Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിലിരുന്ന് സംസാരിക്കവേ മഫ്ടിയിൽ എത്തിയ പൊലീസുകാർ ബലമായി പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോയി; എന്തിനാണെന്ന് പോലും പറഞ്ഞില്ല; ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കഴിക്കേണ്ടി മരുന്നെടുക്കാനും സമ്മതിച്ചില്ല; വളപട്ടണം എസ് ഐയും പണം നൽകാനുള്ളയാളും ചേർന്ന് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതായി വ്യവസായി; മുഖ്യമന്ത്രിക്ക് പരാതി നൽകി

കാറിലിരുന്ന് സംസാരിക്കവേ മഫ്ടിയിൽ എത്തിയ പൊലീസുകാർ ബലമായി പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോയി; എന്തിനാണെന്ന് പോലും പറഞ്ഞില്ല; ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കഴിക്കേണ്ടി മരുന്നെടുക്കാനും സമ്മതിച്ചില്ല; വളപട്ടണം എസ് ഐയും പണം നൽകാനുള്ളയാളും ചേർന്ന് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതായി വ്യവസായി; മുഖ്യമന്ത്രിക്ക് പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: പണം നൽകാനുള്ളയാളും വളപട്ടണം എസ് ഐയും ചേർന്ന് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതായി വ്യവസായി കേരള മുഖ്യമന്ത്രിക്ക് പരാതി നൽകി. പയ്യന്നൂർ അന്നൂർ സ്വദേശിയും മംഗളൂരുവിലെ വ്യവസായിയുമായ ഗണേശ് ആണ് മുഖ്യമന്ത്രിക്കും കണ്ണൂർ എസ് പിക്കും പരാതി നൽകിയത്. 19 നു പയ്യന്നൂർ മലബാർ ഗോൾഡിന് മുന്നിൽ തന്റെ കാറിലിരുന്ന് ഒരാളുമായി ബിസിനസ് സംബന്ധമായി സംസാരിച്ചു കൊണ്ടിരിക്കെ മഫ്ടിയിലെത്തിയ രണ്ടും പൊലീസുകാർ എന്താണ് കേസ് എന്ന് പോലും പറയാതെ ബലമായി പിടിച്ചു സ്വകാര്യ കാറിൽ കയറ്റി കൊണ്ടുപോയി. രണ്ടു മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായ തനിക്ക് കഴിക്കേണ്ട മരുന്ന് എടുക്കാൻ പോലും സമ്മതിക്കാതെ പൊലീസ് കാറിൽ കയറ്റിയ ഉടനെ മൊബൈൽ ഫോണും പിടിച്ചു വച്ചു.

മൂന്ന് മണിയോടെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ എത്തിച്ച തന്നെ ലോക്കപ്പിന് മുന്നിൽ ഇരുത്തിച്ചു. ഭക്ഷണമോ ഉച്ചക്ക് കഴിക്കേണ്ട മരുന്നോ നല്കാൻ തയ്യാറായില്ല. നാല് മണിയോടെ എത്തിയ എസ് ഐ ശ്രീജിത്ത് തന്നെ വിളിപ്പിച്ചു. അലവിൽ അരങ്ങോട്ടം സ്വദേശി ശരത് എന്നയാൾ വീട്ടിൽ കയറി ആക്രമിച്ചു എന്ന് കാണിച്ചു തനിക്കെതിരെ കണ്ണൂർ എസ് പിക്ക് പരാതി നൽകി എന്നും. എസ് പി ആ പരാതി തനിക്ക് കൈമാറിയെന്നും എസ് ഐ അറിയിച്ചു. എന്നാൽ തനിക്ക് ഇങ്ങനെ ഒരാളെ അറിയില്ലെന്നും നിങ്ങൾക്ക് ആള് മാറിയതായിരിക്കാമെന്നും ഞാൻ എസ് ഐ യോട് പറഞ്ഞു.

അലവിൽ ഭാഗത്തുള്ള രഞ്ജിത്ത് എന്നയാൾ താനുമായി കച്ചവടം നടത്തി 5 ലക്ഷം രൂപ തരാനുള്ളതായും തുടർന്ന് നൽകിയ കേസിൽ തനിക്കനുകൂലമായി കോടതി വിധി ഉള്ളതായും എസ് ഐ അറിയിച്ചു. എന്നാൽ രഞ്ജിത്തുമായുള്ള പ്രശ്‌നം തന്റെ മധ്യസ്ഥയിൽ പറഞ്ഞു തീർക്കണമെന്നും അല്ലെങ്കിൽ ശരത് നൽകിയ കേസിൽ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് എസ് ഐ ചെയ്തത് . തുടർന്ന് വൈകീട്ട് ഏഴു മണിയോടെ പരാതിക്കാരനായ ശരതിനോടൊപ്പം രഞ്ജിത്തും സ്റ്റേഷനിൽ എത്തിയതോടെയാണ് തനിക്ക് ഒത്തു കളി മനസിലായത്. ശരത് നൽകിയത് കള്ള പരാതിയാണെന്ന് സമ്മതിച്ചെങ്കിലും എസ് ഐ രഞ്ജിത്തുമായുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർക്കാൻ തന്നെ നിർബന്ധിച്ചു.

ഭക്ഷണവും മരുന്നും കഴിക്കാതെ മണിക്കൂറുകൾ ചിലവഴിച്ചു ശാരീരികമായും മാനസികമായും തളർന്നു പോയ തനിക്ക് അവർ പറഞ്ഞത് അനുസരിക്കുകയെ നിർവാഹം ഉണ്ടായിരുന്നുള്ളു. 5 ലക്ഷത്തിന്റെ സ്ഥാനത് 1 .65 ലക്ഷം തന്നു ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. എസ് ഐയും രഞ്ജിത്തും ചേർന്ന് നടത്തിയ നാടകമാണ് കള്ള കേസെന്നു ഗണേശ് പറഞ്ഞു. കള്ള കേസ് ഉണ്ടാക്കി തന്റെ നാട്ടുകാരുടെ മുന്നിൽ വെച്ചു കൊലപാതകിയെ എന്ന പോലെ തന്നെ പിടിച്ചു കൊണ്ട് പോയി മാനസികമായി പീഡിപ്പിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഗണേശ് പരാതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP