Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക വിഭ്രാന്തി ആരോപിച്ച് നിർബന്ധപുർവ്വം കയറ്റി അയച്ചിട്ടും ആൻഡ്രൂസ് ഉടൻ തിരികെ എത്തി; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷണ പരിധിയിൽ; സഹോദരിയുടെ വിശദീകരണങ്ങളിലും വ്യക്തത വരുത്താനുറച്ച് ഐജി മനോജ് എബ്രഹാം; കോവളത്തെ ദുരൂഹക്കൊലയിൽ വാദി പ്രതിയാവുമോ?

മാനസിക വിഭ്രാന്തി ആരോപിച്ച് നിർബന്ധപുർവ്വം കയറ്റി അയച്ചിട്ടും ആൻഡ്രൂസ് ഉടൻ തിരികെ എത്തി; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷണ പരിധിയിൽ; സഹോദരിയുടെ വിശദീകരണങ്ങളിലും വ്യക്തത വരുത്താനുറച്ച് ഐജി മനോജ് എബ്രഹാം; കോവളത്തെ ദുരൂഹക്കൊലയിൽ വാദി പ്രതിയാവുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലിത്വേനിയക്കാരി ലിഗ സ്‌ക്രോമാനെ കൊന്നത് ആരാണ്? അമൃതാനന്ദമയീയുടെ ആശ്രമത്തിലെത്തിയ ലിഗ എന്തിന് കോവളത്ത് എത്തി. ഇത്തരം പല സംശങ്ങൾ പൊലീസിന് ഇപ്പോഴുമുണ്ട്. ലിഗ ആരെന്ന് പോലും പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലിഗെ അടുത്തറിയാനാണ് നീക്കം. സഹോദരി ഇലിസ പറയുന്നത് മാത്രമാണ് പൊലീസിന് ലിഗയെ കുറിച്ച് അറിയാവുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം കേസ് തെളിയിക്കാനാവില്ല. ലിഗയുടെ ജീവിതം മൊത്തത്തിൽ മനസ്സിലാക്കാനാണ് നീക്കം.

ഭർത്താവ് അയർലണ്ടുകാരൻ ആൻഡ്രൂസിനും സഹോദരി ഇലിസ സ്‌ക്രോമാനുമൊപ്പം വിഷാദരോഗത്തിന് ആയുർവേദ ചികിത്സ തേടി തിരുവനന്തപുരത്ത് എത്തിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴികൾ. ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും പൊലീസിന് അറിയില്ല. ആൻഡ്രൂസിനെ കുറിച്ചും ഒരു വ്യക്തതയുമില്ല. ആൻഡ്രൂസിനെ കൂടതൽ അടുത്തറിയാനാണ് നീക്കം. ലിഗയെ കാണാതായ പരാതി പൊലീസിൽ നൽകിയപ്പോൾ അവർ ബോയ് ഫ്രണ്ടിനൊപ്പം പോയതാകാമെന്നായിരുന്നു പൊലീസിന്റെ ആ്ദ്യ പ്രതികരണം. ഇത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമുണ്ടോയെന്നും പൊലീസ് പരിശോധി്ക്കുന്നുണ്ട്.

സഹോദരിയെ കാണാതായി പൊലീസിൽ പരാതിപ്പെട്ടശേഷവും ഇലിസയും ആൻഡ്രൂസും കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും സ്വന്തം നിലയിൽ അന്വേഷണം നടത്തിയിരുന്നു. ലിഗയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ ലിഗയെ കണ്ടെന്ന വിവരത്തെതുടർന്ന് ആൻഡ്രൂസും ഇലിസയും അവിടെയെത്തി. രൂക്ഷമായ ഭാഷയിലാണ് ഹോട്ടൽ മാനേജർ പ്രതികരിച്ചത്. ആൻഡ്രൂസും മാനേജരുമായി വാക്കേറ്റമുണ്ടായി.

ഹോട്ടൽ ജീവനക്കാർ ആൻഡ്രൂസിനെ മർദ്ദിച്ചു. അവിടത്തെ ജനാലച്ചില്ലുകൾ തകർത്തതിന് ആൻഡ്രൂസിനെതിരേ വിഴിഞ്ഞം സിഐ കേസെടുത്തു. ഒരുദിവസം ലോക്കപ്പിൽ പാർപ്പിച്ചശേഷം മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി. പിന്നീട് നിർബന്ധപൂർവ്വം ആൻഡ്രൂസിലെ അയർലണ്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാലു ദിവസം മുൻപാണ് ആൻഡ്രൂസ് കേരളത്തിലേക്ക് മടങ്ങിവന്നത്. വിദേശ മാധ്യമങ്ങളിൽ പൊലീസിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ അയർലണ്ട് എംബസിയും കാര്യങ്ങൾ ഗൗരവത്തോടെ എടുത്തു.

ലിഗയുടെയും ആൻഡ്രൂസിന്റെയും കുടുംബപരവും സാമ്പത്തികവുമായ ചുറ്റുപാടുകൾ പൊലീസ് അന്വേഷിക്കുന്നത്. ഇലിസയിൽ നിന്ന് ഐ.ജി മനോജ് എബ്രഹാം വിശദവിവരങ്ങൾ ശേഖരിച്ചു. ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് കേസ് അന്വേഷണത്തിൽ അതിനിർണ്ണായകമാകും. കോവളത്തിന് സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടിലാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം ലഭിച്ചത്. ഡി.എൻ.എ ഫലം ലഭിച്ചില്ലങ്കിലും ഇത് ലിഗയെന്ന് ഉറപ്പിച്ചാണ് അന്വേഷണം. മാർച്ച് 14നാണ് ലിഗയെ കാണാതായത്. കൊലപാതകമോ ആത്മഹത്യയോ എന്താണങ്കിലും മാർച്ച് 15, 16 ദിവസങ്ങളിൽ സംഭവിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ ചോദ്യം ചെയ്തു.

ലിഗ ഒറ്റക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ട് സ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ മൊഴിയിൽ പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരെടെയും താവളമാണെന്നും കണ്ടെത്തി. ഇവരിൽ പലരെയും ചോദ്യം ചെയ്യുമ്പോളും പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്. ഇതും സംശയം വർധിച്ചതോടെയാണ് ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനൊപ്പമാണ് ലിഗയുടെ കുടുംബ പശ്ചാത്തലവും മറ്റും പൊലീസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP