Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃക്കയ്ക്ക് 2.85 കോടി നൽകുന്ന ഓൺലൈൻ വൃക്കമാഫിയയുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ; വിശദമായ ഡാറ്റാ ഫോം അയച്ച് പ്രായവും രക്തഗ്രൂപ്പും അനുസരിച്ച് കിഡ്‌നിക്ക് വിലയിടും; വൃക്ക ദാനം ചെയ്യൂ കോടീശ്വരനാകൂ എന്ന മെയിൽ പരസ്യത്തിന്റെ ഉള്ളറകൾ തേടുമ്പോൾ

വൃക്കയ്ക്ക് 2.85 കോടി നൽകുന്ന ഓൺലൈൻ വൃക്കമാഫിയയുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ; വിശദമായ ഡാറ്റാ ഫോം അയച്ച് പ്രായവും രക്തഗ്രൂപ്പും അനുസരിച്ച് കിഡ്‌നിക്ക് വിലയിടും; വൃക്ക ദാനം ചെയ്യൂ കോടീശ്വരനാകൂ എന്ന മെയിൽ പരസ്യത്തിന്റെ ഉള്ളറകൾ തേടുമ്പോൾ

കോട്ടയം : ഓൺലൈൻ വൃക്കവ്യാപാരം നടത്തുന്നത് രാജ്യാന്തര മാഫിയ. രാജ്യത്തും വിദേശത്തും ലോകത്ത് എവിടെയും വൃക്ക വിൽക്കാൻ അനുമതിയുള്ള സംഘടനയാണ് തങ്ങളെന്നാണ് വൃക്കമാഫിയയുടെ അവകാശവാദം. ഓൺലൈനിലൂടെയാണ് ഇതും.

വൃക്കദാനത്തിന് തയാറാണെന്ന് അറിയിക്കുന്നവർക്ക് വൃക്കമാഫിയ വിശദമായ ഡാറ്റാ ഫോമാണ് മറുപടിയായി അയച്ചു തരുന്നത്. വൃക്ക ദാനം ചെയ്യൂ, കോടീശ്വരനാകൂ എന്ന മെയിൽ പരസ്യത്തെ തുടർന്ന് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടിയ ലേഖകനാണ് ഡാറ്റാബാങ്കിലേക്കുള്ള അപേക്ഷാ ഫോം അയച്ചു നൽകിയത്. വിശദമായ അപേക്ഷാ ഫോറത്തിലും വൃക്ക വിൽക്കാനുള്ള പ്രലോഭനം ആവർത്തിക്കുന്നു.

രാജ്യത്ത്് ഏറ്റവും ഉയർന്ന പ്രതിഫലം നൽകുന്നവരാണ് തങ്ങളെന്നും മറ്റ് ഒരു ഏജന്റിനെയും ഇനി തേടി പോകേണ്ടതില്ലെന്നും അപേക്ഷയിൽ ഓർമിപ്പിക്കുന്നുണ്ട്. നിങ്ങളുടെ സംതൃപതിയാണ് ഞങ്ങളുടെ മുൻഗണന എന്ന ആമുഖത്തോടെ ഒരു ഡോ. പ്രമോദാണ് മെയിൽ അയച്ചിരിക്കുന്നത്.

വൃക്ക മാഫിയ ഓൺലൈൻ പരസ്യത്തിൽ നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വൈകാതെയാണ് അപേക്ഷ മെയിലിൽ അയച്ചു നൽകിയത്. അപേക്ഷ പൂരിപ്പിച്ച് അയച്ചാൽ മറ്റു നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാമെന്ന് ഫോണിൽ അറിയിച്ചിരുന്നു. കൂടുതൽ വിശദാംശങ്ങൾ മെയിലിലൂടെ എന്നാണ് നിബന്ധന. വൃക്കദാനത്തിന് സന്നദ്ധതയുള്ളവരുടെ വിശദമായ ഡാറ്റാ ബാങ്ക് തയാറാക്കുകയും അതനുസരിച്ച് ആവശ്യക്കാർ എത്തുന്ന മുറയ്ക്ക് വിലപേശൽ നടത്തി കച്ചവടം ഉറപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം എന്നാണ് സൂചന.

രണ്ടു കോടി 85 ലക്ഷം വരെയാണ് ഒരു വൃക്കയ്ക്ക് ഓഫർ ചെയ്യുന്ന വില. പ്രായം, ഗ്രൂപ്പ് ഇവയാണ് വൃക്കയുടെ വില നിർണയിക്കുന്ന ഘടകങ്ങൾ എന്ന് അപേക്ഷാഫോമിൽ വ്യക്തമായ സൂചന നൽകുന്നുണ്ട്്്്. ബംഗളൂരുവിലുള്ള ആശുപത്രിയുടെ പേരിലാണ് മെയിൽ എങ്കിലും അതിൽ മൊബൈൽ നമ്പർ മാത്രമേ കോൺടാക്ട് നമ്പരായി കൊടുത്തിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്്.

നിങ്ങൾ ശരിയായ ആളെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ഈ ധീരമായ തീരുമാനത്തിന് ഒരിക്കലും പശ്ചാത്തപിക്കേണ്ടിവരില്ലെന്നും ഇവർ ഉറപ്പു നൽകുന്നു. അതിനു മുന്നോടിയായി വ്യക്തിവിവരം വേണമെന്നും അപേക്ഷ കൃത്യമായി പൂരിപ്പിക്കണമെന്നും വ്യക്തമാക്കുന്നു. പ്രായം, വിലാസം. ബ്ലഡ് ഗ്രൂപ്പ്, ഫോൺനമ്പർ ഇവ ആവശ്യപ്പെടുന്ന അപേക്ഷയിൽ വ്യക്ക ദാനം ചെയ്യുന്നതിന്റെ കാരണവും ആവശ്യപ്പെടുന്ന തുകയും പ്രത്യേകം ചോദിക്കുന്നുണ്ട്.

ഇതിനുമുമ്പ് ആരെയെങ്കിലും സമീപിച്ചിരുന്നോ എന്നാണ് അപേക്ഷയിലെ അവസാന ചോദ്യം. പ്രമോദ്ട്രാൻസ്പ്ളാന്റ 7 എന്ന മെയിൽ ഐഡിയിൽ നിന്നുള്ള മെയിലിൽ വൃക്ക ചികിത്സയിലെ വിദഗ്ധരാണ് തങ്ങളെന്നും അവകാശപ്പെടുന്നു. അപേക്ഷാഫോറം എത്രയും വേഗം പൂരിപ്പിച്ച് അയയ്ക്കണമെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും മെയിലിൽ പ്രത്യേകം എടുത്തു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP