Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മയെ ആദ്യം പീഡിപ്പിച്ച ഫാ. എബ്രഹാം വർഗീസ് നരണം ഭദ്രാസന മെത്രാന്റെ സംരക്ഷണയിൽ തന്നെയെന്ന് ആരോപണം; വീട്ടമ്മയുടെ പരാതി പ്രതികൾക്ക് നൽകി വിവാദത്തിലായ മെത്രാന്റെ കീഴിലുള്ള കോട്ടയം വെസ്റ്റ് തിരുവാതുക്കൽ ആശ്രമത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്; മതവികാരം വ്രണപ്പെടാതിരിക്കാൻ ആശ്രമത്തിൽ റെയ്ഡിനിറങ്ങാതെ പൊലീസ്

വീട്ടമ്മയെ ആദ്യം പീഡിപ്പിച്ച ഫാ. എബ്രഹാം വർഗീസ് നരണം ഭദ്രാസന മെത്രാന്റെ സംരക്ഷണയിൽ തന്നെയെന്ന് ആരോപണം; വീട്ടമ്മയുടെ പരാതി പ്രതികൾക്ക് നൽകി വിവാദത്തിലായ മെത്രാന്റെ കീഴിലുള്ള കോട്ടയം വെസ്റ്റ് തിരുവാതുക്കൽ ആശ്രമത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്; മതവികാരം വ്രണപ്പെടാതിരിക്കാൻ ആശ്രമത്തിൽ റെയ്ഡിനിറങ്ങാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക്‌മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓർത്തഡോക്‌സ് സഭാ വൈദികരെ രക്ഷിക്കാൻ സഭയിലെ ഉന്നതർ തന്നെ രംഗത്തുണ്ടെന്ന് ആരോപണം. സുപ്രീംകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും സഭയിലെ ഉന്നതരുടെ അറിവോടയെന്നാണ് ആരോപണം. കേസിലെ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വർഗീസ് 16ാം വയസിൽ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ മൊഴി. ഇദ്ദേഹമാണ് പീഡനത്തിന് തുടക്കമിട്ടത്. ഒന്നാം പ്രതി ആയിട്ടും ഫാ. എബ്രഹാം വർഗീസിന് സഭ സംരക്ഷണം നൽകുന്നതായി സൂചനയുണ്ട്. ഇയാൾക്കായി പൊലീസ് നാടെങ്ങും തിരച്ചിൽ നടത്തുമ്പോഴും സഭയുടെ കീഴിലുള്ള ആശ്രമത്തിലുണ്ടെന്നാണ് വിവരം.

നിരണം ഭദ്രാസത്തിനുകീഴിൽ കോട്ടയം വെസ്റ്റ് തിരുവാതുക്കലിലെ ആശ്രമത്തിൽ ഫാ. എബ്രഹാം വർഗീസ് ഒളിവിൽ കഴിയുന്നതായാണ് അറിയുന്നത്. പൊലീസ് അന്വേഷണം മുറുകിയതോടെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെ എത്തിയത്. തിങ്കളാഴ്ച കോട്ടയത്ത് കോടതിയിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന. കുറ്റാരോപിതരെ സഭ സംരക്ഷിക്കുന്നതായി പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് ആരോപിച്ചിരുന്നു. എബ്രഹാം വർഗീസ് വിവാഹവാഗ്ദാനം നൽകി 16-ാം വയസ്സിൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

നിരണം ഭദ്രാസനത്തിന് കീഴിലുള്ള ആശ്രമത്തിൽ പാർപ്പിക്കുന്നതിന് ഭദ്രാസന ബിഷപ്പിന്റെ അനുമതി വേണം. 2010 കാലയളവിൽ ബിഷപ്പിന്റെ സെക്രട്ടറിയായി ഫാ. എബ്രഹാം വർഗീസ് പ്രവർത്തിച്ചിരുന്നു. കൂടാതെ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യംതേടി എബ്രഹാം വർഗീസ് സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റ് തടയുന്നതിന് ശനിയാഴ്ചയാണ് അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയത്. സുപ്രീംകോടതി ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കേസിലെ മൂന്നാം പ്രതി ഫാ. ജെയ്‌സ് കെ. ജോർജ് കേരളത്തിലെത്തിയെന്നും വിവരമുണ്ട്. ഡൽഹി ഭദ്രാസനത്തിലെ ജനക്പൂരി ഇടവക വികാരിയായ ജെയ്‌സ്, മല്ലപ്പള്ളി ആനിക്കാട് സ്വദേശിയാണ്. ജെയ്‌സും മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ഹൈക്കോടതി ബുധനാഴ്ച ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം വൈദികൻ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതറിയില്ലെന്നാ ഫാ. എം ഒ ജോൺ പറയുന്നു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നതാണ് സഭയുടെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നിരണം ഭദ്രാസനത്തിൽ റെയ്ഡിന് ഇറങ്ങിയാൽ അത് മതവികാരം വ്രണപ്പെടുത്തുന്നു എന്ന വികാരം ഉയരാൻ ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ പൊലീസ് അത്തരമൊരു നീക്കം നടത്തില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതു വരെ തൽക്കാരം പൊലീസും ആശ്രമത്തിൽ എത്തിയേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP