Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറി മറ്റൊരുയുവതിയെ വിവാഹം കഴിച്ചപ്പോൾ ഇടഞ്ഞു; പിണക്കത്തിനിടെ കാമുകന്റെ വിവാഹ ഫോട്ടോകളുള്ള മൊബൈൽഫോൺ കൈവശപ്പെടുത്തി വച്ചു; ഫോൺ തിരികെ നൽകാത്ത തർക്കം മൂത്തപ്പോൾ യുവതിയോടു കാട്ടിയതുകൊടുംക്രൂരത; പാങ്ങോട് സ്വദേശിനിയെ മർദ്ദിച്ചു കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ കാമുകനും സുഹൃത്തും പിടിയിൽ

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറി മറ്റൊരുയുവതിയെ വിവാഹം കഴിച്ചപ്പോൾ ഇടഞ്ഞു; പിണക്കത്തിനിടെ കാമുകന്റെ വിവാഹ ഫോട്ടോകളുള്ള മൊബൈൽഫോൺ കൈവശപ്പെടുത്തി വച്ചു; ഫോൺ തിരികെ നൽകാത്ത തർക്കം മൂത്തപ്പോൾ യുവതിയോടു കാട്ടിയതുകൊടുംക്രൂരത; പാങ്ങോട് സ്വദേശിനിയെ മർദ്ദിച്ചു കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ കാമുകനും സുഹൃത്തും പിടിയിൽ

ആർ പീയൂഷ്

തിരുവനന്തപുരം: മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കാമുകനും സുഹൃത്തും കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതികൾ പിടിയിൽ. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ കാക്കാണിക്കര ഡിപ്പോ കോളനിയിൽനിന്നു തട്ടത്തുമല റഷീദ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന എൽ.ശ്രീജ(38)യാണു കൊല്ലപ്പെട്ട സംഭവത്തിലാണ് കാമുകനും സുഹൃത്തും പൊലീസ് പിടിയിലായത്. യുവതിയുടെ കാമുകനായ കൊട്ടാരക്കര തലവൂർ കുര പാറമുക്ക് ബിന്ദുഭവനിൽ ബി.അനിൽകുമാർ(35), സുഹൃത്തുകൊട്ടാരക്കര ചക്കുവരയ്ക്കൽ തലച്ചിറ പെരയ്യത്ത് താഴേതിൽ വീട്ടിൽ കെ.രാജീവ്(42) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 25നു പകൽ 1.30ന് ആണു ശ്രീജയെ കിണറ്റിൽ തള്ളിയിട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജ എട്ടിനു മരിക്കുകയായിരുന്നു . സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: റബർ ടാപ്പിങ് തൊഴിലാളിയായ അനിൽകുമാർ മൂന്നു വർഷമായി ശ്രീജയുമായി അടുപ്പത്തിലായിരുന്നു. ടാപ്പിങ് തൊഴിലാളിയായി ശ്രീജ നേരത്തേ തൊളിക്കുഴി മിഷ്യൻകുന്നിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. പിന്നീടു താമസം തട്ടത്തുമലയിലേക്കു മാറി. ഇക്കാലത്താണ് അനിൽകുമാറുമായി അടുത്തത്. ശ്രീജയ്ക്ക് ആദ്യ ഭർത്താവിൽ ഇരുപതും പതിനേഴും വയസ്സുള്ള രണ്ടു മക്കളുണ്ട്. അനിൽകുമാറിനും ആദ്യ ഭാര്യയിൽ രണ്ടു മക്കളുണ്ട്. ശ്രീജയുമായി അടുപ്പത്തിൽ കഴിയവെ മൂന്നു മാസം മുമ്പ് അനിൽകുമാർ കൊട്ടാരക്കര കുര സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതിനെ ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

കുര സ്വദേശിയുമായുള്ള വിവാഹ ഫോട്ടോകളുള്ള അനിൽകുമാറിന്റെ മൊബൈൽ ഫോൺ ശ്രീജ കൈവശപ്പെടുത്തിയിരുന്നു. ഫോൺ തിരികെ ചോദിച്ചിട്ടും നൽകിയില്ല. ജൂൺ 25നു പകൽ സുഹൃത്ത് രാജീവുമായി സ്‌കൂട്ടറിൽ തട്ടത്തുമലയിൽ എത്തി. റോഡിൽ വച്ച് അനിൽകുമാർ ശ്രീജയോടു ഫോൺ ചോദിച്ചുവെങ്കിലും കൊടുത്തില്ല. ഇതേ തുടർന്നു റോഡിലിട്ടു മർദിച്ചു. തുടർന്നു ശ്രീജയെ പിൻതുടർന്നു വാടകവീട്ടിലെത്തി. മകളുടെ മുന്നിലിട്ടു ശ്രീജയെ ക്രൂരമായി മർദിക്കുകയും തല ഭിത്തിയിൽ പിടിച്ച് ഇടിക്കുകയും ചെയ്തു. പിന്നീടു വീട്ടുമുറ്റത്തെ കിണറ്റിൽ തള്ളിയിടുകയായിരുന്നു.

മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ചേർന്നാണു ശ്രീജയെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയ പ്രതി അനിൽകുമാർ അവിടെ നിന്നു പുതിയ സിം വാങ്ങി. കുര സ്വദേശിനിയായ യുവതിയുമായി മാത്രം ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഇതു പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കിളിമാനൂർ ഐഎസ്എച്ച്ഒ: വി എസ്.പ്രദീപ്കുമാർ, എസ്ഐ: ബി.കെ.അരുൺ, എഎസ്ഐമാരായ ഷാജി, ആർ.സുരേഷ്‌കുമാർ, ജി.സുരേഷ്, രാജശേഖരൻനായർ, മോഹനൻ, ജോസഫ് ഏബ്രഹാം, സുജിത്, രജിത്, ചന്ദ്രകാന്ത്, ദീപകുമാരി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP