Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം പറഞ്ഞത് ആനകൊമ്പ് വാങ്ങിയത് അമേരിക്കയിൽ നിന്നെന്ന്; പിന്നീട് പറഞ്ഞു മലേഷ്യയിൽ നിന്നെന്ന്; സ്വരം കടുപ്പിച്ചപ്പോൾ മറയൂരിൽ നിന്നെത്ത് തിരുത്തും; കൊച്ചിയിലെ വ്യാപാരിയുടെ വീട്ടിൽ നിന്നും ആനക്കൊമ്പും മാൻകൊമ്പും ചന്ദനമുട്ടിയും കണ്ടെടുത്തതിൽ വീട്ടുകാരുടെ മൊഴിയിൽ സർവത്ര പൊരുത്തക്കേട്

ആദ്യം പറഞ്ഞത് ആനകൊമ്പ് വാങ്ങിയത് അമേരിക്കയിൽ നിന്നെന്ന്; പിന്നീട് പറഞ്ഞു മലേഷ്യയിൽ നിന്നെന്ന്; സ്വരം കടുപ്പിച്ചപ്പോൾ മറയൂരിൽ നിന്നെത്ത് തിരുത്തും; കൊച്ചിയിലെ വ്യാപാരിയുടെ വീട്ടിൽ നിന്നും ആനക്കൊമ്പും മാൻകൊമ്പും ചന്ദനമുട്ടിയും കണ്ടെടുത്തതിൽ വീട്ടുകാരുടെ മൊഴിയിൽ സർവത്ര പൊരുത്തക്കേട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആദ്യം വെളിപ്പെടുത്തിയത് അമേരിക്കയിൽ നിന്നെത്തിച്ചതെന്ന്. ഒന്നുകൂടി ചോദിച്ചപ്പോൾ മലേഷ്യയിൽ നിന്നും വങ്ങിയതെന്നായി മൊഴി. സ്വരം കടുപ്പിച്ചപ്പോൾ മറയൂരിൽനിന്ന് കിട്ടിയതെന്ന് തിരുത്ത്. കൊച്ചിയിൽ വ്യാപാരിയുട വീട്ടിൽ നിന്നും മാനിന്റെ കൊമ്പും ചന്ദനമുട്ടിയും ആനക്കൊമ്പും കണ്ടെടുത്ത സംഭവത്തിൽ വീട്ടുകാർ നൽകിയ മൊഴിയിൽ ആകെ പൊരുത്തക്കേട്.സംഭവത്തിന്റെ നിജസ്ഥതി കണ്ടെത്താൻ വനംവകുപ്പധികൃതർ അന്വേഷണം ഊർജ്ജിതമാക്കി.

ജവഹർ നഗറിൽ താസിച്ചുവരുന്ന യൂ പി ബനാറസ് സ്വദേശി മനീഷ് ഗുപ്തയുടെ വീട്ടിൽ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പും കൃഷ്ണ മൃഗത്തിന്റെ തലയോട്ടിയുടെ ഒരുഭാഗമടക്കമുള്ള കൊമ്പും അഞ്ച് കിലോ ചന്ദനത്തിന്റെ കഷണങ്ങളും വനംവകുപ്പധികൃതർ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവാദമായ ഇടമലയാർ ആനവേട്ട കേസിൽ കാടുംനാടും ഇളക്കി നടന്ന തെളിവെടുപ്പിൽ കണ്ടെത്താൻ കഴിയാതിരുന്ന ലക്ഷണമൊത്ത ആനക്കൊമ്പുകളാണ് ഇന്നലെ രാത്രി വനംവകുപ്പധികൃതർ കൊച്ചിയിൽ നിന്നും കണ്ടെടുത്തത്.

ഏകദേശം 25 കിലോവീതം തൂക്കം വരുന്ന രണ്ടുകൊമ്പുകളാണ് ജവഹർ നഗറിലെ മനീഷ്ഗുപ്തയുടെ വീട്ടിൽ നിന്നും കേന്ദ്ര ഏജൻസിയുൾപ്പെടെയുള്ള വനംവകുപ്പിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് കണ്ടെടുത്തത്.കൊമ്പ് കണ്ടെടുത്തതോടെ വീട്ടുകാർ കാണിച്ച എഗ്രിമെന്റിലാണ് അങ്കമാലി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശശീന്ദ്രൻ എന്ന ആനയുടേതാണ് കൊമ്പെന്ന് ഉദ്യോഗസ്ഥ സംഘത്തിന് വ്യക്തമായത്.കാൽ നൂണ്ടാലിലേറെയായി കൊച്ചിയിൽ കുടുമ്പസഹിതം തങ്ങി വ്യാപാര സ്ഥാപനം നടത്തിവരുന്നയാളാണ് മനീഷ് ഗുപ്ത.ഇയാൾ ഒളിവിലാണ്.

ഇവ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നതാണെന്നാണ് വനംവകുപ്പധികൃതരുടെ പ്രധാന സംശയം.അങ്ങിനെയെങ്കിൽ മനീഷ് ഗുപതക്ക് അന്തർ സംസ്ഥാന ആനക്കൊമ്പ് കടത്തൽ ശ്യംഘലയുമായി അടുത്ത ബന്ധമുണ്ടാവാമെന്നും ഇതുസംമ്പന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലെത്തുമെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്ക് കൂട്ടൽ.മനീഷ് ഗുപ്ത നേരത്തെ തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായതായുള്ള സൂചനകളും വനംവകുപ്പധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ സംഘത്തെ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവത്തിന് പിന്നലെ കാരണം സംമ്പന്ധിച്ചുള്ള വീട്ടുകാരുടെ വെളിപ്പെടുത്തലിൽ നിന്നാണ് ഉദ്യോഗസ്ഥ സംഘത്തിന് ഇക്കാര്യം ബോദ്ധ്യമായത്.അന്ന് തങ്ങളെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൊടുത്തെന്നായിരുന്നു ചാനൽ സംഘത്തിനെതിരെ വീട്ടുകാർ ഉന്നയിച്ച പ്രധാന ആരോപണം എന്ന് റെയ്ഡിൽ പങ്കെടുത്ത ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

എസ് പി സി എ ഇൻസ്‌പെക്ടർ റ്റിം സയിത്, അസിസ്റ്റന്റ് ഇക്‌ബാൽ കെ ബി,ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ചോഫീസർ ജയചന്ദ്രൻ,ഡബ്‌ളിയു സീ സീ ബി ഇൻസ്‌പെക്ടർ എ മദിവാനൻ,ഓഫീസർമാരായ റ്റി എസ് സുനി,സജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP