Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലശേരിയിൽ ദളിത് കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതികൾ ആരെയും കൂസാതെ പ്രദേശത്ത് കറങ്ങിനടക്കുന്നു; നടപടിയെടുക്കാതെ പൊലീസുകാരും; പൊലീസിനെ നിയന്ത്രിക്കുന്നതു സിപിഎമ്മെന്ന് ആരോപിച്ചു ദളിത് കുടുംബം

തലശേരിയിൽ ദളിത് കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതികൾ ആരെയും കൂസാതെ പ്രദേശത്ത് കറങ്ങിനടക്കുന്നു; നടപടിയെടുക്കാതെ പൊലീസുകാരും; പൊലീസിനെ നിയന്ത്രിക്കുന്നതു സിപിഎമ്മെന്ന് ആരോപിച്ചു ദളിത് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂലിൽ ദളിത് കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സാന്നിധ്യത്തിൽ പ്രദേശത്ത് കറങ്ങുന്നു. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ആറുപേരേയും തിരിച്ചറിഞ്ഞെങ്കിലും മൂന്ന് പേർക്കെതിരെ യാതൊരു നടപടികളും പൊലീസ് കൈക്കൊണ്ടിരുന്നില്ല.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയായ എൻ.രാജനും മക്കളായ അഖില, അഞ്ജന എന്നിവരുമാണ് സിപിഐ.(എം). പ്രവർത്തകരുടെ അക്രമത്തിനും അധിക്ഷേപങ്ങൾക്കും ഇരയായത്. രാജനെ നിരന്തരമായി സിപിഐ.(എം) പ്രവർത്തകർ അക്രമിക്കുന്നതും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന പേരിൽ ചോദ്യം ചെയ്യാൻ കുട്ടിമാക്കൂലിലെ സിപിഐ.(എം) ഓഫീസിൽ അഖിലയും അഞ്ജനയും കയറിയത് ഏറെ വിവാദങ്ങൽ സൃഷ്ടിച്ചിരുന്നു.

പാർട്ടി ഓഫീസിനകത്തെ പ്രവർത്തകരെ അഖിലയും അഞ്ജനയും മർദ്ദിച്ചെന്നതിന്റെ പേരിൽ യുവതികളെ അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്ത സംഭവം രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ചതുൾപ്പെടെ കേസിൽ പ്രതികളായവർ തന്റെ വീടിനു ചുറ്റും ഇപ്പോഴും ബൈക്കുകളിൽ ചുറ്റുകയാണെന്ന് രാജൻ പറയുന്നു. ഞങ്ങളെ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ മൂന്ന് പേർ പൊലീസിനെ നോക്കുകുത്തിയാക്കി അവരുടെ മുന്നിലൂടെ തന്നെ പോകുന്നുണ്ട്. എന്നാൽ എല്ലാറ്റിനും സാക്ഷിയായി കാഴ്‌ച്ചക്കാരെ പോലെ നിലകൊള്ളുന്ന സമീപനമാണ് പൊലീസിന്റേത്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ഇവിടെ പൊലീസിനെ നിയന്ത്രിക്കുന്നതു തന്നെ പാർട്ടിയാണെന്നും രാജൻ ആരോപിക്കുന്നു.

സിപിഐ.(എം) പ്രവർത്തകരുടെ പീഡനത്തിനിരയായ ദളിത് കുടുംബത്തിനോട് അടുത്ത മാസം ഒന്നിന് സംസ്ഥാന പട്ടിക ജാതി -പട്ടിക വർഗ്ഗ കമ്മീഷൻ മുമ്പാകെ ഹാജരാകാൻ നോട്ടീസ് വന്നിട്ടുണ്ട്. ഓഗസ്റ്റ് 1 ന് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ രാജനും മക്കളും തിരുവനന്തപുരത്തേക്ക് തിരിക്കും. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൂപ്രണ്ടിനും ജില്ലാ പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് ഓഫീസർക്കും നോട്ടീസയച്ചിട്ടുണ്ട്.

അഖിലയേയും അഞ്ജനയേയും പൊലീസ് മൊഴി രേഖപ്പെടുത്താനാണെന്നു പറഞ്ഞ് വിളിച്ചു വരുത്തുകയും പൊലീസ് സ്റ്റേഷനിലെത്തിയശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് ജാമ്യം നിഷേധിച്ച് ജയിലടക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായാണ് കുഞ്ഞിനോടൊപ്പം യുവതികളെ ജയിലടച്ചതെന്നും ഇവർക്ക് നീതി നിഷേധിക്കപ്പെട്ടെന്നും വാദങ്ങളുയർന്നു. ജയിൽ മോചിതരായശേഷം ചാനൽ ചർച്ചകളിലൂടെ സിപിഐ.(എം). നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ മനം നൊന്ത് അഞ്ജന ആത്മഹത്യാശ്രമവും നടത്തി. ഈ സംഭവവും രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾ തൊടുത്തു വിട്ടു. ഈ സംഭവങ്ങളുൾപ്പെടെ അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. കേന്ദ്ര പട്ടിജാതി-പട്ടിക വർഗ്ഗ കമ്മീഷന് പരാതി നൽകിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 6 ാം തീയ്യതി കേന്ദ്ര കമ്മീഷൻ മുമ്പാകെ ഹാജരാകാൻ രാജനും മക്കൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP