Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുഞ്ഞനന്തൻ മാത്രമല്ല, കൊടി സുനിയും സിപിഎമ്മിന്റെ സ്വന്തം വിവിഐപി! ടിപിയുടെ കൊലയാളിക്ക് രണ്ടര മാസത്തിനിടെ രണ്ട് തവണ പരോൾ അനുവദിച്ച് പിണറായി സർക്കാർ; പരോൾ വേളയിൽ ആഴ്ചയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ചട്ടം പാലിക്കാതെ തോന്നിയതു പോലെ കറങ്ങിനടന്ന് സുനി; ഒരേ കേസിൽ ഉൾപ്പെട്ടവർക്ക് ഒരേസമയം പരോൾ അനുവദിക്കാറില്ലെന്ന ചട്ടവും കാറ്റിൽപ്പറത്തി

കുഞ്ഞനന്തൻ മാത്രമല്ല, കൊടി സുനിയും സിപിഎമ്മിന്റെ സ്വന്തം വിവിഐപി! ടിപിയുടെ കൊലയാളിക്ക് രണ്ടര മാസത്തിനിടെ രണ്ട് തവണ പരോൾ അനുവദിച്ച് പിണറായി സർക്കാർ; പരോൾ വേളയിൽ ആഴ്ചയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ചട്ടം പാലിക്കാതെ തോന്നിയതു പോലെ കറങ്ങിനടന്ന് സുനി; ഒരേ കേസിൽ ഉൾപ്പെട്ടവർക്ക് ഒരേസമയം പരോൾ അനുവദിക്കാറില്ലെന്ന ചട്ടവും കാറ്റിൽപ്പറത്തി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സിപിഎമ്മിന് വേണ്ടപ്പെട്ടവരാണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. കുഞ്ഞനന്തന് വേണ്ടി നിരന്തരം പരോൾ നൽകിയ സർക്കാർ ഇപ്പോൾ കൊടി സുനിക്ക് വേണ്ടിയും ചട്ടങ്ങളെല്ലാം കാറ്റിപ്പറത്തി രംഗത്തെത്തി. ചന്ദ്രശേഖരന്റെ ഘാതകൻ കൊടി സുനിക്ക് രണ്ടര മാസത്തിനിടെ രണ്ട് തവണയാണ് പരോൾ നൽകിയത്. ഏപ്രിൽ 28-ന് ആണ് സുനി വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയത്. 15 ദിവസത്തെ പരോൾ മെയ് 12-ന് അവസാനിക്കും. ടി പി കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ കിടക്കുന്ന മറ്റു തടവുകാർക്കൊന്നും പരോൾ അനുവദിച്ചിട്ടില്ല.

രണ്ടര മാസത്തിനിടെയാണ് കൊടി സുനിക്ക് വീണ്ടും പരോൾ അനുവദിക്കുന്നത്. നിയമം പാലിക്കാതെയാണ് പരോൾ അനുവദിക്കുന്നതെന്ന ആരോപണം മുമ്പുതന്നെയുണ്ടായിരുന്നു. കൂടുതൽ ശ്രദ്ധവേണ്ട കുറ്റവാളികളുടെ കാര്യത്തിൽ പൊലീസ് റിപ്പോർട്ട് നിർബന്ധമാണ്. പരോൾ നൽകുമ്പോൾ അതതു സ്റ്റേഷനുകളിൽനിന്നുള്ള എൻ.ഒ.സി. നിർബന്ധമായും ജയിൽ അധികൃതർ തേടാറുണ്ട്. എന്നാൽ, കൊടിസുനി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നാണ് ആരോപണം. ഓരോ ആഴ്ചയിലും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിയമം. കഴിഞ്ഞ തവണ പരോളിൽ ഇറങ്ങിയപ്പോൾ കൊടി സുനി എതെങ്കിലും സ്റ്റേഷനുകളിൽ ഹാജരായതായി വിവരമില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധിക്കപ്പെട്ട സമയത്തും കൊടി സുനി പരോളിലായിരുന്നു. ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മനോജ്, എം.സി. അനൂപ് എന്നിവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവർ പാലിക്കുന്നില്ലെന്ന് അകമ്പടി പൊലീസ് തന്നെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാറുണ്ടത്രെ.

ക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്ക് ആറ് മാസത്തിലൊരിക്കലോ അടിയന്തരാവശ്യത്തിന് മൂന്ന് മാസത്തിലൊരിക്കലോ മാത്രമേ പരോൾ അനുവദിക്കാവൂ എന്നിരിക്കെയാണ് ഫെബ്രുവരിയിലും മേയിലും സുനിക്ക് പരോൾ അനുവദിച്ചത്. ക്യാമ്പിൽനിന്നുള്ള രണ്ട് പൊലീസുകാർ സുനിക്ക് അകമ്പടിയുണ്ട്.

ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മനോജ്, എം.സി. അനൂപ് എന്നിവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവർ പാലിക്കുന്നില്ലെന്ന് അകമ്പടി പൊലീസ് തന്നെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാറുണ്ടത്രെ. പരോൾ കാലയളവിൽ പ്രദേശത്തെയോ പോകുന്ന സ്ഥലത്തെയോ പൊലീസ് സ്‌റ്റേഷനുകളിൽ ഹാജരാവണം. എന്നാൽ ഇതുവരെ ഒരു സ്‌റ്റേഷനിലും സുനിയടക്കമുള്ളവർ ഹാജരായിട്ടില്ലെന്നാണ് വിവരം. സമാന കേസിലുൾപ്പെട്ടവർക്ക് ഒരേ സമയം പരോൾ അനുവദിക്കാറില്ലെന്നിരിക്കെ ജനുവരിയിലെ പരോൾ ഇവർക്ക് ഒരുമിച്ചായിരുന്നു.

ജയിൽ ഉദ്യോഗസ്ഥർക്കും സഹതടവുകാർക്കും ഇവർ തലവേദനയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP