Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

124 എടിഎം കാർഡുകളുമായി മലയാളി തെലങ്കാന പൊലീസിന്റെ പിടിയിൽ; ചെർപ്പുളശ്ശേരിക്കാരൻ സുലൈമാനിൽ നിന്ന് നൂറിലേറെ പാസ് ബുക്കുകളും പിടിച്ചെടുത്തു; കുരുക്കിൽ വീണത് ഓൺലൈൻ ലോട്ടറിയടിച്ചെന്ന് സന്ദേശമയച്ച് പറ്റിച്ചു വിലസിയ വില്ലൻ; തീവ്രവാദ ബന്ധമുള്ള ഹവാല സംഘങ്ങൾക്ക് ലക്ഷങ്ങൾ കൈമാറിയതായും സംശയം

124 എടിഎം കാർഡുകളുമായി മലയാളി തെലങ്കാന പൊലീസിന്റെ പിടിയിൽ; ചെർപ്പുളശ്ശേരിക്കാരൻ സുലൈമാനിൽ നിന്ന് നൂറിലേറെ പാസ് ബുക്കുകളും പിടിച്ചെടുത്തു; കുരുക്കിൽ വീണത് ഓൺലൈൻ ലോട്ടറിയടിച്ചെന്ന് സന്ദേശമയച്ച് പറ്റിച്ചു വിലസിയ വില്ലൻ; തീവ്രവാദ ബന്ധമുള്ള ഹവാല സംഘങ്ങൾക്ക് ലക്ഷങ്ങൾ കൈമാറിയതായും സംശയം

പാലക്കാട്: ഓൺലൈൻ ലോട്ടറിയടിച്ചെന്ന് പറഞ്ഞ് സന്ദേശം മൊബൈലിൽ കിട്ടുകയും അതിന്റെ പിന്നാലെ പോയാൽ കബളിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ഇന്ന് പലർക്കുമറിയാം. എന്നാലും ഇപ്പോഴും അതറിയാതെ ഈ ചതിക്കുഴിയിൽ പെടുന്നവർ ഏറെയുണ്ട്. ഇത്തരത്തിൽ തട്ടിപ്പുനടത്തി വിലസിയ പാലക്കാട് സ്വദേശി തെലങ്കാന പൊലീസിന്റെ പിടിയിലായി.

ഇയാൾ തെലങ്കാനയിലെ പലർക്കും ലോട്ടറിയടിച്ചെന്ന സന്ദേശമയച്ചാണ് കബളിപ്പിക്കൽ നടത്തി പണം തട്ടിയത്. കൂലിത്തൊഴിലാളികളേയും വിദ്യാർത്ഥികളേയും പണം നൽകി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിച്ച് അതിന്റെ കാർഡും പാസ്ബുക്കും സ്വന്തമാക്കി വച്ചായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്.

നിത്യേന ആറുലക്ഷം രൂപവരെ പല അക്കൗണ്ടുകളിൽ നിന്നായി പിൻവലിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിൽ വൻ തട്ടിപ്പാണ് അരങ്ങേറിയിരുന്നത്. ഇയാൾക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.

പലരുടെയും പേരിൽ വ്യത്യസ്ത ബാങ്കുകളിൽ നിന്നെടുത്ത 124 എടിഎം കാർഡുകളും നൂറിലധികം പാസ്ബുക്കുകളുമായി പാലക്കാട് ചെർപ്പുളശ്ശേരി കരുമാനാംകുർശ്ശി മഞ്ഞളങ്ങാടൻ സുലൈമാൻ (46) ആണ് പിടിയിലായത്. ചെർപ്പുളശ്ശേരി പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ എലിയപ്പറ്റ ചളവറ റോഡിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങൾക്കു മുമ്പ് ഓൺലൈൻ ലോട്ടറി അടിച്ചെന്നു പറഞ്ഞ് മൊബൈൽ സന്ദേശം ലഭിച്ച തെലുങ്കാനയിലെ പലരും പിന്നീടു പണത്തട്ടിപ്പിന് ഇരയായിരുന്നു. തുടർന്ന് തെലുങ്കാന സൈബർ സെൽ വിങ് നടത്തിയ അന്വേഷണത്തിലാണ് സുലൈമാൻ പിടിയിലാകുന്നത്.

നേരത്തേ കേരളത്തിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്ന ആളാണ് സുലൈമാൻ. സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് രണ്ടു വർഷം മുമ്പ് മലപ്പുറം കോട്ടയ്ക്കൽ പൊലീസ് സുലൈമാനെതിരെ കേസെടുത്തിരുന്നു. കൂലിത്തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയാണ് സുലൈമാൻ തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു. അക്കൗണ്ട് എടുത്തവർ പാസ് ബുക്കും എടിഎം കാർഡുകളും സുലൈമാനു നൽകി പ്രതിഫലമായി അയ്യായിരം മുതൽ പതിനായിരം രൂപ വരെ കൈപ്പറ്റി.

ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽനിന്നു പണമെത്തിയിരുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടു നൽകിയിരുന്നു. പിടിയിലാവുന്ന ദിവസം വരെ നിത്യേന ആറു ലക്ഷം രൂപ വരെ ഇയാൾ വിവിധ അക്കൗണ്ടുകളിലൂടെ പിൻവലിച്ചതായി പെ!ാലീസ് പറഞ്ഞു.

ഈ പണം തീവ്രവാദ ബന്ധമുള്ള കേരളത്തിലെ ഹവാല കണ്ണികൾക്ക് കൈമാറിയതായി സംശയിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചിലർ മുഖേന പെരിന്തൽമണ്ണയിലാണ് പണം എത്തിച്ചിരുന്നത്.

ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം മുതൽ 15,000 രൂപ വരെയായിരുന്നു സുലൈമാന് കമ്മിഷൻ. നാലുവർഷം മുൻപു വരെ വിദേശത്തായിരുന്ന സുലൈമാൻ അവിടുത്തെ ചില ബന്ധമുപയോഗിച്ചാണു നാട്ടിൽ ഇടപാടു നടത്തിയിരുന്നതെന്നാണു സൂചന. തെരുവു കച്ചവടക്കാർക്കു സാധനങ്ങൾ എത്തിച്ചു നൽകുന്നതിന്റെ മറവിലും ഹവാല ഇടപാടു നടത്തി.

കൂടുതൽ അന്വേഷണത്തിനായി സുലൈമാനെ തെലുങ്കാനയിലേക്കു കൊണ്ടുപോയി. പണം വാങ്ങിയവരെയും ഇടപാടിൽ കണ്ണികളായിരുന്നവരെയും കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. ഇയാൾ പണം നൽകിയ സംഘങ്ങളേക്കുറിച്ചും തീവ്രവാദ ബന്ധങ്ങളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP