Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് വിയർപ്പൊഴുക്കിയുണ്ടാക്കിയ പണം പുരുഷ സുഹൃത്തിന് ഭാര്യ നൽകിയെന്ന് പരാതി; കിടപ്പറയിലേക്ക് വന്നാൽ ഭർത്താവിനെ ഒതുക്കി തരാമെന്ന് സിഐയും; ഏമാന്റെ ശല്യം ചെയ്യൽ കൂടിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് എരുമേലിക്കാരി യുവതി; മണിമല സിഐയ്‌ക്കെതിരെയുള്ള പരാതി ശരിവച്ച് എഡിജിപിയും

വിദേശത്ത് വിയർപ്പൊഴുക്കിയുണ്ടാക്കിയ പണം പുരുഷ സുഹൃത്തിന് ഭാര്യ നൽകിയെന്ന് പരാതി; കിടപ്പറയിലേക്ക് വന്നാൽ ഭർത്താവിനെ ഒതുക്കി തരാമെന്ന് സിഐയും; ഏമാന്റെ ശല്യം ചെയ്യൽ കൂടിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് എരുമേലിക്കാരി യുവതി; മണിമല സിഐയ്‌ക്കെതിരെയുള്ള പരാതി ശരിവച്ച് എഡിജിപിയും

ശ്രീലാൽ വാസുദേവൻ

കോട്ടയം: ഭർത്താവ് നൽകിയ പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന പരാതിയിന്മേൽ മണിമല സിഐ ഇ.പി റെജി പുലിവാല് പിടിച്ചു. യുവതി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.

സിഐക്കെതിരേ നടപടിക്ക് ശിപാർശ ചെയ്ത് ഇന്റലിജൻസ് എഡിജിപി ആർ ശ്രീലേഖ ഡിജിപിക്ക് റിപ്പോർട്ട് നൽകി. സിഐയുടെ സ്ഥാനചലനം ഒഴിവാക്കാൻ സിപിഐ-എമ്മിന്റെ പ്രാദേശിക നേതാക്കളും രംഗത്തിറങ്ങി. യുവതിയുടെ ഭർത്താവിനെ സ്വാധീനിച്ച് പരാതി കൊടുപ്പിക്കാതിരിക്കാനാണ് ശ്രമം. എന്നാൽ, ഇവരുടെ സമ്മർദത്തിന് വഴങ്ങാതിരുന്ന ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എസ്‌പി അവധി ആയതിനാൽ പകരം ചുമതലയുള്ള സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ഇന്ന് യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തി കേസെടുക്കും.

എരുമേലി മുട്ടപ്പള്ളി ഭാഗത്ത്‌നിന്നുള്ള യുവതിയെയാണ് ഭർത്താവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മണിമല സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭർത്താവ് വിദേശത്ത് നിന്നയച്ച പണം, സ്വർണം, നാട്ടിൽ ചിട്ടി പിടിച്ച പണം എന്നിവ പുരുഷ സുഹൃത്തിന് നൽകിയിരുന്നു. ഇതിന് പുറമേ ബ്ലേഡ് കമ്പനിക്കാരിൽ നിന്ന് പലിശയ്ക്കും പണം വാങ്ങി നൽകി. കഴിഞ്ഞ മാസം ഭർത്താവ് നാട്ടിലെത്തിയപ്പോഴാണ് താൻ നൽകിയ പണം മുഴുവൻ യുവതി മറ്റാർക്കോ നൽകി എന്ന വിവരം അറിഞ്ഞത്. എത്ര ചോദിച്ചിട്ടും പണം പോയ വഴി യുവതി വെളിപ്പെടുത്തിയില്ല. ഇതിനെ തുടർന്നാണ് സിഐക്ക് പരാതി നൽകിയത്. പണം പോയ വഴി അന്വേഷിക്കാനാണ് സിഐ യുവതിയെയും പുരുഷസുഹൃത്തിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ എത്തിയപ്പോൾ താൻ പണം നൽകിയത് ഈ യുവാവിന് അല്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. പിന്നീട് സിഐ യുവതിയെയും ഭർത്താവിനെയും പുരുഷസുഹൃത്തിനെയും പ്രത്യേകം ചോദ്യം ചെയ്തു.

ഇതിനിടയിലാണ് യുവതിയെ സി.ഐ കിടപ്പറയിലേക്ക് ക്ഷണിച്ചത്. റാന്നിയിൽ തനിക്ക് ഫ്‌ളാറ്റുണ്ടെന്നും സഹകരിച്ചാൽ ഭർത്താവിനെ ഒതുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. എന്നാൽ, യുവതി സിഐയുടെ നിർദ്ദേശത്തിന് വഴങ്ങിയില്ല. ഭർത്താവിനൊപ്പം മടങ്ങുകയും ചെയ്തു. ഇതിനിടയിൽ പല തവണ സിഐ. യുവതിയെ വിളിച്ച് ഫ്‌ളാറ്റിൽ വരാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് എസ്എസ്ബി ഡിവൈ.എസ്‌പിക്ക് കീഴുദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് നൽകിയെങ്കിലും അത് വെളിച്ചം കണ്ടില്ല.

ഇതിന് ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ എഡിജിപിക്ക് നൽകിയത്. ഇത് പരിശോധിച്ച് വാസ്തവമുണ്ടെന്ന് മനസിലാക്കിയാണ് ഇപ്പോൾനടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. ഇപി റെജിക്ക് എതിരേ സ്ത്രീ വിഷയത്തിൽ നടപടിയുണ്ടാകുന്നത് ആദ്യമായിട്ടല്ല. ഗാന്ധിനഗർ സ്റ്റേഷനിൽ എസ്‌ഐ ആയിരിക്കുമ്പോൾ സഹപ്രവർത്തകന്റെ ഭാര്യയുമായി ബന്ധം പുലർത്തിയതിന് ഇദ്ദേഹം സസ്‌പെൻഷനിലായിരുന്നു. പെൺവാണിഭ സംഘത്തിന്റെ യുവതി അനാശാസ്യ നടത്തിപ്പുകാരുടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടമ്മയെ സിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. ഭർത്താക്ക•ാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകൾക്ക് കാമുക•ാരുമായി സംഗമിക്കാൻ ഇടം ഒരുക്കുന്നത് ഈ സ്ത്രീയായിരുന്നു.

ഇതിന് പുറമേ അനാശാസ്യ ഇടപാടുകളും ഉണ്ടായിരുന്നു. ഇവരുടെ ഫോണിലുണ്ടായിരുന്ന വീട്ടമ്മമാരുടെ നമ്പരുകൾ കരസ്ഥമാക്കിയ ശേഷം അവരെ വിളിച്ചു ശല്യപ്പെടുത്തുന്നതും സിഐ പതിവാക്കിയിരുന്നു. ഇതിൽ ഒരു യുവതിയുടെ ഭർത്താവ് വിവരം അറിയുകയും സിഐയെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എരുമേലിയിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി സിഐക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുള്ളതായിട്ടാണ് അറിയുന്നത്. കോട്ടയം ജില്ലയിലെ പ്രമുഖ സിപിഐ-എം നേതാവാണ് റെജിയെ മണിമലയിൽ നിയമിക്കാൻ ശിപാർശ ചെയ്തത്.

പെണ്ണുകേസിൽ ആരോപണ വിധേയനായതോടെ റെജിയെ രക്ഷിക്കാനും സിപിഐ-എമ്മിന് രംഗത്ത് ഇറങ്ങേണ്ടി വന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ഭർത്താവിനെ സ്വാധീനിക്കാനായിരുന്നു ശ്രമം. ഇയാൾ വഴങ്ങാതെ വന്നതോടെയാണ് പണി പാളിയിരിക്കുന്നത്. ഇയാൾ ഇന്നലെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP