Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദാഹിച്ചും വിശന്നും ക്ഷീണിച്ചപ്പോൾ വെറുംവയറ്റിൽ നൽകിയത് കഞ്ചാവിനു തുല്യമായ മയക്കുമരുന്നും ഭ്രാന്തുള്ളവർക്ക് നൽകുന്ന ഗുളികകളും; ശരീരം ചെറുതായി വിറച്ച് ചുണ്ടനക്കാൻപോലും ശേഷിയില്ലാതെ കിടന്ന പിഞ്ചുകുഞ്ഞിനെ പിന്നെയും ആ നരാധമന്മാർ പിച്ചിച്ചീന്തി; കത്വയിൽ കൊല്ലപ്പെട്ട പിഞ്ചുബാലിക മരിക്കുന്നതിന് ഏറെ മുന്നേ അബോധാവസ്ഥയിൽ ആയെന്ന് ആന്തരിക അവയവ റിപ്പോർട്ട്

ദാഹിച്ചും വിശന്നും ക്ഷീണിച്ചപ്പോൾ വെറുംവയറ്റിൽ നൽകിയത് കഞ്ചാവിനു തുല്യമായ മയക്കുമരുന്നും ഭ്രാന്തുള്ളവർക്ക് നൽകുന്ന ഗുളികകളും; ശരീരം ചെറുതായി വിറച്ച് ചുണ്ടനക്കാൻപോലും ശേഷിയില്ലാതെ കിടന്ന പിഞ്ചുകുഞ്ഞിനെ പിന്നെയും ആ നരാധമന്മാർ പിച്ചിച്ചീന്തി; കത്വയിൽ കൊല്ലപ്പെട്ട പിഞ്ചുബാലിക മരിക്കുന്നതിന് ഏറെ മുന്നേ അബോധാവസ്ഥയിൽ ആയെന്ന് ആന്തരിക അവയവ റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുവിലെ കത്വയിൽ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്യപ്പെട്ട പെൺകുട്ടി തലയിൽ കല്ലിടിച്ച് കൊലപ്പെടുത്തും മുമ്പ് ഒന്ന് അനങ്ങാൻപോലും കഴിയാത്തവിധം നിശ്ചലയായിരുന്നു എന്ന് ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം. ക്രൂര പീഡനങ്ങൾക്കിടെ ഭക്ഷണംപോലും നൽകാതെ കിടത്തിയ പെൺകുട്ടിക്ക് ഇടയ്ക്കിടെ കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാറും അതോടൊപ്പം മാനസികരോഗ ചികിത്സയ്ക്ക് നൽകുന്ന ഗുളികയും ചേർത്ത് നൽകിയിരുന്നു എന്നും ഇതോടെ കുട്ടി ഒന്ന് അനങ്ങാൻപോലും ശേഷിയില്ലാത്തവിധം അബോധാവസ്ഥയിൽ ആയിട്ടുണ്ടാവുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന പരിശോധനാ ഫലത്തിലെ കണ്ടെത്തലുകൾ.

ഭക്ഷണം പോലും നൽകാതെ ആ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർ വെറും വയറ്റിൽ മയക്കുമരുന്നും ഗുളികകളും നൽകുകയായിരുന്നു. ഇത്തരത്തിൽ ഒന്ന് അനങ്ങാൻപോലും ശേഷിയില്ലാതെ കിടന്ന കുഞ്ഞിനെയാണ് അവസാനവട്ടവും പീഡിപ്പിച്ച ശേഷം കല്ലുകൊണ്ടിടിച്ച് ആ നരാധമന്മാർ കൊലപ്പെടുത്തിയത്. മന്നാർ എന്ന വസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രിൽ 0.5 എംജി ടാബ്ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താൻ നൽകിയിരുന്നത്. ഒഴിഞ്ഞ വയറുമായുള്ള ഒരു എട്ടു വയസ്സുകാരിക്ക് ഈ വസ്തുക്കൾ നൽകിയാൽ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നായിരുന്നു എന്ന് വ്യക്തമാകുന്നത് ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതോടെയാണ്.

കോമയിലേക്കോ അല്ലെങ്കിൽ അനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ച അവസ്ഥയിലേക്കോ പെൺകുട്ടി എത്തിപ്പെട്ടിരിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ മറുപടി്. ക്രൂര പീഡനത്തിനിരയായിട്ടും പെൺകുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും അനുകൂലികളും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്ന നിലയിലാണ് ഇതിന്റെ സ്ഥിതി വ്യക്തമാകാൻ അന്വേഷണസംഘം പഴുതടച്ച നീക്കം നടത്തിയിട്ടുള്ളത്.

കുഞ്ഞിന് നൽകിയ എപിട്രിൽ മരുന്ന് ക്ലോനാസെപാം സോൾട്ട് എന്ന രാസവസ്തു അടങ്ങിയതാണ്. ഡോക്ടർമാർ പോലും കഴിക്കേണ്ടയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനു ശേഷം മാത്രം നൽകുന്ന മരുന്നാണ് ഇത്. ഇത് പീഡിപ്പിക്കപ്പെട്ട കുഞ്ഞിന് മയക്കുമരുന്നിനൊപ്പം ചേർത്ത് നൽകുകയായിരുന്നു. ഇത്തരത്തിൽ കുഞ്ഞിന് ബലമായി 0.5 മില്ലിഗ്രാമിന്റെ അഞ്ചു ടാബ്ലറ്റുകൾ നൽകി. ജനുവരി 11നാണ് അഞ്ച് ടാബ്ലറ്റുകളും നൽകിയത്. എട്ടുവയസ്സുകാരിക്ക് യാതൊരു കാരണവശാലും നൽകാൻ പാടില്ലാത്തത്ര ക്ലോനാസെപാം ഉണ്ടായിരുന്നു ആ ഗുളികകളിലെന്നും ഇതിന് പിന്നാലെ വീണ്ടും പിന്നീട് വീണ്ടും ഗുളികകൾ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആദ്യം മയക്കത്തിലേക്കു വീണ് കുഞ്ഞ് പിന്നീട് ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായി മാറുകയും ശരീരം വിറയ്ക്കുന്ന സ്ഥിതിയിലേത്തുകയും ചെയ്തുവെന്നുമാണ് വിദഗ്ധരുടെ നിഗമനം. ശ്വാസം മന്ദഗതിയിലായി പിന്നീട് അബോധാവസ്ഥയിലായി. കൊല്ലപ്പെടുത്തും മുൻപു തന്നെ കുഞ്ഞിനെ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റാത്ത വിധം ജീവച്ഛവമാക്കി മാറ്റിയിരുന്നു ആ നരാധമന്മാരെന്ന് ചുരുക്കം.

ഭക്ഷണം കഴിച്ചിട്ടാണ് ഈ ഗുളിക അമിതമായി കഴിക്കുന്നതെങ്കിൽപോലും വലിയ പ്രത്യാഘാതം ഉണ്ടെന്നിരിക്കെ ഭക്ഷണമോ വെള്ളമോ പോലും നൽകാതെ വെറുംവയറ്റിലാണ് കുഞ്ഞിന് ഈ ഗുളികകളും ലഹരിമരുന്നും നൽകിയത്. ലഹരിമരുന്നുകൂടെ ചേരുന്നതോടെ ആഘാതം ഇരട്ടിയായി മാറും. ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തി കേസ് പരിഗണിക്കുന്ന പഠാൻകോട്ടിലെ ജില്ലാസെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.

2018 ജനുവരി 17നാണു കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകൻ വിഷാൽ, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു, സ്‌പെഷൽ പൊലീസ് ഓഫിസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഇവരുടെ സുഹൃത്ത് പർവേഷ് കുമാർ എന്ന മാന്നു തുടങ്ങിയവർക്കെതിരെയാണ് കേസ്. നാലു ലക്ഷം രൂപ വാങ്ങി തെളിവുകൾ നശിപ്പിച്ചതിന്റെ പേരിൽ ഹെഡ് കോൺസ്റ്റബിൾ തിലക് രാജിനും എസ്‌ഐ ആനന്ദ് ദത്തയ്ക്കും എതിരെയും കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP