Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർബർഷാപ്പിലെ തൂങ്ങിമരണം ബിജെപിക്കാർ വിഷയമാക്കിയതോടെ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം പൊങ്ങി; പ്രതിക്കൂട്ടിൽ ബിജെപിക്കാർ തന്നെ; കേസൊതുക്കാൻ വൻസമ്മർദം

ബാർബർഷാപ്പിലെ തൂങ്ങിമരണം ബിജെപിക്കാർ വിഷയമാക്കിയതോടെ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം പൊങ്ങി; പ്രതിക്കൂട്ടിൽ ബിജെപിക്കാർ തന്നെ; കേസൊതുക്കാൻ വൻസമ്മർദം

എം പി റാഫി

മലപ്പുറം: യുവാവിന്റെ ആത്മഹത്യയിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ബിജെപി നേതാക്കാൾ വെട്ടിലായി. അന്വേഷണം നടത്തിയതോടെ ചുരുളഴിഞ്ഞത് ബിജെപി- വി.എച്ച്.പി പ്രവർത്തകർ ഉൾപ്പെട്ട ലൈംഗികപീഡനക്കേസിന്റെ കഥ. ബാർബർ ഷോപ്പിൽ യുവാവ് തൂങ്ങിമരിച്ചതിനു കാരണത്തെപ്പറ്റി അന്വേഷിക്കണമെന്നു ബിജെപിക്കാർ ആവശ്യപ്പെട്ടതോടെയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ആറാം ക്ലാസുകാരി പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം ഇതോടൊപ്പം പൊന്തിവന്നത്.

സംഭവം നടന്നത് മലപ്പുറം മംഗലം ചേന്നരയിൽ. ലൈംഗികപീഡനക്കേസിൽ നേതാക്കളുടെ മക്കളും പ്രവർത്തകരും കുടുങ്ങുമെന്നായപ്പോൾ ഭീഷണിപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തിയും ബിജെപി നേതാക്കൾ തന്നെ രംഗത്തുവന്നിരിക്കുകയാണ്. മംഗലം ചേന്നര വിവിയുപി സ്‌കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കേസാണ് പുറംലോകമറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുന്നത്.

സംഭവമിങ്ങനെ: ബാർബർ തൊഴിലാളിയായ മംഗലം ചേന്നര സ്വദേശി ഷിജു(22)വിനെ ജൂലൈ രണ്ടിനാണ് സ്വന്തം ബാർബർഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാട്ടിൽ ഏറെ സംസാരവിഷയമായി മാറി ഈ ആത്മഹത്യ. മരണകാരണങ്ങൾ സംബന്ധിച്ച് പല കഥകളും പ്രചരിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ഷിജുവിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്തെത്തിയത്. മരിക്കുന്നതിനു തലേദിവസം വാർഡ് മെമ്പറുടെ വീട്ടിലേക്ക് യുവാവിനെയും അച്ഛനെയും വിളിപ്പിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷിജുവിന്റെ ബന്ധുക്കൾ തിരൂർ എസ്.ഐയെ സമീപിച്ചിരുന്നത്. എന്നാൽ ഷിജുവിന്റേത് ആത്മഹത്യതന്നെയായിരുന്നെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐ പറഞ്ഞു. ആത്മഹത്യക്ക് പ്രേരണയായത് ഷിജുവിനെ തലേദിവസം മെമ്പറുടെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നതാണോയെന്ന് പരിശോധിക്കാമെന്ന് എസ്.ഐ ഉറപ്പ് നൽകി.

തുടർന്ന് എസ്.ഐ വിശ്വനാഥൻ നടത്തിയ അന്വേഷണത്തിൽ മൂന്നു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ചാണു വാർഡ്‌മെമ്പറുടെ വീട്ടിൽ വിളിച്ചു വരുത്തിയതെന്നും മൊഴി ലഭിക്കുകയായിരുന്നു. എന്നാൽ ഷിജു ഇതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും മറ്റാരെങ്കിലുമായിരിക്കും പെൺകുട്ടികളെ പീഡിപ്പിച്ചതെന്നുമുള്ള നിലപാടിലായിരുന്നു ബന്ധുക്കൾ. വിഷയം ഏറ്റു പിടിച്ച് ബിജെപി നേതാക്കൾ അന്വഷണം ആവശ്യപ്പെട്ട് രംഗത്തു വന്നു. ഇതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.

പൊലീസ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് നീണ്ടതോടെ കേസിൽ ഇടപെട്ട ബിജെപിക്കാരുടെ നെഞ്ചിടിക്കാൻ തുടങ്ങി. കേസിന്റെ അന്വേഷണച്ചുമതല തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വാർഡ് മെമ്പറുടെ വീട്ടിൽ ഷിജുവിനെ വിളിപ്പിച്ചപ്പോഴുണ്ടായിരുന്ന അദ്ധ്യാപകരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് അദ്ധ്യാപിക കുറ്റവാളികളുടെ പേരുവിവരങ്ങളും പീഡനത്തിന്റെ പൂർണവിവരങ്ങളും കുട്ടികളിൽ നിന്നും ശേഖരിച്ച് രേഖപ്പെടുത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിജുവിനെ അഛന്റെയും അഞ്ച് അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിളിച്ച് താക്കീത് നൽകിയിരുന്നത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകരിൽ നിന്നും എടുത്ത മൊഴിയിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമായത്.

ആറാം ക്ലാസുകാരികളായ മൂന്നുപെൺകുട്ടികളെ എട്ടുപേർ പീഡിപ്പിച്ചിരുന്നതായി കുട്ടികൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ധ്യാപിക തിരൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം പൊലീസ് ജില്ലാ ചൈൽഡ്‌െൈലൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ പീഡിപ്പിക്കപ്പെട്ടതായി മൂന്നു പെൺകുട്ടികളും മൊഴി നൽകി. വിഷയം കൈവിട്ടുപോകുമെന്നായപ്പോൾ സ്‌കൂളിലെ പ്രധാനാധ്യാപകനും പീഡന വിവരം ചൂണ്ടിക്കാട്ടി പൊലീസിനു പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരന്നു.

സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ രണ്ടു പേരുടെ ഫോട്ടോ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെയും വനിതാ പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പെൺകുട്ടിയെ കൊണ്ട് തിരിച്ചറിയൽ നടത്തിയത്. ഒരു പെൺകുട്ടിയുടെ അടുത്ത് മാത്രമാണ് ഇവർ പോയിരുന്നത്. മറ്റു പെൺകുട്ടികളെയും സമീപിച്ച് തിരിച്ചറിയൽ നടത്താൻ ദിവസങ്ങൾ വേണ്ടിവരും. അതീവ രഹസ്യമായിട്ടായിരുന്നു നടപടിക്രമങ്ങൾ. ഇതിനാൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ച് വീണ്ടും അടുത്ത ദിവസം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെയും പൊലീസ് ഇവരെ ചോദ്യം ചെയ്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവർ ബിജെപി പ്രവർത്തകരും വി.എച്ച്.പി നേതാവിന്റെ മകനുമാണ്. ഇതോടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ സജീവമായി. അന്വേഷണ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച് പെൺകുട്ടികളുടെ രക്ഷിതാക്കളെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. പീഡനത്തിനിരയായ കുട്ടികളെയും വീട്ടുകാരെയും ഭിഷണിപ്പെടുത്തി ഉന്നത ഇടപെടലിലൂടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. കുട്ടികളുടെ മൊഴിയും പരാതിയുമെല്ലാം നിലനിൽക്കെ കുട്ടികളെ ഒന്നും ചെയ്തിരുന്നില്ലെന്ന മട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനും തകിടംമറിഞ്ഞിരിക്കുകയാണ്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടലാണ് കേസ് ഇല്ലാതാക്കുന്നതിനു പിന്നിൽ. കേസിലെ മറ്റു പ്രതികളും ബിജെപി പ്രവർത്തകരാണെന്നാണ് സൂചന. ഇവർ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP