Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിയുടെ ദുരൂഹമരണത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം...!ശരീരത്തിലെ വിഷമദ്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തതു ബിനാമികളെ ഭയന്നിട്ടെന്നും മണിയുടെ ഭാര്യ; മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മണിയുടെ ദുരൂഹമരണത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം...!ശരീരത്തിലെ വിഷമദ്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തതു ബിനാമികളെ ഭയന്നിട്ടെന്നും മണിയുടെ ഭാര്യ; മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: കലഭാവൻ മണിയുടെ മരണകാരണം കണ്ടെത്താനാകാതിരുന്ന പൊലീസിന്റെ റിപ്പോർട്ടിൽ അതൃപ്തി അറിയിച്ചു കൊണ്ട് കഴിഞ്ഞ മാസമായിരുന്നു ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും ഭാര്യ നിമ്മിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പൊലീസ് പലരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇവരുടെ പ്രധാന ആരോപണം.

കഴിഞ്ഞ ദിവസങ്ങളിലായി ആറ് പേരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. മണിയുടെ മാനേജർ ജോബി, ഡ്രൈവറായ പീറ്റർ, മുരുകൻ, വിബിൻ, അനീഷ്, അരുൺ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. നുണപരിശോധനയ്ക്ക് വിധേയരാക്കാൻ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതി ഇവരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയ ശേഷമാണ് നുണപരിശോധനയ്ക്ക അനുമതി നൽകിയിരുന്നത്.

യഥാർഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണം സിബിഐക്കു കൈമാറിയെങ്കിലും പൊലീസിന്റെ ചുമതലകൾ അവസാനിക്കുന്നില്ലെന്നു കമ്മീഷനംഗം കെ.മോഹൻകുമാർ ഉത്തരവിൽ പറയുന്നു.

കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ എത്രയുംവേഗം അനാവരണം ചെയ്യപ്പെടണം. കേസ് സിബിഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം തുടരുകയാണെന്നു സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സിബിഐയ്ക്ക് കേസ് കൈമാറിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനവും കമ്മീഷനിൽ ഹാജരാക്കി. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ടിയ ഒന്നാണെന്നു മണിയുടെ ഭാര്യ നിമ്മിയും സഹോദരൻ രാമകൃഷ്ണനും കമ്മീഷനിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മണി രക്തം ഛർദിക്കുന്നതു കണ്ട വിപിനെയും അരുണിനെയും കേസിൽനിന്ന് ഒഴിവാക്കിയ പൊലീസ് മുരുകനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമൃത ആശുപത്രിയിൽ എത്തുമ്പോൾ മണിക്കു ബോധം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്കു നൽകണമെന്നു ആക്ഷേപത്തിൽ ആവശ്യപ്പെടുന്നു. കാക്കനാട് ലാബിലെ പരിശോധനാ ഫലം പൊലീസ് സംശയിക്കുന്നതു ദുരൂഹമാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിനെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തതു ബിനാമികളെ ഭയന്നിട്ടാണെന്നും ആക്ഷേപത്തിൽ പറയുന്നു. അമൃത ആശുപത്രിയിലെ ലാബ് പരിശോധനയെക്കുറിച്ചും സംശയമുണ്ട്.

മണിയുടെ ശരീരത്തിൽ മാത്രം വിഷമദ്യം എത്തിയത് എങ്ങനെയാണെന്നു പൊലീസ് അന്വേഷിച്ചില്ല. രോഗം ഗുരുതരമായിട്ടും ഒരു പകൽ മുഴുവൻ അദ്ദേഹത്തെ പാഡിയിൽ കിടത്തിയത് ദുരൂഹമാണെന്നും ബന്ധുക്കൾ ആരോപിച്ചു. ഇവരുടെ ആക്ഷേപം അടിയന്തിരമായി പരിഗണിക്കണമെന്നു കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP