Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുജനമധ്യത്തിൽ യുവതിയുടെ കൈയിൽ പ്രതികാരത്തോടെ പിടിച്ച് യൂണിഫോമിട്ട പൊലീസുകാരി; കൈ തട്ടിമാറ്റി തിരിച്ചടി കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയും; പിന്നീട് തെളിഞ്ഞത് പൊലീസുകാരനും വനിതാ കോൺസ്റ്റബിളും തമ്മിലെ പ്രണയം; കോതമംഗലം സ്റ്റേഷനിൽ ചർച്ചാ വിഷയമായ കേസിന്റെ കഥ ഇങ്ങനെ

പൊതുജനമധ്യത്തിൽ യുവതിയുടെ കൈയിൽ പ്രതികാരത്തോടെ പിടിച്ച് യൂണിഫോമിട്ട പൊലീസുകാരി; കൈ തട്ടിമാറ്റി തിരിച്ചടി കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയും; പിന്നീട് തെളിഞ്ഞത് പൊലീസുകാരനും വനിതാ കോൺസ്റ്റബിളും തമ്മിലെ പ്രണയം; കോതമംഗലം സ്റ്റേഷനിൽ ചർച്ചാ വിഷയമായ കേസിന്റെ കഥ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വീട്ടിലേക്ക് പോകവെ വനിത പൊലീസ് കോൺസ്റ്റബിൾ പൊതുവഴിയിൽ തടഞ്ഞ് നിർത്തി,കൈയിൽപിടിച്ച് വലിച്ച് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് യുവതി. സഹപ്രവർത്തകരുടെ മുന്നിൽ യൂണിഫോമീലായിരുന്ന തന്റെ കൈ തട്ടിമാറ്റി അപമാനിച്ചെന്ന് വനിതാ കോൺസ്റ്റബിളും.

ഇരുവരും പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തായത്. പരാതിയുടെ കാര്യ-കാരണങ്ങളിലേക്ക് അന്വേഷണം നീണ്ടപ്പോൾ സിനിമക്കഥയെ വെല്ലുന്ന, ഇരുകുടുമ്പങ്ങളുടെയും തകർച്ചക്ക് വഴിയൊരുക്കിയ വഴിവിട്ട ബന്ധത്തിന്റെ പിന്നാമ്പുറക്കഥകളും പുറത്തായി. പരാതിയുമായെത്തിയ പൊലീസുകാരിയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയുടെ ഭർത്താവായ പൊലീസുകാരനുമായിരുന്നു പ്രേമ ബന്ധത്തിലെ നായിക-നായകന്മാർ. ഈ പ്രേമ ബന്ധത്തിന്റെ പേരിൽ പരാതിക്കാരായ ഇരുവരുടേയും വീട്ടിൽ കശപിശ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു.ഇത് ഇപ്പോൾ കോടതി നടപടികളിലെത്തി നിൽക്കുകയാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ തന്നെ പൊതുവഴിയിൽ നാട്ടുകാർ കാൺകെ വനിതാ പൊലീസുകാരി അകാരണമായി തടഞ്ഞുനിർത്തി, കൈയിൽ പിടിച്ച് വലിച്ചെന്നും കാണിച്ചാണ് നഗരത്തിലെ പ്രമുഖ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതി പൊലീസിൽ പരാതിനൽകിയിട്ടുള്ളത്. സഹപ്രവർത്തകരുടെ മുന്നിൽ യൂണിഫോമീലായിരുന്ന തന്റെ കൈ മെഡിക്കൽ ഷോപ്പ് ജീവനക്കാരി തട്ടിമാറ്റിയെന്ന് കാണിച്ച് വനിതാ കോൺസ്റ്റബിളും പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇരുവരുടേയും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണന്നും കോതമംഗലം സി ഐ വി റ്റി ഷാജൻ അറിയിച്ചു. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയുടെ പൊലീസ് കോൺസ്റ്റബിൾ ആയ ഭർത്താവും പരാതിക്കാരിയായ പൊലീസുകാരിയും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഇരുവരും തമ്മിൽ പൊതുവഴിയിൽ 'ഇടയാൻ 'കാരണമായതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ ബന്ധം വളർന്നതോടെ പൊലീസുകാരിയുമായി ഇവരുടെ ഭർത്താവ് തെറ്റിപ്പിരിഞ്ഞു. രണ്ടുമക്കളുള്ള മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഉപേക്ഷിച്ച് പൊലീസുകാരൻ മാറിത്താമസം തുടങ്ങിയിട്ടും ഏറെ നാളായിരുന്നു.ഇവരുടെ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനുള്ള കോടതി നടപടികൾപുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗിന്റെ നിയോജക മണ്ഡലം സമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിൽ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു പൊലീസുകാരി. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്ന പ്രവർത്തകരുടെയും മറ്റ് പൊതുജനങ്ങളുടേയും മുന്നിൽ വച്ച് കുറ്റവാളിയെ എന്ന പോലെ തന്നേ തടഞ്ഞുനിർത്തുകയും കൈയിൽ പിടിച്ച് വലിക്കുകയും കയർത്ത് സംസാരിക്കുകയും ചെയ്ത് പൊലീസുകാരിയുടെ നടപടി തനിക്ക് കനത്ത മാനഹാനി ഉണ്ടാക്കിയെന്നാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയുടെ വാദം.

ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് താൻ അടുത്തേക്ക് ചെന്നപ്പോൾ അവഗണിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച ഇവരെ കൈയിൽ പിടിച്ച്, നിൽക്കണമെന്നും തനിക്ക് പറയാനുള്ള കാര്യം കേട്ടിട്ട് പോകണമെന്നും മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഈ സമയം പ്രകോപനത്തോടെ ഇവർ കൈ തട്ടിമാറ്റിയെന്നും ഇത് യൂണിഫോമിലായിരുന്ന തനിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നുമാണ് പൊലീസുകാരയുടെ നിലപാട്.

പരാതികൾ കിട്ടിയിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരുമിച്ചിരുത്തി ഇരുവരിൽ നിന്നും ഇത് സംമ്പന്ധിച്ച് പൊലീസ് വിവരശേഖരണം നടത്തിയിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമോ കയ്യാങ്കളിയോ ഉണ്ടായാൽ അത് സേനക്ക് തന്നേ നാണക്കേടാവുമെന്ന തിരിച്ചറവിലാണ് പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ ബലം പിടുത്തത്തിന് തയ്യാറാവാത്തത്.

ബന്ധുക്കളും സുഹൃത്തുക്കളും വഴി സ്വാധീനം ചെലത്തി ഇരുവരെയേയും അനുനയിപ്പിച്ച് പരാതി പിൻവലിപ്പിക്കുന്നതിനായി ഏതാനും രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ നീക്കവും നടക്കുന്നുണ്ട്.സംഭവത്തിൽ കേസെടുത്താൽ പൊലീസുകാരിക്ക് വകുപ്പ് തല ശിക്ഷണ നടപടി നേരിടേണ്ടിവരമെന്നതാണ് നിലവിലെ സാഹചര്യമെന്നും ഇത് ഒഴിവാക്കുന്നതിനാണ് പൊലീസിന്റെ ഒത്താശയോടെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയേക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP