Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോയ്‌സ് ജോർജ് എംപി പ്രതിയായ കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ റവന്യൂ രേഖകൾ ഫോറൻസിക് ലാബ് മടക്കി അയച്ചു; ആവശ്യമായ രേഖകൾ നൽകിയില്ലെന്നു ലാബ് ഡയറക്ടർ; ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടക്കുമ്പോഴും എംപിയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി

ജോയ്‌സ് ജോർജ് എംപി പ്രതിയായ കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ റവന്യൂ രേഖകൾ ഫോറൻസിക് ലാബ് മടക്കി അയച്ചു; ആവശ്യമായ രേഖകൾ നൽകിയില്ലെന്നു ലാബ് ഡയറക്ടർ; ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടക്കുമ്പോഴും എംപിയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി

മറുനാടൻ മലയാളി ഡെസ്‌ക്‌

കൊച്ചി: ജോയ്‌സ് ജോർജ് എംപി പ്രതിയായ ഇടുക്കി കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. കേസുമായി ബന്ധപ്പെട്ട രേഖകളുടെ ഫോറൻസിക് പരിശോധനയാണ് പൊലീസ് അട്ടിമറിക്കുന്നത്. ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം നടക്കുമ്പോഴാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഈ കൃത്യ വിലോപം.

ആവശ്യമായ രേഖകളില്ലാതെ പരിശോധനയ്ക്കായി പൊലീസ് അയച്ച റവന്യൂ രേഖകൾ ഫൊറൻസിക് ലാബ് മടക്കി. ആവശ്യമായ രേഖകൾ ഇല്ലെന്ന് കാണിച്ച് ലാബ് ഡയറക്ടർ അയച്ച കത്തിന്റെ കോപ്പി പുറത്തുവന്നതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി വ്യക്തമായിരിക്കുന്നത്.


അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി കേസ് ഇടുക്കി എസ്.എപി അന്വേഷിക്കണമെന്ന് 2015 ൽ ഉത്തരവിട്ടിരുന്നു. എല്ലാ മാസവും അന്വേഷണ പുരോഗതി അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും ഫോറൻസിക് രേഖകൾ മടക്കിയ കാര്യം പൊലീസ് ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല.

തമിഴ് തോട്ടം തൊഴിലാളികളുടെ മറവിൽ ജോയ്സ് ജോർജ്ജ് എംപിയും കൂട്ടരും ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്. എം പിയും കുടുംബാംഗങ്ങളും ഉൾപ്പെടെ 25 പേർ വ്യാജ പട്ടയമുണ്ടാക്കിയെന്നാണ് ആരോപണം. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്നതിന്റെ പേരിൽ നേരത്തെ വിവാദമായ കേസാണ് ഇത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

വനം വകുപ്പും ചീഫ് സെക്രട്ടറിയും നടത്തിയ പരിശോധനയെ തുടർന്ന് പ്രശ്നം പഠിക്കാൻ റവന്യു പ്രിൻസിപ്പൽസെക്രട്ടറിയായിരുന്ന നിവേദിത പി ഹരനെ ചുമതലപ്പെടുത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് നിവേദിത പി ഹരൻ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ 10 അംഗ സംഘത്തെ നിയോഗിച്ചത്.

എന്നാൽ ആറ് മാസത്തിനിടെ സംഘത്തിലെ ഒരു ഡെപ്യൂട്ടി തഹസിൽദാർ ഒഴികെ ബാക്കിയുള്ളവരെ മുഴുവൻ എൽഡിഎഫ് സർക്കാർ സ്ഥലം മാറ്റി. പുതിയതായി ചുമതല ഏറ്റ ദേവികുളം സബ്കലക്ടർ ഡോ.ശ്രീരാം വെങ്കിട്ടരാമവന്റെ ഇടപെടലിനെ തുടർന്നാണ് നടപടികൾ തുടങ്ങിയത്.

കൊട്ടക്കമ്പൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിർണ്ണായക റവന്യു ഫയലുകൾ കാണാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥയും മൂന്നാർ എ.എസ്‌പിയുമായ മെറിൻ ജോസഫ് ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. നിലവിലുള്ള ഫയൽ രേഖകളെക്കുറിച്ചുള്ള ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP