Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനക്കേസ് ഒളിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; മലപ്പുറത്തെ ചേന്നരയിൽ 3 ആറാംക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവർ കുടുങ്ങും; മറുനാടൻ റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

പീഡനക്കേസ് ഒളിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; മലപ്പുറത്തെ ചേന്നരയിൽ 3 ആറാംക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവർ കുടുങ്ങും; മറുനാടൻ റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

എം പി റാഫി

മലപ്പുറം: പുറം ലോകമറിയാതെ പീഡന കേസ് ഒതുക്കാനുള്ള നീക്കത്തിന് മറുനാടൻ വാർത്ത തിരിച്ചടിയായി. മൂന്ന് ആറം ക്ലാസ് വിദ്യാർത്ഥിനികളാണ് മലപ്പുറം ചേന്നരയിൽ പീഡിപ്പിക്കപ്പെട്ടത്. എന്നാൽ ഉന്നത രാഷ്ട്രീയ നേതാക്കുളും പൊലീസും ചേർന്ന് കേസ് ഒതുക്കി തീർക്കാനുള്ള നീക്കമായിരുന്നു ഉണ്ടായത്. മറുനാടൻ മലയാളിയിലൂടെ വാർത്ത പുറത്തായതോടെ കേസിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബാലാവകാശ കമ്മീഷനും വരെ രംഗത്തെത്തി. ഇതോതോടെ കേസ് ഒതുക്കാനുള്ള നടപടിക്ക് താൽക്കാലിക വിരാമമായി. എന്നാൽ കേസുമായി ബന്ധമുള്ളവർ കുട്ടികളുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനോടെകം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷന് കേസ് കൈമാറിയതായി ജില്ലാ ചൈൽഡ് ലൈൻ അറിയിച്ചു. പൊലീസ് അന്വേഷണം എങ്ങുമെത്താതെ കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്ന വാർത്ത പുറത്തായ സാഹചര്യത്തിലാണ് ബലാവകാശ കമ്മീഷന്റെ ഇടപെടൽ. പീഡനത്തിനിരയായ കുട്ടികൾ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിൽ പീഡന വിവരം വ്യക്തമാക്കിയിരുന്നു. എന്നാൽ കുട്ടികളെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നതിന് തടസങ്ങൾ നേരിട്ടതോടെയാണ് കേസ് ബാലാവകാശ കമ്മീഷനു മുന്നിൽ സമർപ്പിച്ചത്.

പീഡനം നടന്നത് ഒമ്പത് മുതൽ നാല് വരെയുള്ള സ്‌കൂൾ സമയത്താണ്. ഇതിനാൽ കുട്ടികൾ നൽകിയ പേരു വിവരപ്രകാരമുള്ള പ്രതികളെ കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെയും അദ്ധ്യാപകരുൾപ്പടെയുള്ള സ്‌കൂൾ അധികൃതരുടെ ഇടപെടലും നിർണായകമാണ്. കമ്മീഷന്റെ ഇടപെടൽ കേസ് ശരിയായ രീതിയിൽ മുന്നോട്ടു പോകാൻ സഹായിക്കും. മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ മീറ്റിങിൽ ചൈൽഡ് ലൈൻ ഇക്കാര്യം അറിയിച്ചിരുന്നു. ഇതോടെ പ്രത്യേക സിറ്റിംങിൽ വച്ച് ചൈൽഡ്‌ലൈൻ കേസ് ബാലാവകാശ കമ്മീഷന് കെമാറുകയായിരുന്നു.

കുട്ടികളുടെ മൊഴിപ്രകാരം എട്ട് പേരെ പ്രതി ചേർത്തായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നൽ പ്രതികളെന്ന് സംശയിക്കുന്നവരെ പല തവണ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഉൾപ്പെട്ടവരെല്ലാം ബിജെപി പ്രവർത്തകരും അവരുമായി ബന്ധമുള്ളവരും ആയതോടെ കേസിലുൾപ്പെട്ടവരെ രക്ഷിക്കാനായി നേതാക്കൾ സ്റ്റഷനിൽ കയറിയിറങ്ങുകയുമായിരുന്നു. ഇതോടെ പീഡനം നടന്നിട്ടേ ഇല്ലെന്ന നിലപാടിലായി അന്വേഷണ ഉദ്യോഗസ്ഥൻ. എന്നാൽ ഇത്തരത്തിൽ പീഡനം നടന്നതായി മറുനാടനിലൂടെ പുറം ലോകമറിഞ്ഞതോടെ മേൽ ഉദ്യോഗസ്ഥർ വിശദീകരണം തേടുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികൾ ബന്ധപ്പെട്ട അഥോറിറ്റിയെ പീഡിപ്പിക്കപ്പെട്ടതായ വിവരം പല തവണ പറഞ്ഞിട്ടും ചട്ടങ്ങളെല്ലാം മറികടന്ന് കുട്ടികൾക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുന്ന അവസ്ഥയായിരുന്നു.

സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ കുട്ടികളെയും വീട്ടുകാരെയും സ്‌കൂൾ അധികൃതരെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. വിദഗ്ദരുടെ നേതൃത്വത്തിലുള്ള കൗൺസിലിങിനും വൈദ്യപരിശോധനക്കും കുട്ടികളെ വിധേയമാക്കാനുള്ള സാധ്യതയുമുണ്ട്. അതീവ രഹസ്യമായും കരുതലോടുകൂടിയുമാണ് ചൈൽഡ് ലൈന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ നടത്തുക. ഇന്ന് കുട്ടികളെ ചൈൽഡ് ലൈന്റെ നേതൃത്വത്തിൽ തവനൂരിൽ ശിശു ക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കും. തുടർ നടപടികൾ ശിശുക്ഷേമ സമിതിയായിരിക്കും തീരുമാനിക്കുക.

കൂടാതെ വാർത്ത ശ്രദ്ധയിൽപ്പെട്ട മലപ്പുറം എസ്‌പി ദീബേഷ് കുമാർ ബെഹ്‌റ ഐ.പി.എസ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും കേസിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കേസിന്റെ വിഷദാംശവും കുട്ടികളുടെ മൊഴിയും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. ആരേയും കേസിൽ ഇടപെടാൻ അനുവദിക്കില്ലെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്നും അേേദ്ദഹം പറഞ്ഞു. അതേസമയം ബിജെപി പ്രവർത്തകരെ കരുവാരിത്തേക്കാനുള്ള ലീഗ്-സിപിഐ(എം)- കോൺഗ്രസ് കൂട്ടുകെട്ടാണ് ബീ.ജെ.പിക്കെതിരെ നടക്കുന്നതെന്ന വാദവുമായ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP