Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നു; പന്തികേടു തോന്നി പരിശോധിച്ചതോടെ നാട്ടുകാരുടെ പിടിയിലായത് കന്നഡ സംസാരിക്കുന്ന പുരുഷൻ; ചുരീദാറും മുത്തുമാലകളും അണിഞ്ഞ് എത്തിയത് മാനസികരോഗിയെന്ന് സംശയം

സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നു; പന്തികേടു തോന്നി പരിശോധിച്ചതോടെ നാട്ടുകാരുടെ പിടിയിലായത് കന്നഡ സംസാരിക്കുന്ന പുരുഷൻ; ചുരീദാറും മുത്തുമാലകളും അണിഞ്ഞ് എത്തിയത് മാനസികരോഗിയെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്ന സ്ഥലത്തിനടുത്ത് ഒരാൾ പതുങ്ങിനിന്നത് പരിഭ്രാന്തി പരത്തി. പന്തികേടു തോന്നി നാട്ടുകാർ സംഘടിച്ചെത്തി പരിശോധിച്ചതോടെ പുരുഷനാണെന്ന് മനസ്സിലായതോടെ ഇയാളെ പൊലീസിൽ ഏൽപിച്ചു. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ അസ്വാഭാവിതയോടെ കണ്ടത്.

സ്ത്രീവേഷം ധരിച്ച് എത്തിയതും കുട്ടികൾ കളിക്കുന്നിടത്ത് പതുങ്ങിനിന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണോ എന്ന സംശയമുണർന്നതോടെ ആണ് നാട്ടുകാർ പരിശോധിക്കാൻ എത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ പന്തികേടുതോന്നി. പുരുഷനാണെന്നും വ്യക്തമായി. ഇതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇയാൾ കന്നഡ ഭാഷയാണ് സംസാരിക്കന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി സംശയിച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചത്.

ചുരിദാറും കഴുത്തിൽ മുത്തുമാലകളും ധരിച്ചാണ് സ്ത്രീവേഷത്തിൽ കുട്ടികളുടെ കളിസ്ഥലത്തിന് അടുത്ത് നിലയുറപ്പിച്ചത്. തുടർന്ന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സി.ഐ സുരേഷ്‌കുമാർ വ്യക്തമാക്കി. പിന്നീട് മാനസിക രോഗിയാണെന്ന് സംശയം തോന്നിയതോടെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP