Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുരുവിളയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി സുമേഷ് കൊലപ്പെടുത്തിയത് മതിയായ രേഖകളില്ലാതെ സ്വർണം പണയം വെക്കാൻ എത്തിയപ്പോൾ പണം നൽകാതിരുന്നതോടെ; പ്രതി തമിഴ്‌നാട്ടിലേക്കോ കർണാടകത്തിലേക്കോ രക്ഷപെട്ടെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി താമരശ്ശേരി സിഐയും സംഘവും

കുരുവിളയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി സുമേഷ് കൊലപ്പെടുത്തിയത് മതിയായ രേഖകളില്ലാതെ സ്വർണം പണയം വെക്കാൻ എത്തിയപ്പോൾ പണം നൽകാതിരുന്നതോടെ; പ്രതി തമിഴ്‌നാട്ടിലേക്കോ കർണാടകത്തിലേക്കോ രക്ഷപെട്ടെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി താമരശ്ശേരി സിഐയും സംഘവും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ മലബാർ ഫിനാൻസിയേഴ്സ് ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 60 ശതമാനത്തോളം പൊള്ളലേറ്റ് സ്ഥാപന ഉടമ പിടി കുരുവിളയെന്ന സാജുകുരുവിള ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. കുരുവിളയുടെ മരണമൊഴി പ്രകാരം ആലപ്പുഴ വള്ളിക്കുന്ന് കടവിനാൽ സുമേഷ് ഭവനിൽ സുമേഷ് കുമാറാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

ഇയാൾ രണ്ട് ദിവസം മുമ്പ് സ്ഥാപനത്തിൽ വായ്പയെടുക്കാനായി വന്നിരുന്നു. സ്വർണ്ണ പണയത്തിനായിട്ടായിരുന്നു സുമേഷ് എത്തിയിരുന്നത്. എന്നാൽ സുമേഷ് ആവശ്യപ്പെട്ട തുകക്കുള്ള സ്വർണം ഇല്ലാത്തതിനാൽ ലോൺ അനുവദിച്ചിരുന്നില്ല. മറ്റ് മതിയായ സെക്യൂരിറ്റികളും ഇയാളുടെ പക്കലില്ലായിരുന്നു. വളരെ വെപ്രാളപ്പെട്ടെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനാൽ കുരുവിള ഇയാളുടെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ തെളിവുകളാണ് പ്രതിയെ തിരിച്ചറിയാൻ സഹായകമായത്.

നേരത്തെ വായ്പയെടുക്കാൻ വന്നപ്പോഴും കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ വന്നപ്പോഴും ഇയാൾ ധരിച്ചിരുന്നത് ഒരേ വേഷമായതിനാലാണ് കുരുവിളക്ക് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞത്. വെള്ളിയാഴ്ച എല്ലാവരും പള്ളിയിൽ പോയ സമയം നോക്കിയാണ് ഇയാൾ പെട്രോളുമായി വന്നത്. ഈ സമയത്ത് കൈതപ്പൊയിൽ അങ്ങാടിയിൽ ആളുകൾ കുറവായിരുന്നു. കുരുവിളയുടെ സ്ഥാപനത്തിലും മറ്റാരുമില്ലായിരുന്നു. തീയിട്ട ശേഷം ഇയാൾ പുറക് വശത്തുകൂടി ഓടി രക്ഷപ്പെട്ടെന്നും കുരുവിള മരണമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇയാൾ സ്ഥാപനത്തിലെത്തിയത്. വായ്പ ലഭിക്കുന്ന തുക കൊണ്ട് നടത്തേണ്ടിയിരുന്ന കാര്യങ്ങൾ നടക്കാതെ വന്നപ്പോഴുണ്ടായ ദേശ്യമാവാം ഇയാളെ ഇത്തരത്തിലൊരും കൃത്യത്തിന് പ്രേരിപ്പിച്ചത്. തീ പടർന്ന ഉടനെ കുരുവിള ശബദമുണ്ടാക്കി സ്ഥാപനത്തിന് പുറത്തെത്തി താഴത്തേക്ക് എടുത്തു ചാടുകയും റോഡിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ കിടന്നുരുളുകയും ചെയ്താണ് തീയണച്ചത്. അപ്പോഴേക്കും ഏകദേശം ശരീരത്തിന്റെ എല്ലാഭാഗവും പൊള്ളിയിരുന്നു.

പിന്നീട് ഓടിക്കൂടിയ നാട്ടുകാരെല്ലാവരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്നെ കുരുവിള പ്രതിയെ കുറിച്ച് ഫോട്ടോയടക്കമുള്ള കൃത്യമായ വിവരങ്ങൾ നൽകിയത് പൊലീസിന് തുടർന്നുള്ള അന്വേഷണത്തിന് സഹായകമായി. താമരശ്ശേരിയിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളിയാണ് പ്രതിയെന്നാണ് സൂചന. ഇയാൾ താമസിച്ചിരിക്കാൻ സാധ്യതയുള്ള വാടക വീടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. താമരശ്ശേരി ചുരം വഴി ഇയാൾ തമിഴ്‌നാട്ടിലേക്കോ കർണാടകത്തിലേക്കോ രക്ഷപ്പെട്ടിട്ടുണ്ടോ എന്ന സംശയവുണ്ട്. താമരശ്ശേരി സിഐ ടി അഗസ്റ്റിനാണ് അന്വേഷണ ചുമതല. പ്രതിയെ ഉടൻതന്നെ പിടികൂടാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP