Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കമ്പകക്കാനം കൂട്ടക്കൊലക്കേസ്; പ്രതികൾ മൃതദേഹത്തിൽ കന്യകാത്വ പരിശോധന നടത്തിയെന്ന് വെളിപ്പെടുത്തൽ; ലക്ഷ്യമിട്ടത് കന്യക പൂജയോ ബലിയോ ? ഗുരു അവസരം കാത്തിരുന്ന കന്യകാ പൂജ ജോത്സ്യന്റെ വാക്കുകേട്ട് അനീഷ് നടപ്പിലാക്കിയോ എന്ന് അന്വേഷിച്ച് പൊലീസ്; ക്യത്യം നടത്തിയ വീട്ടിൽ പ്രതികൾ മൂന്നുമണിക്കൂർ ചെലവഴിച്ചതിലെ ദുരൂഹത നീക്കാനും ശ്രമം

കമ്പകക്കാനം കൂട്ടക്കൊലക്കേസ്; പ്രതികൾ മൃതദേഹത്തിൽ കന്യകാത്വ പരിശോധന നടത്തിയെന്ന് വെളിപ്പെടുത്തൽ; ലക്ഷ്യമിട്ടത് കന്യക പൂജയോ ബലിയോ ? ഗുരു അവസരം കാത്തിരുന്ന കന്യകാ പൂജ ജോത്സ്യന്റെ വാക്കുകേട്ട് അനീഷ് നടപ്പിലാക്കിയോ എന്ന് അന്വേഷിച്ച് പൊലീസ്; ക്യത്യം നടത്തിയ വീട്ടിൽ പ്രതികൾ മൂന്നുമണിക്കൂർ ചെലവഴിച്ചതിലെ ദുരൂഹത നീക്കാനും ശ്രമം

പ്രകാശ് ചന്ദ്രശേഖർ

വണ്ണപ്പുറം: കമ്പകക്കാനത്തെ കൂട്ടക്കൊലക്കേസ് പ്രതികൾ മൃതദേഹത്തിൽ കന്യകാത്വപരിശോധന നടത്തിയ കാപാലികർ. ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് വെളിപ്പെടുത്തിയ വിവരങ്ങൾ അക്ഷരാർത്ഥത്തിൽ പൊലീസിനെയും ഞെട്ടിച്ചു. പിതാവ് കൃഷ്ണനെയും മാതാവ് സുശീലയെയും അടിച്ചുവീഴ്തിയ ശേഷം അനീഷ് മകൾ ആർഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ നിലത്തുവീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടർന്ന് വർദ്ധിത വീര്യത്തോടെ അനീഷ് ആർഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ സഹോദരൻ അർജ്ജുനെയും അടിച്ചുവീഴ്‌ത്തി. ഇതിനുശേഷം അനീഷ് അവൾ കന്യകയാണോ എന്ന് നോക്കാൻ നിർദ്ദേശിച്ചെന്നും ഇതനുസരിച്ച് താൻ പറഞ്ഞുകേട്ടിട്ടുള്ള അറിവുവച്ച് ഫിംഗർ ടെസ്റ്റ് നടത്തിയെന്നുമാണ് കൂട്ടുപ്രതി ലിബീഷിന്റെ കുറ്റസമ്മതം. സുശീലയുടെ മൃതദ്ദേഹത്തെ അനീഷ് അപമാനിച്ചതായും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ താൻ മൃതദ്ദേഹങ്ങളെ അപമാനിച്ചില്ലെന്നും ലിബീഷ് പറയുന്നത് കള്ളമാണെന്നുമായിരുന്നു അനീഷിന്റെ വാദം. കൊലയ്ക്കുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
പുലർച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോൾ 5 മണി കഴിഞ്ഞെന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇവർ വിവരിച്ച പ്രകാരമാണ് കാര്യങ്ങൾ നടന്നതെങ്കിൽ കൃത്യം നടത്താൻ ഇവർ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂർ ഇവർ വീട്ടിൽ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തിൽ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണൻ തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതും ആർഷ കന്യകയാണോ എന്ന് നോക്കാൻ അനീഷ് നിർദ്ദേശിച്ചു എന്നതും കൂട്ടി വായിക്കുമ്പോൾ സംശയങ്ങൾ ഇരട്ടിച്ചിരിക്കുകയാണെന്നാണ് അന്വേഷക സംഘാംഗത്തിന്റെ വെളിപ്പെടുത്തൽ.

കന്യക പൂജയ്്ക്കോ, ബലി നടത്തുന്നതിനോ ഇവർ ശ്രമിച്ചിരുന്നോ എന്നാണ് പൊലീസിന്റെ പ്രധാന സംശയം. കൃഷ്ണന്റെ ശിഷ്യൻ എന്ന നിലയിൽ ഇയാൾക്കറിയാവുന്ന പൂജാവിധികൾ അനീഷും പഠിച്ചിരിക്കാമെന്നും ഗുരു അവസരം കാത്തിരുന്ന കന്യകാ പൂജ ജോത്സ്യന്റെ നിർദ്ദേശാനുസരണം അനീഷ് നടപ്പിലാക്കിയോ എന്ന കാര്യം സ്ഥിരീകരിക്കാൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നതായിട്ടാണ് ലഭ്യമായ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP