Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ അറസ്റ്റിൽ; പിടികൂടിയത് ലിജിനൊപ്പം ബാംഗ്ലൂരിലും ചെന്നൈയിലുമായി കറങ്ങിയ ശേഷം കോഴിക്കോട് ഒളിവിൽ കഴിയവേ; ഇരുവരെയും റിമാൻഡ് ചെയ്ത് കോടതി; വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; അവിഹിത പ്രണയം വളർന്നത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ

മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ അറസ്റ്റിൽ; പിടികൂടിയത് ലിജിനൊപ്പം ബാംഗ്ലൂരിലും ചെന്നൈയിലുമായി കറങ്ങിയ ശേഷം കോഴിക്കോട് ഒളിവിൽ കഴിയവേ; ഇരുവരെയും റിമാൻഡ് ചെയ്ത് കോടതി; വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; അവിഹിത പ്രണയം വളർന്നത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: മൂന്ന് വയസുള്ള കുഞ്ഞിനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് ഉറ്റ സുഹൃത്തിന്റെ ഭർത്താവിനൊപ്പം കടന്നുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റിൽ. കൊടുവള്ളി പൊലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെ അറസ്റ്റു ചെയ്തത്. യുവതിയെയും കാമുകനെയും കോടതി ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മൽ ലിജിൻ ദാസ്(28), എളേറ്റിൽ പുതിയോട്ടിൽ ആതിര (24) എന്നിവരെയാണ് താമരശ്ശേരി കോടതി അടുത്തമാസം അഞ്ചു വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

ഈ മാസം 10 നാണ് ഭാര്യയെയും മൂന്നു വയസ്സുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭർത്താവ് കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാസർകോട്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, ഈ മാസം 13ന് വൈകീട്ടോടെ കുട്ടിയെ പാലക്കാട് മലബാർ ഗോൾഡ് ജൂവലറിയിൽ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.

മകനെ കടയിൽ ഉപേക്ഷിച്ച് മുങ്ങിയ കുറ്റത്തിനാണ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.

ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭർത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വർണ്ണവും പണവും മുഴുവൻ കൈയിലെടുത്ത ശേഷമാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ 24കാരി ആതിര താമരശ്ശേരി ചുങ്കം സ്വദേശിയായ ലിജിൻ എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. മലബാർ ഗോൾഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിൻ.

കഴിഞ്ഞ ബുധാനാഴ്ചയാണ് ഇരുവരേയും കാണാതായത്. ലിജിന്റെ ഭാര്യയും ആതിരയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇവിടെ വെച്ച് ഇവർ വലിയ സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും ഈ സൗഹൃദം നീണ്ട് നിന്നു. പിന്നീട് വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ ലിജിനും ആതിരയും തമ്മിൽ അടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് ഇരു വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ ഇവർ ഒളിച്ചോടിയ ശേഷം ഒരുമിച്ച് പോയ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്.

ഇരുവരേയും കാണാനില്ലെന്ന വിവരം അറിഞ്ഞ ശേഷം ആതിരയുടെ ഭർത്താവ് നാട്ടിലെത്തി. പിന്നീട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇരു വീട്ടുകാരും പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചെങ്കിലും തുടക്കത്തിൽ ഒരു വിവരവും ലഭിച്ചില്ല. ഇരുവരും ബാംഗ്ലൂരിലും ചെന്നൈയിലും കറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP