പിന്മാറിയതും തീവ്ര നിലപാടുകരെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു. നെടുമ്പാശേരിയിൽ സ്വർണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതികളുടെ കരുതൽ തടങ്കൽ ഒഴിവാക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം നൽകിയെന്നും ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നതിൽ നിന്നു പിന്മാറുകയാണെന്നും ജസ്റ്റീസ് കെ.ടി. ശങ്കരൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ഈ കേസിനും തീവ്രവാദ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.

കണ്ണൂരിലെ പാനൂർ മേക്കുന്ന് കനകമലയിൽനിന്നു ദേശീയ അന്വേഷണസംഘം (എൻ.ഐ.എ) പിടികൂടിയ കണ്ണൂർ ചൊക്ലി അണിയാറത്ത് മദീന മഹലിൽ മൻസീദ് (30) ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) കേരളഘടകത്തിന്റെ ഓപ്പറേഷൻസ് മേധാവി. ഉമ്മർ അൽ ഹിന്ദി, മുത്തുക്ക, ഹദ്ദൂദ് എന്നീ പേരുകളിലറിയപ്പെടുന്ന ഇയാളാണു കേരളത്തിൽ ഐ.എസ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും തീവ്രവാദ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ സാമൂഹികമാദ്ധ്യമമായ ടെലിഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതും. ഇയാളു നേതൃത്വത്തിലാണ് നാല് പേരേയും കൊലപ്പെടുത്താൻ തന്ത്രങ്ങൾ മെനഞ്ഞത്. തീവ്രസ്വഭാവമുള്ള ഒരു മുസ്ലിം സംഘടനയുമായി ഉറ്റബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ചാണു മൻസീദ് കേരളത്തിൽ ഐസിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടക്കത്തിൽ 20 പേരുള്ള ദൗത്യസംഘമായിരുന്നു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ അംഗസംഖ്യ പിന്നീടു പതിനാറായി ചുരുക്കി. ടെലിഗ്രാമിലായിരുന്നു ആശയവിനിമയം. ഫേസ്‌ബുക്കിലും വ്യാജവിലാസത്തിൽ മൻസീദ് അക്കൗണ്ട് തുടങ്ങി.

കമ്പ്യൂട്ടർ വിദഗ്ധരും വിദ്യാസമ്പന്നരുമായ യുവാക്കളെ ഐസിസിൽ ചേർക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. മലയാളത്തിൽ ഐസിസ്. ആശയങ്ങൾ പ്രചരിപ്പിക്കാൻ ബ്ലോഗ് തുടങ്ങിയതും മസൂദിന്റെ നേതൃത്വത്തിലാണെന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംശയിക്കുന്നു. വിദേശരാജ്യങ്ങളിൽനിന്ന് ഇവർക്കു വൻതോതിൽ പണമെത്തിയിരുന്നതായാണു സൂചന. ഇതേക്കുറിച്ച് ഇന്റലിജൻസ് അന്വേഷണമാരംഭിച്ചു. ആന്ധ്രയിൽ പിടിയിലായ ഐ.എസ്. ഭീകരരുമായി മൻസീദ് ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി. കാസർഗോഡ് പടന്ന സ്വദേശികളായ 16 പേരെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത വയനാട് കമ്പളക്കാട്ട് ഒന്നാം മൈലിൽ ഹനീഫയുമായും ഇയാൾക്ക് അടുപ്പമുള്ളതായി തെളിഞ്ഞു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മൻസീദ് ചയോക്ലിയിലെ വീട്ടിൽ വല്ലപ്പോഴുമേ വരാറുള്ളൂ. വിവിധ ഭാഷകളിൽ തീവ്രമതപ്രഭാഷണം നടത്തുന്നവരുമായി ഇയാൾ ഉറ്റബന്ധം പുലർത്തിയിരുന്നു. ഫിലിപ്പീൻസ് യുവതിയെ മതംമാറ്റി വിവാഹം കഴിച്ച ഇയാൾ സൗദിയിൽ മതം മാറ്റുന്ന ജോലിയാണു തനിക്കെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും പറയപ്പെടുന്നു. മൻസീദുമായി അടുപ്പമുള്ളവരെ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച കനകമലയിൽ രഹസ്യയോഗം ചേരുന്നതിനിടെ പാനൂർ അണിയാരം സ്വദേശി മദീന മൻസിലിൽ മൻസീദ്(ഒമർ അൽ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്വാൻ, കോഴിക്കോട് സ്വദേശി എൻ.കെ. ജാസീം,കോയമ്പത്തൂർ സ്വദേശി അബു ബഷീർ, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയായിരുന്നു എൻഐഎ സംഘം പിടികൂടിയത്. ഇതൊടൊപ്പം കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് റംഷാദ്, കോയമ്പത്തൂരിൽനിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാൻ എന്നിവരെയും എൻഐഎ സംഘം അന്നേ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കനകമലയിൽ കോയമ്പത്തൂർ, തൃശൂർ,മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും, സൗകര്യം ചെയ്തുകൊടുത്തതും സമീപവാസി അണിയാരത്തെ മൻസീദായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആളുകൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഈ സുരക്ഷിതകേന്ദ്രം ഇവർ തിരഞ്ഞെടുത്തതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP