Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണിലെണ്ണയൊഴിച്ചു അച്ഛൻ കാവൽ നിന്നു; പ്ലസ് ടു പരീക്ഷ കഴിഞ്ഞപ്പോൾ പിൻവശത്തുകൂടെ കാമുകനൊപ്പം കാറിൽ ഒളിച്ചോടി; സഹായായി എത്തിയത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും; വിവാഹം കഴിപ്പിക്കണമെന്ന പൊലീസിന്റെ നിർദേശത്തിനു വഴങ്ങാതെ വീട്ടുകാർ

കണ്ണിലെണ്ണയൊഴിച്ചു അച്ഛൻ കാവൽ നിന്നു; പ്ലസ് ടു പരീക്ഷ കഴിഞ്ഞപ്പോൾ പിൻവശത്തുകൂടെ കാമുകനൊപ്പം കാറിൽ ഒളിച്ചോടി; സഹായായി എത്തിയത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും; വിവാഹം കഴിപ്പിക്കണമെന്ന പൊലീസിന്റെ നിർദേശത്തിനു വഴങ്ങാതെ വീട്ടുകാർ

രഞ്ജിത് ബാബു

കണ്ണൂർ: അച്ഛനെ കണ്ണുവെട്ടിച്ച് പ്ലസ് ടു വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽനിന്നും കാമുകനോടൊപ്പം ഒളിച്ചോടി. പ്ലസ്ടു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ പരീക്ഷാ ഹാളിനു പുറത്ത് മകളെ കൂട്ടാൻ കൊന്നക്കാട് സ്വദേശിയായ അച്ഛൻ എത്തിയിരുന്നു.

മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂൾ വിദ്യാർത്ഥിനിയാണ് പരീക്ഷാ ഹാളിൽ നിന്നും നേരെ ജീപ്പ് ഡ്രൈവറായ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ ജീപ്പ് ഡ്രൈവറുമായി അടുത്ത കാലത്ത് വിദ്യാർത്ഥിനി പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടുകാർക്കും അറിയാമായിരുന്നു. വീട്ടുകാരും ബന്ധുക്കളും പ്രേമത്തിൽ നിന്നും പെൺകുട്ടിയെ പിൻതിരിപ്പിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും അവൾ അതിൽ നിന്നും പിൻതിരിഞ്ഞില്ല.

പ്ലസ് ടു പരീക്ഷ കഴിയുന്ന ദിവസം ജീപ്പ് ഡ്രൈവർക്കൊപ്പം മകൾ അവിവേകം കാണിക്കുമെന്ന സൂചന മുന്നിൽ കണ്ട് അച്ഛൻ സ്‌ക്കൂളിനു മുന്നിൽ തന്നെ കണ്ണിലെണ്ണയൊഴിച്ച് കാവൽ നിന്നിരുന്നു. ഇക്കാര്യം നേരത്തെ മണത്തറിഞ്ഞ കാമുകന്റെ നിർദേശ പ്രകാരം പരീക്ഷ കഴിഞ്ഞ ഉടൻ സ്‌ക്കൂളിനു പിൻവശത്തെ മുറിയിലൂടെ പെൺകുട്ടി പുറത്തുപോവുകയും നേരത്തെ ഒരുക്കി നിർത്തിയ കാറിൽ സ്ഥലം വിടുകയുമായിരുന്നു.

ഒരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ തടവു പുള്ളി കൂടിയായ വെള്ളരിക്കുണ്ടിലെ തന്നെ യുവാവിന്റെ കാറിൽ കയറിയതും രക്ഷിതാക്കളെ ആശങ്കാകുലരാക്കി. കാമുകനു വേണ്ടി ഇത്തരമൊരാളാണ് കൂട്ടായി പ്രവർത്തിച്ചതെന്നതാണ് കാരണം. ഇതോടെ അവർ പൊലീസിൽ പരാതി നൽകി. കമിതാക്കളെ കണ്ടെത്തിയ പൊലീസ് മകൾക്ക് പ്രായപൂർത്തിയായ വിവരം രക്ഷിതാക്കളെ അറിയിച്ചു. പ്രശ്നം വഷളാക്കാതെ ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം കഴിച്ചു നൽകാൻ പൊലീസ് നിർദേശിച്ചിരിക്കയാണ്.

പെൺകുട്ടിയുടെ വീട്ടുകാർ ഇതുവരേയും പൊലീസിന്റെ അനുരഞ്ജനത്തിന് വഴങ്ങിയിട്ടില്ല. ഇരുവീട്ടുകാരേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അനുരഞ്ജന ശ്രമം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP