Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിലുള്ള അളിയന്റെ കൂടെ പണ്ടു പഠിച്ചിരുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്നു പകർത്താൻ ശ്രമിച്ച യുവാവിനെ വീട്ടുകാർ കയ്യോടെ പിടികൂടി; പ്രവാസികുടുംബത്തിന്റെ വീട്ടിൽ പ്രതിയെത്തിയത് ഗൾഫിൽനിന്നു കൊടുത്തുവിട്ട സാധനങ്ങൾ നല്കാനെന്ന വ്യാജേന

ഗൾഫിലുള്ള അളിയന്റെ കൂടെ പണ്ടു പഠിച്ചിരുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്നു പകർത്താൻ ശ്രമിച്ച യുവാവിനെ വീട്ടുകാർ കയ്യോടെ പിടികൂടി; പ്രവാസികുടുംബത്തിന്റെ വീട്ടിൽ പ്രതിയെത്തിയത് ഗൾഫിൽനിന്നു കൊടുത്തുവിട്ട സാധനങ്ങൾ നല്കാനെന്ന വ്യാജേന

മലപ്പുറം: പ്രവാസികുടുംബത്തിന്റെ ഫോട്ടോയും വീഡിയോയും ഒളിഞ്ഞിരുന്നു പകർത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി യഹിയയെ ആണ് കൽപകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രവാസികളെയും പ്രവാസി കുടുംബങ്ങളേയും വഞ്ചിതരാക്കി നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ നടക്കാറുണ്ട്. എന്നാൽ ഗൾഫിൽ നിന്നും പറഞ്ഞുവിട്ട സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേനയെത്തിയായിരുന്നു കുടുംബത്തിന്റെ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്ന് പകർത്തിയത്. സംഭവം വീട്ടുകാരും നാട്ടുകാരും കയ്യോടെ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.

യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഗൾഫിലുള്ള അളിയന്റെ നിർദ്ദേശപ്രകാരമായിരുന്നു വീട്ടിലെത്തി ദൃശ്യങ്ങൾ പകർത്തിയതെന്നായിരുന്നു മറുപടി. സംഭവത്തിൽ യുവാവിനെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. വാരണാക്കര മീശപ്പടി ഭാഗത്താണ് ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിദേശത്ത് ജോലി ചെയ്യുന്ന മറ്റൊരു ബന്ധുവിനു വേണ്ടിയാണ് ഈ വീട്ടിലെത്തിയതെന്ന് അറിയുന്നത്. ഒരാഴ്ച മുമ്പ് യഹിയ വാരണാക്കരയിലെ വീടും പരിസരവുമെല്ലാം വീക്ഷിച്ചിരുന്നു. മാത്രമല്ല, വീടിനു പരിസരത്തു നിന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സംശയം തോന്നിയ ഒരാൾ യഹിയയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. നാട്ടുകാർ ചോദിച്ചപ്പോൾ ഗൾഫിൽ നിന്നും സാധനങ്ങൾ ഏൽപ്പിക്കാൻ എത്തിയതാണെന്നാണ് യഹിയ പറഞ്ഞിരുന്നത്. എന്നാൽ യഹിയ വീണ്ടും ഇന്നലെ ഇതേ വീടിനു പരിസരത്ത് എത്തി. ആളൊഴിഞ്ഞ സമയത്ത് വീട്ടുവളപ്പിൽ പ്രവേശിക്കുകയും വീടിന്റെ വരാന്തയിലും പരിസരത്തും നിന്ന് വീട്ടുകാരുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് അയൽവീട്ടുകാർ കാണുകയും തുടർന്ന് വീട്ടുകാരും പരിസരവാസികളും ചേർന്ന് യഹിയയെ കയ്യോടെ പിടികൂടുകയായിരുന്നു.

പ്രവാസിയായ യുവാവിന്റെ മാതാപിതാക്കളും ഭാര്യയും മകളും താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു വീഡിയോ പകർത്തിയത്. തുടർന്ന് യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന അളിയൻ പുത്തനത്താണി സ്വദേശി നിസാറിനു വേണ്ടിയായിരുന്നു താൻ ഈ വീട്ടിലെത്തി ദൃശ്യം പകർത്തിയതെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്.

ഇതനുസരിച്ച് ഗൾഫിലുള്ള നിസാറിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. താൻ പഠിച്ച സ്‌കൂളിലുണ്ടായിരുന്ന ഒരു പെൺകുട്ടി ഇവിടെ താമസിക്കുന്നുവെന്നും ഈ വീടും ഈ സ്ത്രീയുടെ ഫോട്ടോയും എടുക്കാൻ നാട്ടിലുള്ള അളിയനെ പറഞ്ഞേൽപ്പിച്ചിരുന്നതായി നിസാർ പൊലീസിനോടു പറഞ്ഞു. നിസാറിനും പിടിയിലായ അളിയൻ യഹിയക്കുമെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

പ്രവാസി കുടുംബങ്ങളിലെത്തി ഫോട്ടോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണിവരെന്നും മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നതായും സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവം കൽപകഞ്ചേരി പൊലീസ് അന്വേഷിച്ചു വരികയാണ്. വീട്ടിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തിയതിനാണ് ഇപ്പോൾ യഹിയക്കെതിരെ കേസെടുത്തിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP