Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനനേന്ദ്രീയത്തിൽ തൊഴിച്ച ശേഷം തലയ്ക്കടിച്ചപ്പോൾ ബോധം പോയി; വലിച്ചിഴച്ച് കനാലിൽ കൊണ്ട തള്ളിയത് മരിച്ചെന്ന് ഉറപ്പിച്ച്; മൃതപ്രായനായി വെള്ളത്തിലിട്ട കെവിൻ വെള്ളം കുടിച്ചും മരിച്ചു; ദുരഭിമാന കൊലയിൽ നിർണ്ണായകമായി പ്രാഥമിക ഫോറൻസിക് പരിശോധനാ ഫലം; അനീഷിന്റെ മൊഴിക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും കരുത്തായി സാഹചര്യ തെളിവുകളും; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയ മതാപിതാക്കളും സഹോദരനും കുടുങ്ങും

ജനനേന്ദ്രീയത്തിൽ തൊഴിച്ച ശേഷം തലയ്ക്കടിച്ചപ്പോൾ ബോധം പോയി; വലിച്ചിഴച്ച് കനാലിൽ കൊണ്ട തള്ളിയത് മരിച്ചെന്ന് ഉറപ്പിച്ച്; മൃതപ്രായനായി വെള്ളത്തിലിട്ട കെവിൻ വെള്ളം കുടിച്ചും മരിച്ചു; ദുരഭിമാന കൊലയിൽ നിർണ്ണായകമായി പ്രാഥമിക ഫോറൻസിക് പരിശോധനാ ഫലം; അനീഷിന്റെ മൊഴിക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും കരുത്തായി സാഹചര്യ തെളിവുകളും; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയ മതാപിതാക്കളും സഹോദരനും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയതെന്നു ഫോറൻസിക് പരിശോധനാ ഫലം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. തലയ്ക്ക് അടിച്ചതോടെ കെവിന് ബോധം പോയി. മരിച്ചെന്ന് കരുതി കാനാലിലേക്ക് എറിഞ്ഞുവെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഈ സൂചന തന്നെയാണുള്ളത്. മൃതദേഹം കണ്ടെത്തിയ കാനലിന്റെ പരിസരത്ത് കെവിനെ വലിച്ചിഴച്ചതിന്റെ പാടുകളുണ്ട്. ഇതും ഫോറൻസിക് റിപ്പോർട്ടും ഒത്തുവരുന്നതും പൊലീസ് പ്രതീക്ഷയോടെയാണ് കാണുന്നത്.

ഫോറൻസിക് റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിയും കൂട്ടിയിണക്കിയാണ് തലയ്ക്ക് അടിച്ച് കനാലിൽ തള്ളിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. പ്രണയവിവാഹത്തെത്തുടർന്ന് വധു നീനുവിന്റെ സഹോദരൻ ഷാനുവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു.

ഇത് ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണു ഫോറൻസിക് സർജന്മാരുടെ നിഗമനം. തുടർന്ന് ഷാനുവും സംഘവും ചേർന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്ന നിഗനമനമാണ് ഫോറൻസിക് സർജൻ നൽകുന്നത്.

കെവിനും അനീഷും വെവ്വേറെ വാഹനങ്ങളിലായിരുന്നു. തെന്മലയിൽ കെവിന്റെ മൃതദേഹം കണ്ട സ്ഥലത്തിനുസമീപം തന്നെ കൊണ്ടുപോയ വാഹനം നിർത്തിയിരുന്നുവെന്നും ആ സമയം മുന്നിലെ വാഹനത്തിൽനിന്നു കെവിനെ പുറത്തിറക്കി റോഡിൽ കിടത്തുന്നത് കണ്ടുവെന്നുമാണ് അനീഷിന്റെ മൊഴി. അതായത് വാഹനത്തിലെ ക്രൂരമർദ്ദനം കെവിനെ തളർത്തി. കെവിൻ മരിച്ചുവെന്ന് കരുതി മൃതദേഹം ഉപേക്ഷിച്ചു.

കൊലപാതക കുറ്റം വരാതിരിക്കാൻ കെവിൻ ഓടിപോയെന്ന കഥയും ഷാനു പ്രചരിപ്പിച്ചു. മറ്റ് വാഹനങ്ങളിലുള്ളവരോടും ഇതു തന്നെ പറഞ്ഞുവെന്നാണ് പൊലീസ് വിലിയരുത്തൽ. വെള്ളം ഉള്ളിൽ ചെന്നാണു മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമാകുന്നത്.

കെവിൻ സ്വയം വെള്ളം കുടിച്ച് മരിച്ചതാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ ബോധരഹിതനായ കെവിനെ എടുത്തെറിഞ്ഞുവെന്ന വാദം ശക്തമാകുമ്പോൾ മുക്കി കൊന്നതാണെന്ന സംശയം ഇല്ലാതെയാകും. വെള്ളത്തിൽ വീണ് മൃതപ്രായനായ കെവിൻ വെള്ളം കുടിച്ചു മരിച്ചുവെന്ന നിഗമനത്തിനും കരുത്ത് പകരും. മൃതദേഹത്തിൽ മർദനമേറ്റതും, വലിച്ചിഴച്ചതുമായ ഇരുപതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിൽ ചതവുമുണ്ട്. ഇതെല്ലാം ഫോറൻസിക് നിഗമനങ്ങൾക്കും കരുത്ത് പകരുന്നു. മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തിൽ കിടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

തട്ടിക്കൊണ്ടുപോയ ഞായറാഴ്ച പുലർച്ചെ തന്നെ മരണം സംഭവിച്ചിരിക്കണം. വെള്ളത്തിൽ 24 മണിക്കൂറും, കരയിൽ പന്ത്രണ്ട് മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വിശദമായ ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ. ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോർട്ട് തയാറാക്കൂവെന്ന് അധികൃതർ പറഞ്ഞു.

ഇതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന സ്ഥിതി വരികയാണ്. നിലവിൽ കെവിനെ ബോധപൂർവ്വം ഓട്ടിച്ച് കനാലിൽ ചാടിച്ച് കൊന്നുവെന്നാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഫോറൻസിക് പരിശോധനാ ഫലം അന്തിമമായി ലഭിക്കുന്നതോടെ പഴുതുകൾ അടച്ച് കൊലപാതക കുറ്റം ചുമത്താൻ പൊലീസിന് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP