Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് പണയത്തിലിരുന്ന വസ്തുവിന്റെ ഒരു ഭാഗം ഉടമയറിയാതെ വില്ലേജ് ഓഫീസർ പോക്കുവരവ് ചെയ്തു; അധികൃതർക്കു പരാതി കൊടുത്തു മടുത്ത കാൻസർ രോഗിയായ വീട്ടമ്മ കേസ് നടത്താൻ അഭിഭാഷകനെ കണ്ടു; 30,000 രൂപ വാങ്ങിയിട്ടും പ്രതിഭാഗത്തിനു നോട്ടീസ് പോലും അയയ്ക്കാതെ അഭിഭാഷകൻ പ്രതിയിൽ നിന്നും പണം വാങ്ങിയെന്നു പരാതി: തുടരെ വഞ്ചിക്കപ്പെട്ട വീട്ടമ്മയുടെ കഥ

ബാങ്ക് പണയത്തിലിരുന്ന വസ്തുവിന്റെ ഒരു ഭാഗം ഉടമയറിയാതെ വില്ലേജ് ഓഫീസർ പോക്കുവരവ് ചെയ്തു; അധികൃതർക്കു പരാതി കൊടുത്തു മടുത്ത കാൻസർ രോഗിയായ വീട്ടമ്മ കേസ് നടത്താൻ അഭിഭാഷകനെ കണ്ടു; 30,000 രൂപ വാങ്ങിയിട്ടും പ്രതിഭാഗത്തിനു നോട്ടീസ് പോലും അയയ്ക്കാതെ അഭിഭാഷകൻ പ്രതിയിൽ നിന്നും പണം വാങ്ങിയെന്നു പരാതി: തുടരെ വഞ്ചിക്കപ്പെട്ട വീട്ടമ്മയുടെ കഥ

ആലപ്പുഴ: അഭിഭാഷകനും റിട്ട. വില്ലേജ് ഓഫീസറും ചേർന്ന് കാൻസർ രോഗിയായ വീട്ടമ്മയെ വഞ്ചിച്ചു. ഭർത്താവിന് കുടുംബസ്വത്തായി ലഭിച്ച വസ്തു അയൽവാസി കൈയേറിയപ്പോൾ കേസ് നടത്തി സ്ഥലം തിരിച്ചു പിടിക്കാൻ ഇറങ്ങിപുറപ്പെട്ട വീട്ടമ്മയാണ് ചതിയിൽപ്പെട്ടത്.

തിരുവനന്തപുരം നേമം സ്വദേശി തോട്ടത്തിൽ വീട്ടിൽ ശൈലജ ആർ കർത്തയാണ് പരാതിക്കാരി. കേസ് നടത്തിപ്പിന്റെ ഭാഗമായി അഭിഭാഷകൻ വീട്ടമ്മയിൽനിന്നും ഘട്ടംഘട്ടമായി 30,000 വാങ്ങി. ഒരു നോട്ടീസുപോലും പ്രതിഭാഗത്തിന് അയയ്ക്കാതെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന വീട്ടമ്മ അഭിഭാഷകനെ കുറിച്ച് അന്വേഷിച്ചു. പ്രതിഭാഗത്തു നിന്നും പണം വാങ്ങി കേസ് ഇഴയ്ക്കുന്നുവെന്ന മനസിലായ വീട്ടമ്മ ഉടൻ മാദ്ധ്യമപ്രവർത്തകർക്ക മുന്നിൽ എത്തുകയായിരുന്നു.

രണ്ടുവർഷമായി ഇഴയുന്ന കേസിന്റെ നാൾവഴി ഇങ്ങനെ. ചേർത്തല സ്വദേശിയായ നാരായൺ രാധാകൃഷ്ണൻ കർത്തയ്ക്ക് കുടുംബസ്വത്തായി ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ മേനാശേരിയിൽ 64 സെന്റ് സ്ഥലമാണ് ലഭിച്ചത്. ഈ വസ്തു വച്ചു ചേർത്തല കോ - ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽനിന്നും വായ്പയെടുത്തിരുന്നു. 1998 ൽ പണയം വച്ച വസ്തു പിന്നീട് കുടിശിക തീർത്ത് തിരിച്ചെടുത്തിരുന്നു. വസ്തുവിൽനിന്നും ചേർത്തല വില്ലേജ് ഓഫീസറായിരുന്ന വി അപ്പുക്കുട്ടൻ സുഹൃത്തായ വലിയതറയിൽ രാജുവിന് പത്ത് സെന്റ് പോക്കുവരവ് ചെയ്തു നൽകി.

അർബുദബാധയെ തുടർന്ന് ചികിൽസക്കായി വസ്തുവിൽക്കാൻ തയ്യാറായപ്പോഴാണ് പത്ത് സെന്റ് വസ്തു അയൽവാസിയായ രാജുവിന് മറിച്ചു വിറ്റതായി കണ്ടെത്തിയത്. രോഗിയായ ശൈലജ ഇതോടെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ, പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വസ്തുവിന്റെ ഒരു ഭാഗം വിറ്റ് ചികിൽസ നടത്തിയശേഷം തിരികെയെത്തിയപ്പോൾ പത്ത് സെന്റ് കൈയടക്കിയ അയൽവാസി ബാക്കി വസ്തുവിലും കൈയേറ്റം നടത്തി കഴിഞ്ഞിരുന്നു. ഈ വസ്തു ഒഴിച്ചു കിട്ടാനാണ് നാരായണന്റെ ഭാര്യ ശൈലജ വക്കീലിനെ സമീപിച്ചത്.

ചേർത്തല കോടതിയിലെ അഭിഭാഷകനാണ് തട്ടിപ്പ് നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു. തുടർ ചികിൽസക്കായി അവശേഷിക്കുന്ന വസ്തു വിൽക്കാനാവാത്ത ഗതികേടിലാണ് വീട്ടമ്മ ഇപ്പോൾ. ഈ വസ്തു തിരിച്ചുപിടിക്കാനാണ് അഭിഭാഷകന് പണം ഘട്ടംഘട്ടമായി നൽകിയത്. അഭിഭാഷകനുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇയാൾ വ്യക്തമായി മറുപടി നൽകിയിരുന്നില്ലെന്നും വീട്ടമ്മ പറഞ്ഞു. ചേർത്തല കോടതിയിൽ കേസ് നടത്തുന്ന ഇയാളെ തിരുവനന്തപുരത്തുനിന്നുള്ള മറ്റ് രണ്ട് അഭിഭാഷകരാണ് തനിക്ക് പരിചയപ്പെടുത്തിയത്. ഇയാളെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള അഭിഭാഷകരെ താൻ സ്വന്തം ചെലവിൽ കാറിൽ കയറ്റിയാണ് ചേർത്തലയിൽ കൊണ്ടുവന്നത്.

തർക്ക വസ്തു ചേർത്തല താലൂക്കിലെ പട്ടണക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നതിനാലാണ് തനിക്ക് ഇവിടുത്തെ അഭിഭാഷകനെ കാണേണ്ടിവന്നത്. കഴിഞ്ഞ രണ്ടുവർഷമായി തന്നെ കോടതി വരാന്തയിൽ ഇഴയ്ക്കുന്ന അഭിഭാഷകൻ ഇപ്പോൾ യാതൊരു ബാധ്യതയുമില്ലാത്ത വസ്തുവിൽ ട്രിബ്യൂണൽ വിധി ആവശ്യമാണെന്നാണ് പറയുന്നത്. ഇയ്യാളുടെ നിരുത്തരവാദപരവും വഞ്ചനപരവുമായി പ്രവൃത്തികൾക്കെതിരെ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP