1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കേഡൽ ജിൻസൺ കൊലപ്പെടുത്തിയത് സാത്താൻ സേവയുടെ ഭാഗമെന്നു കുറ്റപത്രം; സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് മെഡിക്കൽ റിപ്പോർട്ടും; കൂട്ടക്കൊലപാതക കേസിലെ കോടീശ്വരനായ പ്രതി ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ? ലൂസിഫറിനെ സന്തോഷിപ്പിക്കാൻ പരസ്യ ലൈംഗികതയും നഗ്‌നപൂജയുമായി സാത്താൻസേവ കേരളത്തിൽ വ്യാപകം

September 24, 2017 | 12:46 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് എതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രതി കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

കൊലക്കുറ്റം, വീടിനു തീയിടൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമർപ്പിച്ച കുറ്റപത്രത്തിൽ 92 സാക്ഷികളും 151 രേഖകളും സമർപ്പിച്ചിട്ടുണ്ട്.

ഏപ്രിൽ ഒൻപതിനാണ് നന്ദൻകോട് കൂട്ടകൊലപാതകം നടന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലായിരുന്നു കൂട്ടക്കൊല. അച്ഛൻ പ്രൊഫ രാജതങ്കം, അമ്മ. ഡോ. ജീൻപത്മ, സഹോദരി കരോലിൻ, രാജതങ്കത്തിന്റെ ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. 

അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധു ലളിതയുടെ ശരീരം വെട്ടിനുറുക്കി കവറിൽ പൊതിഞ്ഞ്, പുഴുവഴിച്ച നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം വീടിന് തീയിട്ട് രക്ഷപ്പെട്ട കേഡലിനെ രണ്ടു ദിവസത്തിനുശേഷം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നിൽ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽനിന്ന് ആത്മാവു വേർപെട്ടുപോകുന്നതു കാണുന്ന ആസ്ട്രൽ പ്രൊജക്ഷനാണ് താൻ നടത്തിയതെന്ന് കേഡൽ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡൽ ജിൻസൺ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കൺസൾട്ടന്റ് ഡോക്ടർ കെ.ജെ.നെൽസൺ നേരത്തേ കോടതിയിൽ മൊഴിനൽകിയിരുന്നു. വിചാരണ നേരിടാൻ പ്രതി പ്രാപ്തനല്ലെന്ന പ്രോസിക്യൂഷൻ റിപ്പോർട്ടിൽനിന്നുതന്നെ വിചാരണ നേരിട്ടാലും മാനസികരോഗി എന്ന പരിഗണന പ്രതിക്കു കിട്ടും. കൊലപാതകം നടന്ന സമയത്തും ഇയാൾ മാനസികരോഗിയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

അതേസമയം കൊടുംകുറ്റവാളി മാനസിക രോഗിയെന്നു പ്രോസിക്യൂഷനും വാദിക്കുന്നതോടെ കേഡൽ കൊലക്കയറിൽനിന്നും മറ്റു ശിക്ഷകളിൽ നിന്നും രക്ഷപെടുമെന്ന് ഉറപ്പായിരിക്കുകയാണ്. കോടികളുടെ സ്വത്തിന് ഉടമായായ കേഡലിന് അവ നഷ്ടപ്പെടുകയുമില്ല. കടത്തു മാനസിക രോഗത്തിന് അടിമയായതിനാൽ അതിനു ചികിത്സ നൽകണമെന്ന നിർദ്ദേശമാകും കോടതിയും മുന്നോട്ടു വയ്ക്കുക. അമ്മയും അച്ഛനും സഹോദരിയും ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേഡൽ വീണ്ടും സാത്താൻ സേവയുമായി പുറത്തിറങ്ങുമോ എന്ന ആശങ്കിയിലാണ് പരിസരവാസികളും.

കോഡൽ നടത്തിയ ആസ്ട്രൽ പ്രൊജക്ൻ അഥവാ സാത്താൻ പൂജയുടെ ഞെട്ടലിലാണ് മലയാളികൾ. കോഡൽ നടത്തിയ കൂട്ട കൊലപാതകങ്ങൾക്കു പിന്നാലെ കേരളത്തിന്റെ പല ഭാഗങ്ങളിലും സാത്താൻ സേവ നടക്കുന്നുണ്ടെന്ന വാർത്തകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം പതിനാലു കേന്ദ്രങ്ങളിൽ സാത്താൻ സേവ ദിനാചരണം നടന്നതായി റിപ്പോർട്ടുണ്ട്. ഇത്തക്കാർക്ക് തിരുവനന്തപുരത്തും കോഴിക്കോട്ടും കോട്ടയത്തും ആലപ്പുഴയിലും കൊച്ചിയിലും ഒത്തുചേരാറുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഒറ്റപ്പെട്ട പൊതുസ്ഥലങ്ങളും വീടുകളും ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റുകളുമൊക്കെയാണ് ഇത്തരക്കാരുടെ ആരാധനാകേന്ദ്രങ്ങൾ. ഇതേത്തുടർന്ന് പൊലീസ് നീരീക്ഷണം കർശനമാക്കിയെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താനനോ സാത്താൻ സേവയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ ഇത്തരം സംഘങ്ങളിൽ വന്നു പെട്ടാൽ പുറത്തു കടക്കാൻ കഴിയാത്ത വലിയൊരു കുരുക്കാണ് ബ്ലാക്ക് മാസ് അഥവാ കറുത്ത കുർബാന. ദൈവം ഇല്ല എന്ന് വിശ്വസിക്കുകയും പകരം എന്തിനുമുള്ള പ്രതിവിധിയായി സാത്താനെ കാണുകയും ആരാധിക്കുകയും ചെയ്യുകയെന്നതാണ് സാത്താൻ സേവക്കാരുടെ രീതി.

ബ്ലാക്ക് മാസ് ചെയ്യുന്നവർ പ്രധാനമായും ആരാധിക്കുന്നത് ലൂസിഫറിനെയാണ് എന്ന് പറയപ്പെടുന്നു. ലൂസിഫർ എന്നത് ഇന്ന് സാത്താന്റെ പര്യായമാണ് എങ്കിലും , ആദി സൃഷ്ടിയുടെ സമയത്ത് ദൈവത്താൽ ആദ്യമായി സൃഷ്ടിക്കപ്പെട്ട മാലാഖയായിരുന്നു ലൂസിഫർ. എന്നാൽ ഭൂമിയിൽ എത്താൻ ഏറെ ആഗ്രഹിച്ചിരുന്ന ലൂസിഫർ അതിനായി യുദ്ധം ചെയ്യുകയും ദൈവശാപത്തോടെ ഭൂമിയിൽ എത്തുകയും ചെയ്തു എന്നാണ് ബ്ലാക്ക് മാസ് വിശ്വാസികൾ പറയുന്നത്.

ലൂസിഫറിന്റെ പിൻഗാമികളാണ് ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നത്. എല്ലാ മതത്തിലും ഉണ്ട് സാത്താൻ സേവ. ചാത്തനെന്നും ജിന്നെന്നും ലൂസിഫറിനും പലപേരുകളിൽ ഉണ്ടെന്നു മാത്രം. ഇവയുടെയെല്ലാം അടിസ്ഥാനം ഒന്ന് തന്നെയാണ്. അസാമാന്യമായ ശക്തിയിലും തിന്മയിലുമാണ് ഇവർ വിശ്വസിക്കുന്നത്. മഹത് പുസ്തകങ്ങളിൽ എന്താണോ പറയുന്നത് അതിനു നേരെ എതിരായുള്ള കാര്യങ്ങളാണ് ചെയ്യുക.

ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നവർ വിശ്വസിക്കുന്ന മറ്റൊരു ഘടകമാണ് സാത്താനാണ് ലോകത്തിന്റെ അധിപൻ എന്നത്. തിന്മയെ ആർജിക്കാനുള്ള പ്രധാനകാരണവും ഇത് തന്നെ. മതഗ്രന്ഥത്തിൽ കുത്തി നിർത്തിയ കോമ്പസ് , അതിനുമുന്നിൽ ഇരുന്നു പഠിക്കുന്ന ഒരു കൊച്ചു കുട്ടി , ഈ ശില്പത്തിലൂടെ , മതമല്ല ശാസ്ത്രമാണ് വലുതെന്നും ശാസ്ത്രത്തിന്റെ അധിപനാണ് സാത്താനെന്നും ഇവർ പറയുന്നു.

സ്വബോധത്തോടെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു കടക്കുന്നതിനായാണ് ബ്ലാക്ക് മാസ് ചടങ്ങുകൾ നേതൃത്വം നൽകുക. അതിന്റെ ഭാഗമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകും എന്നാണ് വിശ്വാസം. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ഇവരുടെ ആരാധനാലയങ്ങൾ. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല നടപടികളും ഇവർ ബ്ലാക്ക് മാസിനായി സ്വീകരിച്ചു വരുന്നു

ശരീരത്തിൽ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനത്തിൽ മൂങ്ങയെ കുരുതി നൽകുക തുടങ്ങിയ ചടങ്ങുകൾ അതിൽ പെടുന്നു. മദ്യപാനം, അമിത ലൈംഗികത എന്നിവയും ഇതിന്റെ ഭാഗമാണ്. കുർബാനയെ അപമാനിക്കുന്ന തരത്തിലാണ് ഇക്കൂട്ടർ കറുത്ത കൂർബാന അർപ്പിക്കുന്നത്. ഒരിക്കൽ സാത്താനിക് വർഷിപ്പിന്റെ ഭാഗമായ ഒരു വ്യക്തിക്ക് അതിൽ നിന്നും പുറത്തു കടക്കുന്നതിനു കടമ്പകൾ ഏറെയാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
അന്നൊരു മഴക്കാലമായിരുന്നു; പതിവ് പോലെ സാറിന്റെ വീട്ടിൽ ഞാൻ പോയി; അവിടെ ഇരുന്ന് മഴയും കൊതുകു കടിയും ഒന്നും കൊള്ളാതെ വീട്ടിൽ പോകൂ; തീരുമാനം ഉണ്ടാകുമെന്ന് സാറു പറഞ്ഞത് തോളിൽ കൈവച്ചു; ഒരു പക്ഷേ നാടിന്റെ സ്വഭാവം ഒക്കെ അറിഞ്ഞു കൊണ്ട് സമാധാനിപ്പിക്കാനാകാം സാറ് പറഞ്ഞത്; ചെന്നിത്തലയോട് പരിഭവമോ പരാതിയോ ഇല്ലെന്ന് വിശദീകരിച്ച് ശ്രീജിത്ത്; സമരപന്തലിലെ വിവാദത്തിൽ തല്ലുകൊണ്ട ആന്റേഴ്സൺ ഒറ്റപ്പെടുന്നു
മനോരമക്ക് 52,531 കോപ്പി കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പി കുറഞ്ഞു; ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ച; 24 ലക്ഷം കോപ്പിയുമായി മനോരമ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി രണ്ടാമതെത്തിയത് 14 ലക്ഷം കോപ്പിയുമായി; മൂന്നാമതെത്തിയ ദേശാഭിമാനിക്ക് ആറ് ലക്ഷം കോപ്പി; നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനം ഉറപ്പിച്ചു മനോരമ
ലോക കേരള സഭയ്ക്ക് പോലും വേണ്ടാത്ത പ്രവാസി! അറ്റ്‌ലസ് രാമചന്ദ്രനെ ജയിൽ മോചിതനാക്കാനുള്ള നീക്കങ്ങൾ അട്ടിമറിച്ച് ബിസിനസ് എതിരാളികൾ; മലയാളി വ്യവസായിയുടെ അരോഗ്യനില അതീവ ഗുരുതരം; ഒത്തു തീർപ്പ് ഫോർമുലയിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നതിന് പിന്നിലും നാട്ടിലെ പഴയ സുഹൃത്ത് തന്നെ; എല്ലാ സ്വത്തും വിറ്റ് ഭർത്താവിനേയും മകളേയും മരുമകളേയും പുറത്തെത്തിക്കാനുള്ള നീക്കം പൊളിഞ്ഞ വേദനയിൽ ഇന്ദിരാ രാമചന്ദ്രനും; ജാമ്യം കിട്ടാൻ മോദി തന്നെ കണ്ണുതുറക്കണം
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
60 കോടി യുവജനതയുമായി ഇന്ത്യ മത്സരിക്കുന്നു; ലോകം വാ പൊളിച്ചു നിൽക്കേണ്ടി വരുമെന്നു ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ; ഒരു കുട്ടി നയം പൊളിച്ചെഴുതി പിടിച്ചു നിൽക്കാൻ ചൈന; ഇന്ത്യൻ യുവത്വത്തിന് മുന്നിൽ മത്സരിക്കാൻ കരുത്തില്ലാതെ ലോകജനത നിൽക്കേണ്ടി വരും; യൂസഫലിയുടെ നാട്ടികയിലെ റിക്രൂട്ട്‌മെന്റിന് പതിനായിരങ്ങൾ എത്തുന്നതിന്റെ ഗുട്ടൻസും തുറന്നു പറഞ്ഞ് ഇയാൻ ജാക്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?