Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും കുറ്റവാളികൾ ജാഗ്രത! നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ കേരളാ പൊലീസിന്റെ ഹാക്കർമാർ തയ്യാർ; അഞ്ഞൂറിലേറെ പ്രൊഫഷണലുകളുമായി മനോജ് എബ്രഹാമിന്റെ കീഴിൽ സൈബർ സേന സജ്ജം

വാട്‌സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും കുറ്റവാളികൾ ജാഗ്രത! നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ കേരളാ പൊലീസിന്റെ ഹാക്കർമാർ തയ്യാർ; അഞ്ഞൂറിലേറെ പ്രൊഫഷണലുകളുമായി മനോജ് എബ്രഹാമിന്റെ കീഴിൽ സൈബർ സേന സജ്ജം

തിരുവനന്തപുരം: സൈബർ സുരക്ഷ അതിപ്രധാനമായ കാലമാണ് ഇപ്പോൾ. കേരള സർക്കാറിന്റെ വെബ്‌സൈറ്റ് പോലും പാക്കിസ്ഥാൻ ഹാക്കർമാർ ആക്രമിച്ച സംഭവം അടുത്തിടെ ഉണ്ടായി. കേരളത്തിന്റെ ഒരു വെബ്‌സൈറ്റ് തകർത്തതിന് പകരം പാക്കിസ്ഥാന്റെ നൂറിലേറെ വെബ്‌സൈറ്റുകളാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് തകർത്തത്. ഇങ്ങനെ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയും സൈബർ കേസുകൾ കുന്നുകൂടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കാലത്തിനൊത്ത് കോലം മാറാൻ ഒരുങ്ങുകയാണ് കേരളാ പൊലീസ്. കേരളാ പൊലീസിലും സൈബർ ഭടന്മാരെ അണിനിരത്തി സജ്ജമാക്കാനാണ് ഒരുങ്ങുന്നത്.

അഞ്ഞൂറിലേറെ 'എത്തിക്കൽ ഹാക്കർ'മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകൾ കേരളാ പൊലീസിലെ മിടുക്കുന്മാരെയും അണിനിരത്തിയാണ് കേരള പൊലീസിന്റെ സൈബർ സേന സജ്ജമാക്കുന്നത്. ടെക്‌നോപാർക്കിൽ അടുത്ത മാസം പ്രവർത്തനം തുടങ്ങുന്ന സൈബർ ഡോമുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളാ പൊലീസിനെ സൈബർ സേനയെ സജ്ജമാക്കുമെന്ന് നേരത്തെ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. നവമാദ്ധ്യമങ്ങളായ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും വരെ നുഴഞ്ഞുകയറി വ്യക്തികളുടെ വിവരം ചോർത്താൻ കഴിവുള്ള വിഗദ്ധന്മാരെ ഒരുക്കിയാണ് കേരളാപൊലീസ് രംഗത്തെത്തിയത്.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ കീഴിലാണ് സൈബർ ഭടന്മാർ ഒരുങ്ങുന്നത്. സൈബർ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും നിരീക്ഷിക്കാനുമായി ഇത്രയധികം സൈബർ കമാൻഡോകളുമായി രംഗത്തെത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സേനയായിരിക്കും ഇത്. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുക, അത്തരക്കാരെ കണ്ടെത്തുക, വ്യാജ പേരിലും ഇന്റർനെറ്റ് വിലാസത്തിലും അപവാദ പ്രചാരണങ്ങൾ നടത്തുന്ന സൈബർ ഗുണ്ടകളെ കണ്ടെത്തുക, ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്തുക എന്നിങ്ങനെ ഏതു സൈബർ കുറ്റകൃത്യത്തിനും മണിക്കൂറുകൾക്കകം തുമ്പുണ്ടാക്കാൻ കഴിവുള്ളവരെയാണ് ഈ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മനോജ് എബ്രഹാം വ്യക്തമക്കി.

കേരളീ പൊലീസിന് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് കഴിവ്, പ്രവൃത്തി പരിചയം, സ്വഭാവഗുണം എന്നിവ നോക്കിയാണ് 500 ഹാക്കർമാരെ കേരളാ പൊലീസ് തിരഞ്ഞെടുത്തത്. ഇൻഫോസിസ്, ഐബിഎം, യുഎസ്‌ടി ഗ്ലോബൽ, ടിസിഎസ് എന്നിങ്ങനെ പ്രധാന ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരും സൗജന്യ സേവന്ം എന്ന നിലയിൽ കേരളാ പൊലീസിനെ സഹായിക്കാൻ എത്തും. ഇതിൽ ചിലർ സ്വന്തം നിലയിൽ വിവിധ കോർപറേറ്റുകൾക്കു വേണ്ടി സൈബർ സുരക്ഷ ഒരുക്കുന്ന സംഘങ്ങളാണ്.

ഇതിനു പുറമെ, പ്രമുഖ 50 ഐടി കമ്പനികളും സൈബർ ഡോമുമായി സഹകരിച്ചു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഹാക്കർമാരുടെ സേവനം ഓൺലൈൻ ആയിട്ടാകും ലഭിക്കുക. സൈബർ സേനയിലെ ഹാക്കർമാർക്ക് ഔദ്യോഗിക സ്ഥാനപ്പേരും നൽകും. കമാൻഡർ, ഡപ്യൂട്ടി കമാൻഡർ, അസി. കമാൻഡർ എന്നിങ്ങനെയാണ് ഇതു നൽകുകയെന്നാണ് മനോജ് എബ്രഹാം വ്യക്തമാക്കിയിരിക്കുന്നത്.

സൈബർ ഡോമിൽ ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഐടി വിദ്ഗ്ധരായ പത്തു പൊലീസുകാരെയും സ്ഥിരമായി നിയമിക്കും. ഏകദേശം ഒന്നരക്കോടി രൂപ ചെലവിൽ ടെക്‌നോപാർക്കിലാണ് ഇതു സജീകരിക്കുന്നത്. കേരള പൊലീസിന് ആവശ്യമായ സോഫ്റ്റ് വെയറുകൾ ഐടി കമ്പനികൾ സൗജന്യമായി നിർമ്മിച്ചു നൽകും. പിന്നീടു രാജ്യത്തെ മറ്റു പൊലീസ് സേനകൾക്ക് ഇതു വിൽക്കാനും ഇവർക്ക് അനുമതി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP