Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും; ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്; ചെന്നിത്തലയും തിരുവഞ്ചൂരും വാഴക്കനും അടക്കം അനേകം നേതാക്കൾ രംഗത്ത്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ കനത്ത സംഘർഷം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്റെ തിരിച്ചടി ഭയന്ന് സിപിഎം

കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും; ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്; ചെന്നിത്തലയും തിരുവഞ്ചൂരും വാഴക്കനും അടക്കം അനേകം നേതാക്കൾ രംഗത്ത്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ കനത്ത സംഘർഷം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്റെ തിരിച്ചടി ഭയന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധം ഇരുമ്പുന്നു. ഇപ്പോൾ കോൺഗ്രസിന്റെയും മറ്റു രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യത്തിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധം ഉടലെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴക്കനും അടക്കമുള്ള നേതാക്കൾ പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയിട്ടുണ്ട്. ഇവിടെ സംഘർഷം ഉടലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കെതിരെ കടുത്ത പ്രതിഷേധമാണ് സ്ഥലത്ത് ഉടലെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഒരാൾ ഡിവൈഎഫ്‌ഐ നേതാവു കൂടിയായത് സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു.

കെവിൻ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാൾ കസ്റ്റഡിയിലായിട്ടുണ്ട്. മറ്റ് പ്രതികൾ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായി സൂചനയുണ്ട്. ഇശാൽ എന്നയാളാണ് പിടിയിലായത്. ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നാണ് വിവരം. കേസിൽ പ്രതികളായ മറ്റുള്ളവർക്കും ഡിവൈഎഫ്ഐ ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന നിയാസ് എന്നയാൾ ഡിവൈഎഫ്ഐയുടെ തെന്മല യൂണിറ്റ് ഭാരവാഹിയാണെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിൽ 10 പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ ഇടപടലാണ് പൊലീസ് നിഷ്‌ക്രിയമായതെന്ന ആരോപണവും ഉണ്ട്. പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ പൊലീസ് തെന്മലയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ നട്ടാശേരി എസ്എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ മരണത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്‌ച്ചയാണെന്ന് വ്യക്തമായിട്ടുണ്ട്.

ഭർത്താവിനെ തന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി കെവിന്റെ ഭാര്യ നീനു ചാക്കോ പരാതി നൽകിയെങ്കിലും കോട്ടയം ഗാന്ധിനഗർ പൊലീസ് ഇത് അവഗണിച്ചെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബുവിനെ ഐജി വിജയ് സാഖറെ സസ്‌പെൻഡ് ചെയ്തു. നടപടി വൈകിച്ചതിനാണ് ശിക്ഷാനടപടി. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്‌പി പി.എ. മുഹമ്മദ് റഫീഖിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

പ്രതികളിൽനിന്ന് എസ്‌ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്‌പിയും അന്വേഷിക്കുന്നുണ്ട്. അതിനിടെ, മരിച്ച കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവിന്റെ വീടു സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കെവിനെ, ഭാര്യ നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും മർദ്ദിച്ചശേഷം റോഡിൽ ഉപേക്ഷിച്ചു. രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്‌ഐ ഫോണിൽ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു.

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ ഭാര്യയോടു പൊലീസ് പറഞ്ഞത് ഇങ്ങനെ: 'ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം.' പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. 11 മണിയോടെയാണു നീനു സ്റ്റേഷനിലെത്തിയത്. എന്നാൽ, പൊലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൈകിട്ട് കേസെടുത്തു. ആക്രമണത്തിനിരയായ അനീഷ് നൽകിയ മൊഴി അനുസരിച്ചായിരുന്നു കേസ്.

സംഭവത്തിന് പിന്നിൽ ദുരഭിമാനക്കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. കെവിൻ പിന്നോക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് നീനുവിന്റെ വീട്ടുകാരുടെ എതിർപ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിലെത്തിച്ചതുമെന്നാണ് കെവിന്റെ ബന്ധുക്കൾ പറയുന്നത്. അതേസമയം കെവിന്റെ മരണ വാർത്തയറിഞ്ഞ ഭാര്യ നീനുവിനെ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയറിഞ്ഞതിനെത്തുടർന്നാണ് നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുനലൂർ ചാലിയേക്കര ആറ്റിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പാണ് കുമാരനല്ലൂർ പ്ലാത്തറയിൽ കെവിന്റെയും(26) കൊല്ലം തെന്മല ഷനുഭവനിൽ നീനുവിന്റെയും(20) രജിസ്റ്റർ വിവാഹം നടന്നത്.മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കെവിന്റെ വീട്ടുകാർക്കൊപ്പമാണ് നീനു ഇപ്പോഴുള്ളത്. അവിടെ വച്ചാണ് യുവതിക്ക് കെവിന്റെ മരണവാർത്തയെത്തുടർന്ന് ദേഹസ്വാസ്ഥ്യമുണ്ടാവുന്നത്. ഹിന്ദു ചേരമർ വിഭാഗത്തിൽപെട്ട കെവിന്റെ വീട്ടുകാർ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിൻ. നീനു റോമൻ കാത്തലിക് വിഭാഗത്തിൽപ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാർ ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP