Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാഭവൻ മണിക്ക് ആന്ധ്രയിൽ ഉള്ളത് 100കോടിയുടെ ബിനാമി സ്വത്തെന്ന് ആരോപണം; രണ്ട് നടിമാരുമായും ബന്ധമുണ്ടെന്നും ആക്ഷേപം; പാടിയിൽ ആഘോഷിക്കാനെത്തിയവരുടെ സാമ്പത്തിക ഇടപാടും പിരശോധിക്കും; നടന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരു മുഴം മുമ്പേ എറിഞ്ഞ് സിബിഐ

കലാഭവൻ മണിക്ക് ആന്ധ്രയിൽ ഉള്ളത് 100കോടിയുടെ ബിനാമി സ്വത്തെന്ന് ആരോപണം; രണ്ട് നടിമാരുമായും ബന്ധമുണ്ടെന്നും ആക്ഷേപം; പാടിയിൽ ആഘോഷിക്കാനെത്തിയവരുടെ സാമ്പത്തിക ഇടപാടും പിരശോധിക്കും; നടന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരു മുഴം മുമ്പേ എറിഞ്ഞ് സിബിഐ

അരുൺ ജയകുമാർ

തിരുവനന്തപുരം:  നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകളുടെ കെട്ടഴിക്കാൻ സിബിഐ മുന്നൊരുക്കങ്ങൾ തുടങ്ങി. നടന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന പൊലീസിൽ ധാരണയുണ്ടായിരുന്നു. ഇതിനുള്ള ശുപാർശ ആഭ്യന്തര വകുപ്പിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൈമാറുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ മരണത്തിൽ പ്രാഥമിക വിവര ശേഖരണം സിബിഐ തുടങ്ങി. കലാഭവൻ മണിക്ക് ദക്ഷിണേന്ത്യയിൽ തന്നെ ആരാധകർ ഏറെയാണ്. അതുകൊണ്ട് നടന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പഴുതുകൾ ഉണ്ടാകരുതെന്ന് സിബിഐ കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിജ്ഞാപനമെത്തും മുമ്പേ പ്രാഥമിക അന്വേഷണത്തിന് സിബിഐ തയ്യാറായത്. വിജ്ഞാപനം വരുമ്പോൾ തന്നെ ഔദ്യോഗികമായി അന്വേഷണം തുടരാനാണ് സിബിഐയുടെ ആലോചന.

മണിയുടെ മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്ന് സിബിഐയും സമ്മതിക്കുന്നു. കേരളാ പൊലീസ് അന്വേഷിക്കാത്ത നിരവധി ഘടകങ്ങളുണ്ട്. മണിയുടെ സുഹൃത്തുക്കളേയും സാമ്പത്തിക ഇടപാടുകളേയും കേന്ദ്രീകരിച്ച് തന്നെയാകും അന്വേഷണം. മണിയുടെ കൊലപാതകത്തിന് ശേഷം നിരവധി ഊമക്കത്തുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഓരോ പരാമർശവും അന്വേഷണ വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണമാണ് നടത്തിയത്. കലാഭവൻ മണിയുടെ സാമ്പത്തിക സ്രോതസ്സുകളിൽ അവ്യക്തത പ്രകടമാണ്. കേരളത്തിൽ മണിക്ക് 30 കോടിയുടെ സ്വത്തുണ്ട്. എന്നാൽ ആന്ധ്രയിലും മറ്റും അിതനപ്പുറത്തേക്കാണ് കാര്യങ്ങൾ. 100 കോടിയോളം രൂപയുടെ സ്വത്ത് ഇവിടെ ബിനാമി പേരിൽ മണിക്കുണ്ടെന്നാണ് വിലയിരുത്തൽ. ഈ സ്വത്ത് കണ്ടെത്തിയാൽ തന്നെ അന്വേഷണത്തിൽ കാര്യമായ പുരോഗതയുണ്ടാകും. കേസ് അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചാൽ സിബിഐ ആദ്യം പരിശോധിക്കുക ഇക്കാര്യം തന്നെയാകും.

രണ്ട് സിനിമാ നടികളുമായി കലാഭവൻ മണിക്ക് ബന്ധമുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഇതും പൊലീസ് അന്വേഷണ വിധേയമാക്കിയിട്ടില്ല. മണിയെ ചികിൽസിച്ച അമൃതാ ആശുപത്രിയാണ് മരണത്തിലെ ദുരൂഹത ആദ്യം പുറത്തുകൊണ്ട് വന്നത്. കൊലപാതകമാകാം മരണമെന്ന പ്രാഥമിക നിഗമനം ആശുപത്രിക്കുണ്ടായ സാഹചര്യത്തെ കുറിച്ചും സിബിഐ അന്വേഷിക്കും. ഇക്കാര്യത്തിൽ ചില കള്ളക്കളികൾ നടന്നിട്ടുണ്ട്. മണിയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്താൻ ബോധപൂർവ്വം ശ്രമിച്ചെന്ന ആരോപണത്തെ സിബിഐ ഗൗരവത്തോടെ എടുക്കും. മരണത്തിന്റെ തലേദിവസം പാടിയിൽ മദ്യപാനം നടന്നിട്ടുണ്ട്. ഇവിടെ എത്തിയവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തും. മൊഴി മാറ്റി പറഞ്ഞവരേയും കരുതലോടെ ചോദ്യം ചെയ്യും. പാടിയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും നടന്നിട്ടുണ്ടോ എന്നാകും പരിശോധിക്കുക.

മണിയുടെ മരണത്തിന് മെഥനോളാണ് കാരണക്കാരൻ എന്നാണ് ഹൈദരാബാദ് ലാബിലേയും അന്വേഷണ ഫലം. കാക്കനാട്ടെ ലാബിലെ പരിശോധനയിലും ഇത് തെളിഞ്ഞിരുന്നു. വ്യാജ മദ്യത്തിലൂടെ മെഥനോൾ ശരീരത്തിലെത്താമെന്ന നിഗമനത്തിലായിരുന്നു കേരളാ പൊലീസ് ആദ്യ ഘട്ടത്തിൽ. പിന്നീട് മെഥനോളിനെ അവഗണിക്കാനും ശ്രമിച്ചു. എന്നാൽ വ്യാജ മദ്യത്തിലൂടെയല്ലാതെയും മെഥനോൾ ശരീരത്തിലെത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മെറ്റാസിഡ് എന്ന കീടനാശിനിയുടെ സാധ്യതയാണ് പരിശോധിക്കേണ്ടത്. ഈ കീടനാശിനിക്ക് അമേരിക്കയിൽ നിരോധനമുണ്ട്. എന്നാൽ പരാത്തിയോൺ എന്ന വ്യാജപേരിൽ ഇന്ത്യയിൽ ഇത് സുലഭമാണ്. ഇത് ഉള്ളിൽ ചെന്ന് മരിച്ചാലും മെഥനോളിന്റെ അംശം പരിശോധനയിൽ എത്തും. ഈ സാധ്യതയെ കുറിച്ച് കേരളാ പൊലീസ് പരിശോധിച്ചതേ ഇല്ല. പാടിയിൽ നിന്നും പരിസര പ്രദേശത്തു നിന്നും കിട്ടിയ ഒഴിഞ്ഞ കുപ്പികളിൽ പരിശോധന നടത്തിയെങ്കിൽ ഇത് ഉറപ്പാക്കാമായിരുന്നു. എന്നാൽ ആറിൽ നിന്നും മറ്റും മുങ്ങിയെടുത്ത കുപ്പികൾ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത.

അതിനാൽ പാടിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും. തലേ ദിവസം മണിക്കൊപ്പമുണ്ടായിരുന്ന ചിലർ മദ്യപിച്ചില്ലെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. മാദ്ധ്യമങ്ങളോടും അത്തരത്തിലായിരുന്നു പ്രതികരണം. പിന്നീട് ഇവർ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. ആദ്യ ഘട്ടത്തിൽ സ്വാഭാവിക മൊഴിമാറ്റമെന്ന തരത്തിൽ പൊലീസ് ഈ വെളിപ്പെടുത്തലുകളെ എടുത്തു. അവഗണിക്കുകയും ചെയ്തു. അത് വലിയ വീഴ്ചയായി കരുതുന്നുണ്ട്. അതിനാൽ മണിയുടെ മരണത്തിന് ശേഷം പാടിയിലുണ്ടായിരുന്നവരുടെ പത്രപ്രസ്താവനകൾ സിബിഐ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ഇവർ പറഞ്ഞതും കണ്ടെത്തും. ഇതും അവർ പൊലീസിന് നൽകിയ മൊഴിയും സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. അതിന് ശേഷമേ അന്തിമ വിശകലനത്തിലേക്ക് എത്തൂ. തെളിവുകൾ ഭൂരിഭാഗവും നഷ്ടമാകാനുള്ള സാധ്യത സിബിഐ തിരിച്ചറിയുന്നു. അതുകൊണ്ട് പാടിയിലുള്ളവരെ വിശദ ചോദ്യം ചെയ്യൽ നടത്തിയാലേ സത്യം പുറത്തുവരൂവെന്ന് സിബിഐയും കണക്ക് കൂട്ടുന്നു.

കുടുംബാംഗങ്ങൾക്കെതിരേയും ആരോപണങ്ങൾ ശക്തമാണ്. എന്നാൽ കലാഭവൻ മണിയുടെ മരണത്തിന് കാരണമായി ഇത് മാറാൻ കഴിയില്ല. എങ്കിലും കുടുംബാംഗങ്ങളിൽ നിന്ന് വിശദമായി കാര്യങ്ങൾ തിരിക്കാനാണ് പദ്ധതിയെന്നും സിബിഐ വൃത്തങ്ങൾ മറുനാടന് സൂചന നൽകി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പാടിയിൽ വ്യാജ മദ്യം കൊണ്ടുവന്നവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായതുമില്ല. ആരോപണം ഉയർന്ന നടികളേയും ഡോക്ടറേയും ചോദ്യം ചെയ്തുതമില്ല. സ്വാഭാവിക മരണമായി മാറ്റി അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് വ്യക്തമാണ്. ഹൈദരാബാദിലെ ഫലം വിശദീകരിക്കുന്നതിന് മുമ്പ് തന്നെ സ്വാഭാവിക മരണമെന്ന തരത്തിലെ പ്രചരണം സജീവമായി. ഇതിന് പിന്നിലെ ശക്തികളേയും സിബിഐ കണ്ടെത്താൻ ശ്രമിക്കും.

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ സംഘത്തിന്റെ നിഗമനത്തോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണ കാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്. ബിയർ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം കണ്ടെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ബിയർ കഴിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ വളരെകൂടിയ അളവിലാണ് ഇപ്പോൾ മെഥനോളിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് ശരിയായ നിഗമനത്തിലെത്തുന്നതിന് ഹൈദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കൽ സംഘത്തെ ഏൽപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോൾ മരണ കാരണമാകാമെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയത്. കാക്കനാട് ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ ഇതു തള്ളുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തലേന്ന് മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം, മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സിബിഐക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP