Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടമ്മനിട്ടയിലെ പ്ലസ് വൺ വിദ്യാർത്ഥിനി മൈഥിലിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്;കാരണമായത് മദ്യപനായ പിതാവിന്റെ മാനസിക പീഡനം; കണക്കു പരീക്ഷയിൽ തോറ്റതിനെ ചൊല്ലി പിതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചു; ആത്മഹത്യാ പ്രേരണാക്കുറ്റം തന്റെ തലയിൽ നിന്നൊഴിവാക്കാൻ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭം നടത്താനും പിതാവിന്റെ നീക്കം

കടമ്മനിട്ടയിലെ പ്ലസ് വൺ വിദ്യാർത്ഥിനി മൈഥിലിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്;കാരണമായത് മദ്യപനായ പിതാവിന്റെ മാനസിക പീഡനം; കണക്കു പരീക്ഷയിൽ തോറ്റതിനെ ചൊല്ലി പിതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചു; ആത്മഹത്യാ പ്രേരണാക്കുറ്റം തന്റെ തലയിൽ നിന്നൊഴിവാക്കാൻ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭം നടത്താനും പിതാവിന്റെ നീക്കം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കടമ്മനിട്ട വിനോദ് ഭവനിൽ വിനോദ്-മഞ്ജു ദമ്പതികളുടെ മൂത്തമകൾ മൈഥിലി(17) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കണക്കു പരീക്ഷയിൽ തോറ്റതിന്റെ പേരിൽ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹൃദയം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമുള്ള സൂചന പൊലീസിന് ലഭിച്ചു. അതേ സമയം, ആത്മഹത്യാ പ്രേരണയ്ക്ക് താൻ അകത്തു പോകേണ്ടി വരുമെന്ന് മനസിലാക്കിയ വിനോദ്, മൈഥിലിയുടേതുകൊലപാതകമാണെന്ന് വരുത്തി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. ഇതിനായി ഇയാൾ എസ്‌പിയെ പല തവണ കണ്ടു.

എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഡോക്ടറുടെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിച്ച് എസ്‌പി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. എങ്കിലും, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെഎ വിദ്യാധരന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസിനെ എസ്‌പി സ്ഥലപരിശോധനയ്ക്ക് അയച്ചിരുന്നു. അവരോട് വിനോദ് പ്രധാനമായും ചൂണ്ടിക്കാണിച്ചത് മൈഥിലി ആത്മഹത്യ ചെയ്ത ചായ്പിലെ തട്ട് ബലമില്ലാത്തതാണെന്നും ആരോ കൊന്ന് അതിൽ കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു. ഇതോടെ ഡിവൈഎസ്‌പി അയാളോട് അതിൽ ഒന്നു തൂങ്ങാൻ ആവശ്യപ്പെട്ടു. ആദ്യം ഒറ്റക്കൈയിൽ തൂങ്ങി. അതിന് ശേഷം രണ്ടു കൈയും പിടിച്ച് തൂങ്ങി. ആടി നോക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തിട്ടും തട്ട് കുലുങ്ങിയില്ല. ഇതിന് ശേഷം രണ്ടു പൊലീസുകാർ ഒരേസമയം തട്ടിൽ തൂങ്ങിയാടി. ഒരു ചെറുചലനണം പോലും തട്ടിന് സംഭവിച്ചില്ല. ഇതോടെ മകളെ കൊന്നതാണെന്ന വിനോദിന്റെ വാദം പൊളിഞ്ഞു.

പെൺകുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മാത്രമാണ് പിന്നീട് പൊലീസിന് അറിയാനുണ്ടായിരുന്നത്. നാട്ടുകാരെയും സഹപാഠികളെയും ചോദ്യം ചെയ്തപ്പോഴാണ് വിനോദ് മൈഥിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായത്. തന്റെ മകൻ പഠിക്കാൻ ബഹുമിടുക്കിയാണെന്നാണ് വിനോദ് പറഞ്ഞിരുന്നത്. സ്‌കൂളിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം കുട്ടി പഠിക്കാൻ ശരാശരിയിലും താഴെയാണെന്നാണ്. വിനോദ് സ്ഥിരം മദ്യപനും ഭാര്യ ജോലിക്ക് പോയി കൊണ്ടുവരുന്ന പണത്തിൽ പങ്കു പറ്റി ജീവിക്കുന്നവനും ആണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മകൾ തൂങ്ങി മരിച്ചതോടെ താൻ അകത്തു പോകുമെന്ന് ഭയന്ന് വിനോദ് തട്ടിക്കൂട്ടിയ നാടകമാണ് കൊലപാതക കഥ.

ഇത് മനസിലാക്കാത്ത ചില ബന്ധുക്കൾ ഇയാൾക്കൊപ്പം നില കൊള്ളുന്നു. ഇന്നോ നാളെയോ വിനോദിനെ കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പിതാവിന്റെ പീഡനത്തിൽ മനം നൊന്ത് നടന്ന മൈഥിലി വീട്ടിൽ ആരുമില്ലാത്ത ഒരു അവസരം കിട്ടിയപ്പോൾ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ അന്തിമ നിഗമനം. ജൂൺ 13 ന് വൈകിട്ട് അഞ്ചിനാണ് മൈഥിലി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണം തന്നെയാണ്. പീഡനത്തിന് ഇരയായതിന്റെയോ ബലപ്രയോഗത്തിന്റെയോ യാതൊരു ലക്ഷണവുമില്ല. കുട്ടിയുടെ വയറിൽ ഒരു ചെറിയ നഖക്ഷതം കാണുന്നുണ്ട്. അത് ഒന്നുകിൽ മരണവെപ്രാളത്തിൽ കുട്ടി തന്നെ ഉണ്ടാക്കിയതോ രക്ഷാപ്രവർത്തകർ പിടിച്ചപ്പോൾ ഉണ്ടായതോ ആകാമെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP