Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും

വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് വെള്ളച്ചാലിൽ ലിനു (23) വിനെയാണ് ഇന്നലെ വൈകീട്ട്തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്ത് വച്ച്പിടികൂടിയത്.

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റർനെറ്റു വഴി പ്രചരിപ്പിച്ചത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

തുടർന്ന് ഫേസ്‌ബുക്ക് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതിയിട്ടുണ്ട്. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.തുടർന്ന് അടി മാലിയിൽ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവർ അടുക്കുന്നത്.

ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തിയിരുന്നു.ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു.കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകർത്തിയത്. തൊട്ടടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ഇതോടെ കാര്യ ഗൗരവം പൊലീസിന് പിടികിട്ടി. ആരെയാണ് പീഡനത്തിന് ഇരായാക്കിയതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു കാര്യങ്ങൾ.

അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഫേസ്‌ബുക്കിനും വാട്‌സ് ആപ്പിനും പൊലീസ് കത്തെഴുതിയത്. പ്രതിയെ പൊക്കുകയും ചെയ്തു. അടിമാലി സിഐപി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലിൽ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെനിന്ന രക്ഷപ്പെട്ടിരുന്നു.

പരിചയത്തിലായ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിലൂടെ ലിനു പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഐ.ടി ആക്ട് പ്രകാരവും ബലാത്സംഗത്തിനുമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP