Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമിച്ചിരുന്ന് മദ്യപിച്ചത് മൂന്ന് പേർ; തിരികെ പോകാൻ ലിഫ്റ്റ് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞത് പ്രകോപനമായി; കയ്യിലുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് തലക്കടിച്ചും വയറ്റിൽ കുത്തിയും ആക്രമണം; സംഭവ ശേഷം ഒളിവിൽ പോയ വാൻ ഡ്രൈവറെ നിലമ്പൂരിൽ നിന്ന് പൊക്കി തൃക്കാക്കര പൊലീസ്

ഒരുമിച്ചിരുന്ന് മദ്യപിച്ചത് മൂന്ന് പേർ; തിരികെ പോകാൻ ലിഫ്റ്റ് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞത് പ്രകോപനമായി; കയ്യിലുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് തലക്കടിച്ചും വയറ്റിൽ കുത്തിയും ആക്രമണം; സംഭവ ശേഷം ഒളിവിൽ പോയ വാൻ ഡ്രൈവറെ നിലമ്പൂരിൽ നിന്ന് പൊക്കി തൃക്കാക്കര പൊലീസ്

ആർ. പീയൂഷ്

കൊച്ചി: 'കൂടെയിരുന്ന് കുടിച്ച ശേഷം ലിഫ്റ്റ് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല. നല്ല ലഹരിയിലായതിനാൽ അത് പ്രകോപനമായി. കയ്യിൽ കരുതിയ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു. പിന്നെ വയറ്റിൽ കുത്തിയിറക്കി. കൊല്ലണമെന്ന് കരുതി ചെയ്തതല്ല.'-

മദ്യപിച്ച് വാക്കു തർക്കത്തിലേർപ്പെട്ട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി നിലമ്പൂർ ചന്തക്കുന്ന പഴംകുളത്ത് ഹാഷിം ഇന്നലെ പൊലീസിന് നൽകിയ മൊഴിയാണിത്.

കഴിഞ്ഞ 23 ന് വൈകിട്ട് കാക്കനാട് പടമുകൾ ജംഗ്ഷനിലെ ബിയർപാർലറിൽ ഉണ്ടായ വഴക്കിലാണ് ഒരാൾക്ക് കുത്തേറ്റത്. ഹാഷിമും വയനാട് സ്വദേശിയായ സാദിക്കും സാദിക്കന്റെ സുഹൃത്തും ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. മൂന്ന്പേരും മദ്യപിച്ച് ശേഷം പുറത്തിറങ്ങി. ബിയർ പാർലറിന്റെ പുറത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു.

അതിന് ശേഷം റൂമിലേക്ക് പോകാനായി സാദിക്കും സൂഹൃത്തും ബൈക്കിൽ കയറി. തന്നെയും കൂടെ കൊണ്ടുപോകാൻ ഹാഷിം പറഞ്ഞപ്പോൾ പറ്റില്ലെന്ന് സാദിക്ക അറിയിച്ചു. മൂന്ന് പേർ പോയാൽ പൊലീസ് പിടിക്കുമെന്നും മദ്യപിച്ചതിനാൽ അത് വേറെ പുലിവാലാകുമെന്നും പറഞ്ഞിട്ടും ഹാഷിം ഒരേ വാശിയിൽ തന്നെ എന്നെ കൊണ്ടു പോകണം എന്നായി.

ഒടുവിൽ സംസാരം അതിരു കടന്ന് വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയായതോടെയാണ് ഹാഷിം കയ്യിൽ കരുതിയ ബിയർകുപ്പി ഉപയോഗിച്ച് സാദിക്കിന്റെ തലയ്ക്കടിച്ചത്. തലയ്ക്കടിച്ചപ്പോൾ ബിയർക്കുപ്പി പൊട്ടിച്ചിതറി. പൊട്ടിയ ബിയർക്കുപ്പിയുടെ ചില്ലുപയോഗിച്ച് ഹാഷിം സാദിക്കിന്റെ വയറ്റിൽ ആഞ്ഞു കുത്തി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപെട്ടു. പരിക്കേറ്റ സാദിക്കിനെ നാട്ടുകാർ കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട്പോയി. പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സാദിഖ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല. കളമശ്ശേരി എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇയാളുടെ മൊബൈൽ ഫോൺ നിലമ്പൂരിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ തൃക്കാക്കര എസ്.ഐ എ.എൻ ഷാജുവും എഎസ്ഐ റോയി, സി.പി.ഒ രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലെത്തുകയും നിലമ്പൂർ പൊലീസിന്റെ സഹായത്തോടെ ഹാഷിമിനെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുത്തേറ്റ സാദിക്ക് പടമുകളിലെ നൈസ് കിച്ചൻ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ്. പ്രതി ഹാഷിം കാക്കനാട് ഡ്രൈവർ ജോലി ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP