Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഫ് ബിയിലെ പരിചയം തലയ്ക്ക് പിടിച്ച പ്രണയമായി; നേരിട്ട് കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ കാമുകന് എല്ലാം സമർപ്പിച്ചു; ചതി തിരിച്ചറിഞ്ഞപ്പോൾ പൊലീസ് ഇടപെടലിൽ മിന്നുകെട്ട്; പിന്നെ യുവതിയെ ഉപേക്ഷിച്ച് ഭർത്താവിന്റെ ഒളിച്ചോട്ടം; നീതി തേടി ഭർത്തൃവീട്ടിലെ വരാന്തയിൽ സമരവുമായി ഭാര്യയും; കുറുപ്പുന്തറയിൽ ഒരു അപൂർവ്വ പ്രതിഷേധം

എഫ് ബിയിലെ പരിചയം തലയ്ക്ക് പിടിച്ച പ്രണയമായി; നേരിട്ട് കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ കാമുകന് എല്ലാം സമർപ്പിച്ചു; ചതി തിരിച്ചറിഞ്ഞപ്പോൾ പൊലീസ് ഇടപെടലിൽ മിന്നുകെട്ട്; പിന്നെ യുവതിയെ ഉപേക്ഷിച്ച് ഭർത്താവിന്റെ ഒളിച്ചോട്ടം; നീതി തേടി ഭർത്തൃവീട്ടിലെ വരാന്തയിൽ സമരവുമായി ഭാര്യയും; കുറുപ്പുന്തറയിൽ ഒരു അപൂർവ്വ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഫേസ്‌ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ പെരുവഴയിലാക്കി നാടുവിട്ടു. കോട്ടയം കുറുപ്പുന്തറ മാൻവെട്ടത്താണ് യുവതി നീതി തേടി പ്രതിഷേധത്തിനൊരുങ്ങിയത്. ഭർത്താവ് ഉപേക്ഷിച്ചതോടെ പെൺകുട്ടി ഭർത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം. ഭർത്താവിന്റെ വീട്ടുകാർ അകത്തു കയറാൻ സമ്മതിക്കുന്നുമില്ല. പൊലീസിൽ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

മധുരവേലിയിലാണ് യുവതിയുടെ വീട്. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി. യുവതിക്ക് താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയിൽ ലാബ് ടെക്നീഷൻ കോഴ്സ് പഠിക്കുകയായിരുന്നു. ഇതിനിടെ ഈ ജനുവരിയിലാണ് മാൻവെട്ടം സ്വദേശിയായ യുവാവിനെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നത് പെട്ടെന്നാണ്. ഒരിക്കൽ പോലും നേരിട്ട് കണ്ടില്ലെങ്കിലും ആയാളുമായി അടുത്തുവെന്ന് യുവതി പറയുന്നു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കാമുകൻ പറഞ്ഞു.

അന്ന് രാത്രി ഒരുമണിയോടെ അവൻ വീടിനു മുന്നിലെത്തി. എന്നെ നിർബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവച്ച് അരുതാത്തത് സംഭവിക്കുകയും ചെയ്തു. ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടുകാർ അറിയുകയും ചെയ്തു. ഇതോടെ വലിയ പ്രശ്നമായി. വീട്ടുകാർ പറഞ്ഞതനുസരിച്ച് കാമുകനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ഞാൻ വിളിച്ചാൽ അവൻ ഫോണെടുക്കാതെയായി. ഇതിനിടെ അമ്മ പൊലീസിൽ കേസ് കൊടുത്തതോടെ അവനും വീട്ടുകാരും സ്റ്റേഷനിലെത്തി വിവാഹം കഴിക്കാമെന്ന് എഴുതി നല്കി. ഇതനുസരിച്ച് ഒക്ടോബർ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ കാമുകന്റെ വീട്ടുകാർ എത്തിയതുമില്ല.

കല്യാണ ശേഷം പെൺവീട്ടുകാർ ഇരുവരേയും പയ്യന്റെ വീട്ടിലെത്തിച്ചു. എന്റെ ബന്ധുക്കൾ വാതിൽ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടിൽ കയറ്റിയത്. എന്നാൽ വീട്ടുകാർ വന്ന് പ്രശ്നമായതോടെ ഞങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. പിന്നീട് ഭാര്യയെ ഒറ്റയ്ക്കാക്കി ഭർത്താവ് നാടുവിട്ടു. ജോലിക്കായി ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. അപ്പോൾ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അവർ വീട്ടിൽ കയറ്റിയില്ല. ഇതോടെയാണ് വരാന്തയിൽ യുവതി താമസം തുടങ്ങിയത്.

ഇപ്പോൾ ഞാൻ വരാന്തയിൽ പായിട്ടാണ് കിടക്കുന്നത്. മൂന്നുദിവസമായി നാട്ടുകാരാണ് എനിക്ക് ഭക്ഷണം തരുന്നത്. ഭർത്താവ് തിരിച്ചെത്തിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ എന്റെ മുന്നിൽ വേറെ വഴികളില്ലെന്ന് യുവതി പറയുന്നു. ഭർത്താവ് ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നീതി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP