Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഫ്റ്റിൽ അദ്ധ്യാപകന്റെ മാനസിക പീഡനം; ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർത്ഥിനി ആശുപത്രിയിൽ; ടെക്സ്റ്റയിൽ വിഭാഗം അദ്ധ്യാപകൻ കുട്ടികളെ അകാരണമായി ക്ലാസിൽ നിന്ന് പുറത്താക്കുന്നത് സ്ഥിരം പരിപാടി; നിഫ്റ്റിന് നേരെ അക്രമം നടത്തി പ്രതിഷേധവും; അദ്ധ്യാപകനെ മാറ്റാതെ ക്ലാസിലേക്കില്ലെന്ന് വിദ്യാർത്ഥികൾ

നിഫ്റ്റിൽ അദ്ധ്യാപകന്റെ മാനസിക പീഡനം; ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർത്ഥിനി ആശുപത്രിയിൽ; ടെക്സ്റ്റയിൽ വിഭാഗം അദ്ധ്യാപകൻ കുട്ടികളെ അകാരണമായി ക്ലാസിൽ നിന്ന് പുറത്താക്കുന്നത് സ്ഥിരം പരിപാടി; നിഫ്റ്റിന് നേരെ അക്രമം നടത്തി പ്രതിഷേധവും; അദ്ധ്യാപകനെ മാറ്റാതെ ക്ലാസിലേക്കില്ലെന്ന് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ധർമശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ മാനസിക പീഡനമെന്ന് പരാതി. പീഡനത്തിൽ മനംനൊന്ത മൂന്നാംവർഷ വിദ്യാർത്ഥിനിയെ അമിതമായി ഗുളിക കഴിച്ചനിലയിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാർത്ഥിനി വിവരം കൂട്ടുകാരിയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് കൂടുതൽ വിദ്യാർത്ഥികളെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തതായി ഡോക്ടർ പറഞ്ഞു. പൊലീസ് വിദ്യാർത്ഥിനിയിൽനിന്ന് മൊഴിയെടുത്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്സ്റ്റൈൽ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെതിരേയാണ് പരാതി. അർച്ചനയെ രണ്ടാഴ്ചയായി ക്ലാസിൽ കയറ്റാറില്ല. ടെക്സ്റ്റൈൽ ക്ലാസിലെ 30 വിദ്യാർത്ഥികളിൽ 20 പേരെയും പുറത്താക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. ടെക്സ്റ്റൈൽ വിഷയത്തിൽ വിദ്യാർത്ഥികളെ കൂട്ടമായി തോൽപ്പിക്കാറുണ്ടെന്നും പറയുന്നു.

പരാതിപ്പെട്ടാൽ കൂടുതൽ നടപടികളുണ്ടാകുമെന്നതിനാൽ മറ്റു കേന്ദ്രങ്ങളിൽ ആരും പരാതിപ്പെടാറില്ല. കോളേജിൽ വിദ്യാർത്ഥി സംഘടനയുമില്ല. അദ്ധ്യാപകന്റെ പെരുമാറ്റം പലരും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ധ്യാപകനെ മാറ്റാതെ ഇനി ക്ലാസുകളിലേക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളേറേയും.

നിഫ്റ്റിൽ ശനിയാഴ്ച വൈകുന്നേരം ഒരുസംഘം അക്രമം നടത്തി. പ്രകടനമായെത്തിയ ഇവർ കാമ്പസിൽ കയറി ഗ്ലാസുകളും പൂച്ചട്ടികളും മറ്റും അടിച്ചുതകർത്തു. കല്ലെറിഞ്ഞും ഇരുമ്പുദണ്ഡുമുപയോഗിച്ചുമാണ് നാശനഷ്ടം വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിദ്യാർത്ഥിനി അമിതമായി ഗുളിക കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിലായ സംഭവത്തിൽ ആരോപണവിധേയനായ അദ്ധ്യാപകനെ കോളേജിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവർ അക്രമം നടത്തിയത്.

സംഭവത്തെത്തുടർന്ന് നിഫ്റ്റിന് പൊലീസ് കാവലേർപ്പെടുത്തി. അക്രമവുമായി ബന്ധപ്പെട്ട് 35-ഓളം ആളുകളുടെ പേരിൽ കേസെടുത്തു. പ്രതികളെ കണ്ടെത്താൻ ക്യാമറാദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡയറക്ടർ ഇളങ്കോവന്റെ പരാതിയിലാണ് കേസ്.

അദ്ധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും മാർച്ച് നടത്തി. നിഫ്റ്റിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. കോളേജ് ഉപസമിതിയിൽ സ്ഥലം എംപി., എംഎ‍ൽഎ., നഗരസഭാ ചെയർപേഴ്‌സൺ എന്നിവരെ ഉൾപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP