Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാഞ്ഞിരംകളുത്ത് ഒരേ ഷാളിൽ തൂങ്ങിമരിച്ച പ്ലസ്ടു വിദ്യാർത്ഥികൾ മൂന്നു വർഷമായി കമിതാക്കൾ; ട്യൂഷനു പോകുന്നുവെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയതു സഹപാഠിക്കൊപ്പം മരിച്ച നിലയിൽ; ഇരുവരുടെയും വീട്ടുകാർ സ്‌നേഹബന്ധത്തെ എതിർത്തിരുന്നു; ദുരൂഹതയെന്ന് ആക്ഷേപം ഉയരുമ്പോഴും ദുരൂഹത ഇല്ലെന്നു പൊലീസ്

കാഞ്ഞിരംകളുത്ത് ഒരേ ഷാളിൽ തൂങ്ങിമരിച്ച പ്ലസ്ടു വിദ്യാർത്ഥികൾ മൂന്നു വർഷമായി കമിതാക്കൾ; ട്യൂഷനു പോകുന്നുവെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയതു സഹപാഠിക്കൊപ്പം മരിച്ച നിലയിൽ; ഇരുവരുടെയും വീട്ടുകാർ സ്‌നേഹബന്ധത്തെ എതിർത്തിരുന്നു; ദുരൂഹതയെന്ന് ആക്ഷേപം ഉയരുമ്പോഴും ദുരൂഹത ഇല്ലെന്നു പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് പ്ലസ് ടു വിദ്യാർത്ഥികളായ ദിപിൻ, ആഷിക എന്നിവർ തൂങ്ങി മരിച്ചത് പ്രണയ ബന്ധം വീട്ടുകാർ നിഷേധിച്ചതിനെ തുടർെന്നന്ന് സൂചന. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞതോടെ സ്ഥിരമായി പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലുമായിരുന്നു ഇരുവരും. കാഞ്ഞിരംകുളം പികെഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയത്തിലായതും പിന്നീട് പ്രണയത്തിലാകുന്നതും

പ്ലസ്ടു വിദ്യാർത്ഥികളായ കമിതാക്കളെ ഒരു ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടിൽ സെൽവരാജിന്റെയും അജിതയുടെയും മകൻ ദിപിനെ(18)യും അവണാകുഴി കാടുതരിശി ആഷികാഭവനിൽ മനോഹരന്റെയും സിംലയുടെയും മകൾ ആഷികയെ (18)യുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും കാഞ്ഞിരംകുളം പി.കെ.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആരും താമസമില്ലാത്ത വീട്ടിലായിരുന്നു കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മൃത ശരീരങ്ങളിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും പൊലീസ് പറയുന്നു.തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഉച്ചയോടെ ഇവരുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് കാഞ്ഞിരംകുളം പൊലീസും നെയ്യാറ്റിൻകര പൊലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മിൽ സ്‌നേഹത്തിലായിരുന്നെന്നും രണ്ടുപേരുടെയും വീട്ടുകാർ ഇതിനെ എതിർത്തിരുന്നതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്ന് പൂവാർ സിഐയുടെ ചാർജ് വഹിക്കുന്ന നെയ്യാറ്റിൻകര സിഐ കെ.എസ്.അരുണും കാഞ്ഞിരംകുളം എസ്.ഐ.അനിൽകുമാറും പറഞ്ഞു.പ്ലസ് വൺ വിദ്യാർത്ഥിനി ഐശ്വര്യ ആഷികയുടെ സഹോദരിയാണ്. ദിവ്യയാണ് ദിപിന്റെ സഹോദരി.

സംഭവ ദിവസം രാവിലെ ട്യൂഷനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് പുറത്ത് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി പുറത്തേക്കിറങ്ങിയത്. ഉച്ച കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ അമ്മ സിംല പിതാവ് മനോഹരനെ വിവരമറിയിക്കുകയും പിന്നീട് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ദിപിൻ എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും അയാൾക്കൊപ്പം പോയതായിരിക്കുമെന്നും വീട്ടുകാർ സംശയം പ്രകടിപ്പിച്ചപ്പോൾ പൊലീസ് ദിപിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

പൊലീസ് ദിപിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ദിപിനെയയും കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മുത്തശ്ശിയുടെ പുല്ലുവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP