Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരസ്യത്തിലെ പരിശുദ്ധി മാത്രം നോക്കി സ്വർണം വാങ്ങരുത്! തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിപ്പു നടത്തുന്ന ജൂവലറികളുടെ കൊള്ള ലീഗൽ മെട്രോളജി വകുപ്പ് പിടികൂടി; 87 സ്വർണ്ണക്കടകൾക്കെതിരെ കേസെടുത്തു

പരസ്യത്തിലെ പരിശുദ്ധി മാത്രം നോക്കി സ്വർണം വാങ്ങരുത്! തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിപ്പു നടത്തുന്ന ജൂവലറികളുടെ കൊള്ള ലീഗൽ മെട്രോളജി വകുപ്പ് പിടികൂടി; 87 സ്വർണ്ണക്കടകൾക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏത് സ്വർണ ജൂവലറിയുടെ പരസ്യത്തിന്റെ കാര്യത്തിൽ ആയാലും 'പരിശുദ്ധി' എന്ന വാക്കിന് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. പരിശുദ്ധമായ സ്വർണം വാങ്ങാൻ ഇന്ന ജൂവലറിയെ മാത്രം സമീപിക്കുക എന്ന വിധത്തിലാണ് മിക്ക ജൂവലറി ഗ്രൂപ്പിന്റെ പരസ്യങ്ങളും. എന്നാൽ, ഇങ്ങനെ പരസ്യത്തിലെ പരിശുദ്ധി മാത്രം തേടി പോയി ഉപഭോക്താക്കൾ വെട്ടിൽ വീഴരുത്. ഈ പരിശുദ്ധി വെറും പരസ്യവാചകത്തിൽ മാത്രമേ ഉള്ളൂവെന്ന് വ്യക്തമാകുന്നു. സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനത്തെ ജൂവലറികളിൽ നടത്തി പരിശോധനയിലാണ് പൊന്നിന്റെ പേരു പറഞ്ഞുള്ള ജൂവലറികളുടെ കൊള്ള പുറത്തുവന്നത്.

സംസ്ഥാനത്തെ 87 ജൂവലറികളിൽ സ്വർണ്ണത്തിന്റെ പരിശുദ്ധിയിലും തൂക്കത്തിലും വെട്ടിപ്പ് നടക്കുന്നു എന്നാണ് വ്യക്തമായത്. ഇങ്ങനെ തട്ടിപ്പു നടത്തുന്ന ജൂവലറികൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. തൂക്കത്തിലും പരിശുദ്ധിയിലും ക്രമക്കേട് നടത്തിയതിനാണ് ജൂവലറികൾക്കെതിരെ കേസെടുത്തത്. ത്രാസിലെ കൃത്യത കുറവുമായി ബന്ധപ്പെട്ട് 34 ജൂവലറികൾക്കെതിരെയാണ് കേസ്. കല്ലിന്റെ തൂക്കത്തിന് സ്വർണ്ണത്തിന്റെവില ഈടാക്കിയും മറ്റുമായിരുന്നു ജൂവലറികളുടെ തട്ടിപ്പ്. ഈ കേസിൽ 12 ജൂവലറികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പരിശുദ്ധി ബില്ലിൽ രേഖപ്പെടുത്തതാന്റി പേരിൽ 41 കേസും രജിസ്റ്റർ ചെയതു. സ്വർണ്ണവിൽപ്പനയിൽ തൂക്കകുറവ്, കല്ലിന്റെ തൂക്കത്തിന് സ്വർണ്ണത്തിന്റെ വില ഈടാക്കുന്നു, സ്വർണം തൂക്കന്ന ത്രാസുകളിൽ കൃത്രിമം കാട്ടുന്നു തുടങ്ങിയ നിരവധി പരാതികൾ ലഭിച്ചതോടെയാണ് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് പിശോധനയുമായി രംഗത്തെത്തിയത്. പരിശോധനക്ക് ലീഗൽ മെട്രോളജി വകുപ്പ് ദക്ഷിണ മേഖലാ കൺട്രോളർ സി വേണുകുമാർ നേതൃത്വം നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വേണുകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

22 കാരറ്റ് സ്വർണ്ണമാണ് സംസ്ഥാനത്തെ സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധിയായി പൊതുവിൽ വിലയിരുത്തുന്നത്. എന്നാൽ, പരിശുദ്ധിയുടെ കാര്യത്തിൽ പ്രമുഖ ജൂവലറികൾക്കെതിരെ പോലും നേരത്തെയും പരാതി ഉയർന്നിരുന്നു. സംസ്ഥാനത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പായ ആലപ്പാട്ട് ജൂവലറിക്കെതിരെയും പരാതി ഉയർന്നിരുന്നു. 22 കാരറ്റ് സ്വർണ്ണമെന്ന് പറഞ്ഞ് ഉപഭോക്താവിന് 16 കാരറ്റ് സ്വർണം നൽകിയതിനായിരുന്നു ആലപ്പാട്ട് ജൂവലറിക്കെതിരെ കൺസ്യൂമർ കോടതി പിഴ ചുമത്തിയത്. ഇങ്ങനെ പരിശുദ്ധി കുറഞ്ഞ സ്വർണം വാങ്ങി വഞ്ചിക്കപ്പെടുന്നവർ നിരവധിയുണ്ടെങ്കിലും അധികം പേരും കേസും നൂലാമാലകളുമായി മുന്നോട്ട് പോകാനും തയ്യാറാകാറില്ല.

സംസ്ഥാനത്തെ ജൂവലറികളിൽ വിൽക്കപ്പെടുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്താൻ നിലവിൽ യാതൊരു സംവിധാനവുമില്ലെന്ന ആക്ഷേപവും ശക്തമാണ്. പരസ്യങ്ങളിലൂടെയും മറ്റും ജൂവലറികൾ നൽകുന്ന വൻ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സ്വർണം വാങ്ങിക്കുന്നവരിൽ പലരും ചതിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള തട്ടിപ്പുകൾ അവസാനിപ്പിക്കാൻ എല്ലാ മൂന്ന് മാസവും ജൂവലറികളിൽ പരിശോധന നടത്തി ആഭരണങ്ങളിൽ ചിലത് ലബോറട്ടറികളിൽ പരിശോധിച്ച് തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ പരിശോധനാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വ്യാജ സ്വർണം വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നെങ്കിലും ഇക്കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ലീഗൽ മെട്രോളജി വകുപ്പിന്റെ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ വാർത്തയ്ക്ക് രൂപം നൽകിയത്. ഇതിൽ ഉൾപ്പെട്ട ജ്യൂലറികളുടെ പേരു വിവരങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ലഭിച്ചില്ല. അത് ലഭിക്കുന്ന മുറയ്ക്ക് ഞങ്ങൾ അത് പ്രസിദ്ധീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP