Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറുപ്പംപടിയിൽ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെ അനുവാദത്തോടെ; പ്രതികൾ രണ്ടു പേരും അമ്മയുമായി അവിഹിത ബന്ധുമുണ്ടായിരുന്നവർ; കാമുകർ പീഡിപ്പിക്കുമ്പോൾ കുട്ടി എതിർത്താൽ അമ്മയുടെ മർദനം; മകളെ പീഡിപ്പിച്ചതിന്റെ പേരിൽ പ്രതികളെ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടലും

കുറുപ്പംപടിയിൽ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെ അനുവാദത്തോടെ; പ്രതികൾ രണ്ടു പേരും അമ്മയുമായി അവിഹിത ബന്ധുമുണ്ടായിരുന്നവർ; കാമുകർ പീഡിപ്പിക്കുമ്പോൾ കുട്ടി എതിർത്താൽ അമ്മയുടെ മർദനം; മകളെ പീഡിപ്പിച്ചതിന്റെ പേരിൽ പ്രതികളെ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടലും

കുറുപ്പംപടി: പത്തു വയസ്സുള്ള ബാലികയെ ഒരു വർഷമായി പീഡിപ്പിച്ച ബന്ധുവും അമ്മയുടെ കാമുകനും അതിനു കൂട്ടുനിന്ന അമ്മയും അറസ്റ്റിൽ. പുല്ലുവഴി സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. കുറച്ചു ദിവസങ്ങളായി കുട്ടിയെ ശ്രദ്ധിച്ചതിൽ അസ്വഭാവികത തോന്നിയ ക്ലാസിലെ ടീച്ചർ കുട്ടിയുമായി സംസാരിച്ചതിൽ പീഡനം നടന്നതായി ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് കുറുപ്പം പടി പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രതികൾ രണ്ടു പേരും അമ്മയുമായി വഴിവിട്ട ബന്ധം പുലർത്തുന്നവരായിരുന്നു. ഇതിനിടയിൽ തന്നെ കുട്ടിയെയും പിഡീപിക്കുമായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. കാമുകന്മാർ മകളെ പീഡിപ്പിക്കുന്നത് അമ്മയുടെ അനുവാദത്തോടെയായിരുന്നു. കുട്ടി എതിർപ്പ് ഉന്നയിച്ചാൽ മർദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു. കൂടാതെ കുടിയെ പീഡിപ്പിച്ച കാര്യം പറഞ്ഞ് പ്രതികളിൽ നിന്ന് ബ്ലാക് മെയിൽ ചെയ്ത് പണവും കവരുന്നുണ്ടായിരുന്നു.

കുട്ടിയുടെ ബന്ധുവായ ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോൾ വളയൻചിറങ്ങരയിൽ താമസിക്കുന്നതുമായ ശേഖർ(50), കോതമംഗലം ഠാകുന്ന് പാണാട്ട് വീട്ടിൽ ജോയി (60) എന്നിവരെയാണ് കുറുപ്പംപടി എസ്‌ഐ പി.എം. ഷമീറിന്റെ നേതൃത്യത്തിൽ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവർക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം, ബാല നീതി നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. കുറുപ്പംപടി സി.ഐ, ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എസ് ഐ പി.എം ഷമീർ, ടക സുരേഷ്,അടഹ ജോയി, സീനിയർ സിവിൽ ഓഫീസർ അനിൽ വർഗീസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP